വിനുവിനെ ഒന്ന് കൂടി തറപ്പിച്ചു നോക്കികൊണ്ട് രാജേഷ് ബാത്രൂമിലേക്ക് നടന്നു…അടുത്തുള്ള വാതില്‍ തുറന്നു വിനു പുറത്തേക്കിറങ്ങി വരാന്തയില്‍ തന്നെ നോക്കി നില്‍ക്കുന്ന പൂര്‍ണ ചന്ദ്രനെ നോക്കി ചിരിച്ചു…ആ പൂര്‍ണ ചന്ദ്രന്‍ തന്നെ നോക്കി കണ്ണടചില്ലേ എന്ന് അവനു തോന്നാതിരുന്നില്ല …
എന്നാലും ആരായിരിക്കും അത്…എന്നെ പറ്റിക്കാന്‍ വേണ്ടി ആരെങ്കിലും മനപൂര്‍വം ചെയ്തതാകും എന്ന് വിശ്വസിക്കാന്‍ എന്തോ ഒരു പ്രയാസം…ജീവിതത്തില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്…എന്ത് ചെയ്യണം എന്നത് മനസിലാകുന്നില്ല…മൃദുല മിസ്സ് ,രേശ്മി, ഇടയ്ക്കിടെ കേള്‍ക്കുന്ന ആ കുതിര കുളമ്പടി ശബ്ദങ്ങള്‍ ..ഒന്നും തന്നെ മനസിലാകുന്നില്ല…ഈശ്വരാ നീ തന്നെ തുണ..
മനസില്‍ ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി വിനു ആ നിലാവില്‍ ചന്ദ്രനെ നോക്കി നിന്നു….എവിടെ നിന്നോ ഒഴുകിയെത്തിയ ആ ചെറു കാറ്റില്‍ അവന്‍റെ കണ്ണുകള്‍ ചെറുതായൊന്നു അടഞ്ഞു..പെട്ടന്ന് മനസില്‍ മിന്നിമാഞ്ഞു പോയ ഒരു സുന്ദര മുഖം..വിനു പെട്ടന്ന് കണ്ണുകള്‍ തുറന്നു..ഇല്ലതനിക്കു മുന്നില്‍ ഒന്നുമില്ല..അവന്‍ വീണ്ടും കണ്ണുകള്‍ അടച്ചു…പക്ഷെ ഒന്ന് തന്നെ കാണാന്‍ കഴിഞ്ഞില്ല..
ആ മുഖം പെട്ടന്ന് മനസില്‍ മാഞ്ഞു പോയ ഒരു സുന്ദരമായ മുഖം..കോപ്പാണ് നീ കണ്ട വല്ല പെണ്ണിന്റെയും മുഖം ആരിക്കും..വിനുവിന്‍റെ മനസു വീണ്ടും അവനെ പുച്ചിച്ചു….അവന്‍ ആ വരാന്തയില്‍ തന്നെ നിന്നു..
നേരം പുലര്‍ന്നു വന്നപ്പോളേക്കും രാജേഷ് വിനുവിനെ തട്ടിവിളിച്ചു..
“എന്താടാ കോപ്പേ ഇച്ചിരി സമയം ഉറങ്ങാനും സമ്മതിക്കൂലെ …”
അല്‍പ്പം ദേഷ്യത്തോടെ വിനു പറഞ്ഞു..
“അഹ ഇന്നലെ ഉറങ്ങി കിടന്ന എന്‍റെ മുതുകു ചവിട്ടി പൊളിച്ചിട്ട് നീ ഇപ്പോള്‍ കിടന്നുറങ്ങുന്നോ..കണ്ടുപിടിക്കണ്ടേ അവളെ”
“ആരെ കണ്ടുപിടിക്കനാടാ?”
കണ്ണുകള്‍ ഒന്നുകൂടെ മുറുകെ അടച്ചു തുറന്നു കൊണ്ട് വിനു ചോദിച്ചു..
“ആഹ ആരെ കണ്ടുപിടിക്കാന്‍ ആണെന്നോ..ആ കത്തിന്‍റെ ഉടമയെ കണ്ടുപിടിക്കണ്ടേ?”
അപ്പോളാണ് ഉറക്കച്ചടവില്‍ നിന്നും പൂര്‍ണമായും വിനു ഉണര്‍ന്നുവന്നത്…ശെരിയാണ്..അവളെ കണ്ടുപിടിക്കണം…ഏതെങ്കിലും ഒരു പെണ്ണ് അങ്ങനെ തന്നെ പറ്റിക്കാന്‍ പാടില്ലാലോ …വിനു ചാടി പിടഞ്ഞെണീട്ടു
“നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ…എന്തെങ്കിലും ഒരു കത്തോ കുത്തോ വന്നെന്നു വിചാരിച്ചു അതിന്‍റെ പുറകെ പോകുന്നതെന്തിനാ…വട്ടു തന്നെ നിങ്ങള്‍ക്കൊക്കെ”
പ്രിന്‍സ് തെല്ലരിശത്തോടെ ആണു അത് പറഞ്ഞത്…അവന്‍റെ മുഖഭാവം രാജേഷ് സൂക്ഷ്മതയോടെ ശ്രദ്ധിച്ചു…കഴിഞ്ഞ ദിവസത്തെ സംഭവത്തിന് ശേഷം അവന്‍ നല്ലപ്പോലെ പ്രിന്‍സിന്റെ സ്വഭാവങ്ങളും അവന്‍റെ മാനറിസങ്ങളും ശ്രദ്ധിക്കുന്നുണ്ട്…മറ്റുള്ളവരില്‍ നിന്നും എന്തൊക്കെയോ വ്യത്യാസങ്ങള്‍ അവനുണ്ട് എന്നതില്‍ രാജേഷിനു തര്‍ക്കമില്ല..