അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Posted by

“നീ സ്ഥലം പറ”
“നമ്മുടെ കോളേജിന്റെ തെക്കേ ഭാഗത്ത് ഒരു പൊളിഞ്ഞ കെട്ടിടം ഇല്ലേ”
“ഹാ ബെസ്റ്റ് അവിടമാകെ സീനിയേഴ്സിന്റെ വെള്ളമടി സ്ഥലമ…അവിടെ പോയാല്‍ നല്ല അടിപൊളിയാകും”
“ഹാ അത് എനിക്കും അറിയാം ചെക്കാ..അവിടല്ല…അതിന്‍റെ പുറകു വശത്തായി …അത് പണ്ടത്തെ ഏതോ രാജകൊട്ടാരമാണെന്ന് തോന്നുന്നു …”
“അതേതാ ആ സ്ഥലം ഞാന്‍ കണ്ടിട്ടില്ല്ലോ അവിടെ അങ്ങനെ ഒരു ബാക്ക് വശം”
“എടാ ഞാനും കണ്ടിട്ടില്ലായിരുന്നു ..പക്ഷെ കഴിഞ്ഞ ദിവസം നമ്മുടെ പുതിയ ലൈബ്രറിയിലെ പഴയ പുസ്തകങ്ങള്‍ അടുക്കി വക്കാന്‍ എന്നെയൊക്കെ വിളിച്ചില്ലേ അപ്പോള്‍ ഞാന്‍ അതെല്ലാം ശെരി ആക്കുന്ന കൂട്ടത്തില്‍ എനിക്കൊരു കീറിപറഞ്ഞ പുസ്തകത്തിന്‍റെ ഒരു ഏട് കിട്ടി”
“ഉം എന്നിട്ട്”
“അതില്‍ ചിതലരിച്ച ഒരു പേജിന്റെ സൈഡിലായി ആ ബാക്ക് വശത്തെ വാതിലും അതിനുള്ളിലെ ഒരു അറയെ കുറിച്ചും എഴുതിയിട്ടുണ്ട്”
“എന്‍റെ പോന്നു ആയിഷ വല്ല പ്രേതാലയവും ആയിരിക്കും അത്”
“ഓ എന്‍റെ ചെക്കാ നീ ഇത്ര പെടിതോണ്ടാനാണോ…ഞാന്‍ പോയല്ലോ അതിനകത്ത് ഒറ്റയ്ക്ക് ഇന്ന്”
“ഹേ നീ പോയോ..ഒറ്റക്കോ..”
“അതിനെന്ത…ഈ ഇരുപതാം നൂറ്റാണ്ടില്‍ അല്ലെ പ്രേതം നാണക്കേട്‌”
ആയിഷയുടെ കളിയാക്കല്‍ വിനുവിനെ ചമ്മലുണ്ടാക്കി
“പിന്ന എനിക്ക് പേടിയൊന്നുമില്ല…നീ വാ നമുക്ക് അവിടെ പോകാം നാളെ”
“ഉം ഓക്കേ പക്ഷെ അതിന്റെ താക്കോല്‍ എടുക്കാന്‍ നല്ല രേസമ”
“അതെന്നാടി”
“അതിന്‍റെ താക്കോല്‍ ആ കെട്ടിടത്തിന്‍റെ കിഴക്ക് വശത്തു വലിയൊരു മരമുണ്ട് അതിന്റെ വശത്തായി ഒരു ചെറിയ മണ്‍ പുറ്റും..അതിന്‍റെ ഉള്ളിലാണ് ഇതിന്‍റെ താക്കോല്‍ കൂട്ടം”
“ആഹാ കൊള്ളാലോ…ഇന്ട്ര്സ്റിംഗ്…”
“അതെന്നെ..നല്ല രേസമ അതിന്‍റെ ഉള്ളില്‍”
“ഉം നാളെ നമുക്ക് പോകാം”
“ഉം അതെ നാളത്തെ ദിവസത്തിന്‍റെ പ്രത്യകത അറിയാലോ അല്ലെ”
“ഓ അറിയാവേ”
“ഉം എന്നാല്‍ കൊള്ളാം”
ഫോണ്‍ നിശബ്ദമായി…
പിറ്റേ ദിവസത്തെ പുലര്‍ക്കാലം മറ്റെല്ലാവരും എണീക്കുന്നതിനു മുന്നേ വിനു എണീറ്റു,,,വേഗത്തില്‍ തന്നെ പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു വിനു തിരക്കിട്ട് ടൌണിലേക്ക് പോയി ..ഇന്ന് ആയിഷയുടെ പിറന്നാള്‍ ആണു..അതാണ്‌ ഇന്നലെ അവള്‍ പറഞ്ഞത്…അവള്‍ക്കായി ടൌണില്‍ നിന്നും മനോഹരമായ ഒരു ഗിഫ്റ്റും വാങ്ങി വിനു ആ പഴയ കെട്ടിടത്തിന്‍റെ അവിടേക്ക് കുതിച്ചു..
ആരും അറിയണ്ട ഈ സ്ഥലം എന്ന് ആയിഷ പറഞ്ഞതുകൊണ്ട് അവന്‍ കൂട്ടുക്കരോട് പോലും ഒന്നും പറഞ്ഞിരുന്നില്ല…ആയിഷ അവനെ കാത്തു ആ വലിയ കെട്ടിടത്തിന്‍റെ ബാക്ക് വശത്തു നില്‍ക്കുന്നുണ്ടായിരുന്നു…ആദ്യമായാണ് അവന്‍ അവിടേക്ക് വരുന്നത്..ആയിഷയുടെ ധൈര്യം അവന്‍ സമ്മതിച്ചു കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *