അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Posted by

അവളെ കണ്ടപ്പാടെ അവന്‍ ഗിഫ്റ്റ് അവള്‍ക്കു കൊടുക്കാന്‍ തുനിഞ്ഞു..
“നിലക്ക് മാഷേ ആ അറയില്‍ കയറിയിട്ട് മതിന്നെ,,ഇന്നൊരു ദിവസം മുഴുവന്‍ ഞാന്‍ എന്‍റെ സുല്‍ത്താന്റെ കൂടെ തന്നെ ഇല്ലേ”
അത് ശരി ആണെന്ന് വിനിവിനും തോന്നി..അവരിരുവരും താക്കോല്‍ എടുക്കാനായി കിഴക്കേ ഭാഗത്തേക്ക് നടന്നു…അത്യാവശ്യം നല്ല രീതിയില്‍ വളര്‍ന്നു നില്‍ക്കുന്ന ആ കാട്ടിലൂടെ നടന്നാല്‍ ആരും തന്നെ പുറത്തു നിന്നും കാണില്ല.
അവള്‍ പറഞ്ഞതുപ്പോലെ ആ വലിയ മരത്തിനു അടുത്തേക്ക് അവരെത്തി ..വിനു ചുറ്റും നോക്കി വല്ലാത്തൊരു ഭീകരാന്തരീക്ഷം തന്നെ…കണ്ടിട്ട് പേടി തോന്നുന്നു..പക്ഷെ ആയിഷ ഒരു കൂസലും ഇല്ലാതെ നില്‍ക്കുകയാണ്..
ആയിഷയുടെ ദൈര്യം വീണ്ടും വിനുവിനെ അത്ഭുതപ്പെടുത്തി…മരത്തിനു സൈഡിലായി കാടുകള്‍ മൂടപ്പെട്ട ഒരു സ്ഥലത്തായി ഒരു ചെറിയ മണ്‍ പുറ്റ് കണ്ട വിനു അങ്ങോട്ടേക്ക് നോക്കി…അപ്പോളേക്കും അതിനുള്ളില്‍ കൈകള്‍ ഇട്ടു ആയിഷ ആ താക്കോല്‍ കൂട്ടം എടുത്തിരുന്നു…
ആ വലിയ അറ ഏഴു പൂട്ടുകള്‍ കൊണ്ട് പൂട്ടിയതായിരുന്നു..അത് തുറന്നു അതിനകത്തേക്ക് ഇരുവരും കയറി…ഒരു ചെറിയ കിളിവാതില്‍ തുറന്നപ്പോള്‍ അതിനകം മുഴുവന്‍ പ്രകാശമായി….വിനുവിനും എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി…
ആ പ്രകാശത്തെ സാക്ഷിയാക്കി അവന്‍ അവള്‍ക്കുള്ള സമ്മാനം കൊടുത്തു അവള്‍ അത് അപ്പോള്‍ തന്നെ അഴിച്ചു നോക്കി അവളുടെ സന്തോഷം അവനെ അറിയിച്ചു…
ഒരുപാട് നേരം അവര്‍ എന്തൊക്കെയോ അവിടെ സംസാരിച്ചു, നിന്നു തളര്‍ന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു പഴയ ബെഞ്ചില്‍ ഇരുന്നു,,,,ആദ്യമായി കണ്ടുമുട്ടിയ വര്‍ഷങ്ങള്‍ പഴക്കമുള്ള സുഹൃത്തുക്കളെ പോലെ അവര്‍ ഒരുപാട് സംസാരിച്ചു…സമയം അധികരിച്ച് കൊണ്ടിരുന്നത് അവര്‍ അറിഞ്ഞതേയില്ല…
സന്ധ്യയുടെ വരവരിയിച്ചുക്കൊണ്ട് കിളികള്‍ ശബ്ദമുണ്ടാക്കി പറന്നകന്നു…സൂര്യന്‍ ഒരു ചുവന്ന പോട്ടുപ്പോലെ ഓടിമറയാന്‍ അനുവാദത്തിനായി കാത്തു നില്‍ക്കുന്നു….ആ സൂര്യകിരണ ശോഭയില്‍ ആയിഷയുടെ മുഖം കൂടുതല്‍ തിളക്കമുള്ളതായി വിനുവിന് തോന്നി..അവന്‍ അവളുടെ മുഖം കൈകളില്‍ കോരിയെടുത്തു….
അവളുടെ മുഖത്തേക്ക് തന്നെ ഒരുപാട് നേരം നോക്കി നിന്നപ്പോള്‍ അവള്‍ കണ്ണിമ വെട്ടാതെ ഒരു കുസൃതി ചിരിയോടെ അവനെ നോക്കി..പെട്ടന്ന് അവളുടെ അധരങ്ങള്‍ നുണഞ്ഞെടുത്ത വിനുവിനെ ആയിഷ തള്ളിമാറ്റി അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു,,
“ആയിഷ ഞാന്‍”
വിനു വിഷമത്തോടെ പറഞ്ഞു..പക്ഷെ ആയിഷ ഒന്നും തന്നെ പറയാതെ അവിടെ നിന്നും ഇറങ്ങി ഓടി…
വാതില്‍ അടച്ചു പൂട്ടി പുറതെത്തിയപ്പോളെക്കും ആയിഷ പോയി കഴിഞ്ഞിരുന്നു…വിനു വേഗത്തില്‍ ഹോസ്റ്റെലിലേക്ക് നടന്നു…അവിടെ എത്തിയ ഉടനെ ആയിഷയെ വിളിച്ചെങ്കിലും അവളുടെ ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരുന്നു…
അവന്‍ വിഷമത്തോടെ ഫോണില്‍ തന്നെ നോക്കി ഇരുന്നു ഇടയ്ക്കിടയ്ക്ക് അവളെ വിളിച്ചു കൊണ്ടിരുന്നു …സമയം രാത്രി ആയി..
അവന്‍ വീണ്ടും അവളെ വിളിച്ചു..അവളുടെ നമ്പര്‍ റിംഗ് ചെയ്തു….ആയിഷ ഫോണ്‍ എടുത്തു..

Leave a Reply

Your email address will not be published. Required fields are marked *