പ്രിന്‍സിന്റെ ആ ചോദ്യത്തിന് മാത്രം പക്ഷെ വിനുവില്‍ ഉത്തരം ഉണ്ടായിരുന്നില്ല…അവന്‍ തല താഴ്ത്തി നിന്നു..
“ഞാന്‍ പറയാം എന്താന്നു…അവനാ കത്തങ്ങു ബോധിച്ചു..പക്ഷെ നമ്മളെ കാണിക്കുന്നതിന് മുന്നേ അങ്ങനെ അല്ല എന്ന് നമ്മളെ ബോധിപ്പിക്കാന്‍ അവന്‍ കാണിച്ച പൊറോട്ട നാടകം….പന്നി അതിനു എന്‍റെ മുതുകു പോളിക്കണമായിരുന്നോടാ “
മുതുകു തടവി കൊണ്ട് രാജേഷ് അത് പറയുമ്പോള്‍ വിനുവില്‍ ഒരു കള്ളച്ചിരി നിറഞ്ഞു…പ്രിന്‍സ് ഊറി ചിരിചു…
“എന്താടാ ചെക്കാ ഈ ഒരു കത്തില്‍ തന്നെ എല്ലാം കൈവിട്ടു പോയോ”
പ്രിന്‍സ് വിനുവിന്‍റെ തോളില്‍ കൈവച്ചു കൊണ്ട് ചോദിച്ചു..
“ഒന്ന് പോടാ…ഏതാ എന്താ എന്നറിയാതെ ഒരു കത്ത് കിട്ടിയ ഉടനെ അതിന്റെ പുറകെ പോകാന്‍ എനിക്ക് വട്ടല്ലേ..”
വിനുവില്‍ അപ്പോളും ആ കള്ള ചിരി നിറഞ്ഞു നിന്നിരുന്നു…
“ടാ ഡാ.. മോനെ വിനു കിടന്നുരുളാതെ…എന്‍റെ മുതുകെന്തായാലും പോയി അപ്പൊ ഈ കത്തിന്‍റെ ഉടമയെ ഞാന്‍ കണ്ടുപിടിച്ചു നിന്‍റെ മുന്നില്‍ കൊണ്ട് വന്നു നിര്‍ത്തും”
രാജേഷ് വളരെ ആത്മാര്‍ഥമായി അത് പറഞ്ഞപ്പോള്‍ വിനുവിന്‍റെ കണ്ണില്‍ വല്ലാത്തൊരു പ്രകാശം നിറഞ്ഞു…
“ശെരിക്കും”
വിനു രാജേഷിന്‍റെ ഷര്‍ട്ട് ബട്ടന്‍സ് ഒരു പ്രത്യക താളത്തില്‍ ഇളക്കി കൊണ്ട് നാണത്തോടെ ചോദിച്ചു..
“പിന്നെ..ശെരിക്കു….എങ്ങനേം ഞാന്‍ കണ്ടു പിടച്ചു തരും..എന്നിട്ട് ഇതുപോലൊരു ചവിട്ടു അവള്‍ക്കിട്ടും കൊടുത്തോണം കേട്ടല്ലോ”
അത് പറഞ്ഞുകൊണ്ട് അവന്‍ വിനുവിനെ തള്ളി മാറ്റി..വിനു അയ്യട എന്നവസ്ഥയില്‍ ആയി..
“അവന്‍ നല്ല ആഗ്രഹം ഉണ്ടല്ലോ..എന്താണ് മകനെ..പ്രണയം..തുടങ്ങിയോ..”
പ്രിന്‍സിന്റെ ചോദ്യം വിനു അല്‍പ്പം നേരം മൗനം പാലിച്ചു കൊണ്ടാണ് ഉത്തരം കൊടുത്തത്..
“പ്രണയം ആരെന്നറിയാത്ത അവളോടല്ല..പകരം ഒരു മഞ്ഞു നിലാവ് പോലെ എന്നിലേക്ക് തൊടുത്തു വിട്ട ആ അക്ഷരങ്ങളോട്…സൂര്യനെ മറഞ്ഞിരുന്നു പ്രണയിച്ച ആ പെണ്‍ക്കുട്ടിയുടെ വിരല്‍ തുമ്പില്‍ വിരിഞ്ഞ അക്ഷര ശില്പ്പതിനോടാണ് എന്‍റെ പ്രണയം..”
“ഇതെന്തു കൊപ്പാട നീ ഈ പറയുന്നേ..നിനക്കിപ്പോള്‍ എന്താ ഈ പെണ്ണിനെ കണ്ടു പിടിക്കണം അത്രല്ലേ ഉള്ളു…ഇപ്പോള്‍ അവളെ കണ്ടു പിടിക്കേണ്ട ആവശ്യം എന്‍റെ കൂടിയല്ലേ …അപ്പോള്‍ ഞാന്‍ എന്തായാലും കണ്ടു പിടിക്കും”
രാജേഷ് വളരെ ആത്മ വിശ്വാസത്തോടെ പറഞ്ഞു,,
“പിന്നെ നീ അങ്ങ് ചെല്ലുംബോളെക്കും അവള്‍ നിന്‍റെ മുന്നില്‍ വന്നു നില്ല്ക്കുവല്ലേ..ഒന്ന് പോടെ പുളുവടിക്കാതെ”
“എടാ കത്ത് കണ്ടു പിടിക്കാന്‍ എളുപ്പമല്ലേ..ഈ കത്തിലെ കൈയക്ഷരം ഉള്ള പെണ്‍കുട്ടിയെ കണ്ടു പിടിച്ചാല്‍ പോരെ..നിങ്ങളൊക്കെ എന്ത് മണ്ടന്മാരാ…ഹോ ദൈഅവമേ എന്നലും എന്‍റെ മുതുകു…..പട്ടി…”