“അല്ല ഇത്രയും ആഡംബര വസ്ത്രം ധരിചാണോ ഈ കാട്ടിലൂടെയും മലയും താണ്ടി നടക്കാന്‍ പോകുന്നത്..തളര്‍ന്നു പോകും അതിന്‍റെ ഭാരം കാരണം…ഒറ്റമുണ്ട് മതി…”
അയാള്‍ അത് പറയുമ്പോള്‍ വിനു അല്‍പ്പം ഒന്ന് മടിച്ചു..അയാള്‍ വിനുവിനെ തുറിച്ചു നോക്കി…അവന്‍ വേഗത്തില്‍ ഉടയാടകള്‍ അഴിച്ചു കളഞ്ഞു…അയാള്‍ അല്‍പ്പം കൂടി മുന്നോട്ടു നടന്നു ചെറു മരത്തിന്‍റെ ശിഖിരത്തില്‍ തൂക്കിയിട്ട വല്യൊരു തുണി ഭാണ്ടക്കെട്ട് തുറന്നു അതില്‍ നിന്നും ഒരു ഒറ്റമുണ്ട് അവനു നേരെ നീട്ടി..
അവന്‍ അതും ഉടുത്തുക്കൊണ്ട് അയാള്‍ക്കൊപ്പം നടന്നു….അയാള്‍ അത്യാവശ്യം വേഗതയില്‍ ആണ് നടക്കുന്നത്..അയാള്‍ക്കൊപ്പം നടക്കാന്‍ അവന്‍ നന്നേ ബുദ്ധിമുട്ടി…ഇത്രയും സമയത്തെ സംഭവങ്ങള്‍ അവനെ നന്നേ ക്ഷീണിപ്പിച്ചിരുന്നു…വായില്‍ ഉമിനീരിന്റെ ഒരു ചെറു രേഖ പോലുമില്ല…ദാഹം കൊണ്ട് അവന്‍ ഒരിറ്റു വെള്ളത്തിനായി ചുറ്റും നോക്കി..ചാന്ദ്ര വെളിച്ചത്തില്‍ അവര്‍ മുന്നോട്ടു നടന്നു…
“അല്ല..പേരെന്താ”
അല്‍പ്പം കൂടി നടന്നപ്പോള്‍ വിനു അയാളോട് ചോദിച്ചു..
“കൊശവന്‍ “
അത് കേട്ടതും വിനുവില്‍ ചിരിപ്പോട്ടി ..അവന്‍ അയാള്‍ കാണാതെ ആ ചിരി അടക്കി നിര്‍ത്താന്‍ പാടുപ്പെട്ടു ..
“എന്താ ഇത്ര ചിരിക്കാന്‍ ഉള്ളത് ?”
പ്രത്യക ഭാവത്തില്‍ പുരികം മുകളിലേക്ക് ചരിച്ചു പിടിച്ചുക്കൊണ്ടു അയാള്‍ ചോദിച്ചു..
“അല്ല ഞാന്‍ കേശവന്‍ എന്നത് കൊശവന്‍ എന്നാ കേട്ടത്..”
“കേട്ടത് തെറ്റൊന്നുമില്ല…എന്‍റെ പേര് കൊശവന്‍ എന്ന് തന്നെ ആണ്…അതിനു താന്‍ ഉദേശിക്കുന്ന അര്‍ത്ഥമല്ല ഉള്ളത്….”
അല്‍പ്പം ഈര്‍ഷയോടെ ആണ് അയാള്‍ അത് അവനെ നോക്കി പറഞ്ഞതു..വേണ്ടായിരുന്നില്ല എന്ന് തോന്നിപ്പോയി വിനുവിന്…വീണ്ടും അവരില്‍ മൗനം മാത്രം ബാക്കിയായി..കാട്ടിലൂടെ ആണ് നടക്കുന്നത്..ചാന്ദ്ര വെളിച്ചം മാത്രമാണു വഴിയില്‍ ഉള്ളത്….എങ്ങും കൊടും വനം മാത്രം…എത്ര സമയം ആയി കാണും ഇപ്പോള്‍..നേരം വെളുക്കറായി കാണുമോ…ഈ ഒറ്റമുണ്ടില്‍ ഇങ്ങനെ പോകുമ്പോള്‍ തണുപ്പ് അസഹനീയം തന്നെ…ഒരു മേല്‍മുണ്ടെങ്കിലും എടുക്കമായിരിരുന്നു…
“ക്ഷേമിക്കണം…ഞാന്‍ വേറെ ഒന്നും ഉദേശിച്ചു ചിരിച്ചതല്ല…പെട്ടന്ന് കേട്ടപ്പോള്‍.”’
കൊശവന് നേരെ ഇച്ചിരി കൂടി അടുത്ത് നടന്നുക്കൊണ്ട് വിനു പറഞ്ഞു…അയാള്‍ ഇരുത്തി ഒന്ന് മൂളുക മാത്രമാണ് ചെയ്തത്..
“എന്താ തന്‍റെ പേര്?”
അവനെ നോക്കാതെ മുന്നില്‍ വീണുകിടന്ന ചെറിയൊരു ചുള്ളി കമ്പ് കാലുകൊണ്ട് തട്ടി തെറിപ്പിച്ചു അയാള്‍ ചോദിച്ചു.
“വിനു..വിനോദ്”
അത് കേട്ടതും അയാള്‍ പൊട്ടിച്ചിരിച്ചു…വിനു അയാളെ ഒന്നും മനസിലകാകത്തവനെ പോലെ കൊശവനെ നോക്കി..
“ആളുകള്‍ കാര്യങ്ങള്‍ വിസ്മരിക്കുന്നത് സ്വാഭാവികം മാത്രം പക്ഷെ സ്വന്തം പേര് പോലും മറന്നു പോകുന്ന ആളുകള്‍ ഉണ്ടാകുവോ..ശിവ..ശിവ..”
അയാള്‍ അത്രയും പറഞ്ഞുകൊണ്ട് മുകളിലേക്ക് നോക്കി പൊട്ടിച്ചിരിച്ചപ്പോള്‍ വിനു അയാളെയും ആകാശവും മാറി മാറി നോക്കി..
“അതെ..നിങ്ങള്ക്ക് അറിയുമോ എന്നെ..അല്ല എന്‍റെ ആദ്യകാലം…അറിയുമെങ്കില്‍ എനിക്ക് പറഞ്ഞു തരു…:
വിനു യാചനാ ഭാവത്തില്‍ അയാളോട് ചോദിച്ചു…
“എനിക്ക് അറിയാമെങ്കില്‍ ഞാന്‍ നിങ്ങളുടെ പേര് ചോദിക്കുമോ …എന്ത് ബുദ്ധി ആണ് താങ്കളുടേത്….എനിക്ക് നിങ്ങള്ക്ക് വഴി കാട്ടി ആകുക എന്നത് മാത്രമാണ് ജോലി..മറ്റൊന്നും തന്നെ എനിക്കറിയില്ല”