“ഹലോ…ആയിഷ അം സോറി ഞാന്‍ …ഞാന്‍ അങ്ങനെ ഒന്നും ചെയ്യണം എന്ന് വിചാരിച്ചയല്ല…പക്ഷെ പെട്ടന്നു…എടാ.. സോറി ഡാ..നിന്‍റെ പിറന്നാള്‍ ഞാന്‍ കാരണം”
വിനു കരച്ചിലിന്‍റെ വക്കിലെത്തി..
“വിനു..ഹലോ..നീ എന്തൊക്ക്യാ ഈ പറയുന്നേ..പിറന്നാളോ ആരുടെ…നീ എന്താ കള്ളുകുടിച്ചിട്ടുണ്ടോ”
വിനു പെട്ടന്ന് സ്തഭ്തനായി…
“അല്ല ആയിഷ ഇന്ന് നമ്മള്‍ പോയ സ്ഥലത്ത്..”
“നമ്മള്‍ പോയ സ്ഥലത്തോ ..നീ എന്തോക്കോയ വിനു പറയുന്നേ…നിന്കെന്താ പറ്റിയെ….കഴിഞ്ഞ നാല് ദിവസമായി ഞാന്‍ വീട്ടില്‍ പോയെക്കുവല്ലേ…പോകാന്‍ നേരം എനിക്ക് നെറ്റ് ഇല്ലാത്തോണ്ട് നിനക്ക് ഞാന്‍ ടെക്സ്റ്റ് മെസ്സേജ് അയച്ചിരുന്നല്ലോ…ഇന്ന് വൈകിട്ട ഞാന്‍ വന്നത്..നീ എന്താ ഇങ്ങനൊക്കെ പറയുന്നേ”
വിനുവിന്‍റെ ശരീരത്തിലൂടെ കൊള്ളിയാന്‍ പാഞ്ഞു…ആയിഷ വീട്ടില്‍…അവന്‍ വേഗം ടെക്സ്റ്റ് ഇന്ബോക്സ് തുറന്നു…ശെരിയാണ് നാല് ദിവസം മുന്നേ ഞാന്‍ വീട്ടില്‍ പോകുന്നു അത്യവശ്യ കാര്യമുണ്ട്…നാല് ദിവസം കഴിഞ്ഞേ വരൂ ..എന്നാ മെസ്സേജ്…
വിനുവിന്‍റെ കൈകാലുകള്‍ വിറക്കാന്‍ തുടങ്ങി…അപ്പോളും ആയിഷ ഫോണിലൂടെ ഹലോ ഹല്ലോ എന്ന് പറയുന്നുണ്ടായിരുന്നു…വിനുവിന് മനസില്‍ എന്തൊക്കെയോ സംശയങ്ങള്‍ നിറഞ്ഞു….
അവന്‍ വേഗത്തില്‍ എണീട്ടുക്കൊണ്ട് എന്തൊക്കെയോ മനസില്‍ ഉറപ്പിച്ചതുപ്പോലെ ഹോസ്റ്റല്‍ വിട്ടിറങ്ങി ആ കെട്ടിടതിനെ ലക്ഷ്യമാക്കി ഓടി…
തുടരും…