അവളുടെ നനുത്ത കൈയില്‍ കൈ ചേര്‍ത്ത് വച്ചുകൊണ്ട് അവളെ ചാരാതെ വിനു നടന്നു അവള്‍ക്കൊപ്പം…പ്രകൃതി പോലും സന്തോഷത്താല്‍ അവര്‍ക്കായി കൂടുതല്‍ പുഷപ്പ വൃഷ്ട്ടി നടത്തി…
“വിനു …ഇപ്പോളും എനിക്കറിയില്ല..നിന്‍റെ മാത്രമാകാന്‍ കഴിയുമോ എന്ന്”
“ഇല്ല ആയിഷ ഈ ലോകത്തെ ഒരു ശക്തിക്കും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല…നിന്നിലെ അക്ഷരങ്ങളിലൂടെ ഞാന്‍ നിന്നെ അത്രയധികം സ്നേഹിച്ചു പോയി…”
“നീ ഈ കോളേജില്‍ വന്ന അന്നുമുതല്‍ ഞാന്‍ നിന്നെ സ്നേഹിക്കുകയാണ് വിനു “
“എന്നിട്ടും എന്തെ ആയിഷ നീ”
“ഞാന്‍ പറഞ്ഞല്ലോ വിനു…എനിക്ക്..എനിക്കിന്നും ഉറപ്പില്ലാ…നിന്‍റെ കൈകള്‍ കോര്‍ത്ത് പിടിച്ചു ഈ ജന്മം മുഴുവന്‍ ഈ ഭൂമിയില്‍ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നുണ്ട് ഞാന്‍…നിന്‍റെ മാത്രം ഹൂറിയായി ഈ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ കൊതിയാണ് എനിക്ക്”
“പിന്നെ എന്തുകൊണ്ട് പറ്റില്ല..ആയിഷ ഈ ജീവിതം അല്ല ഇനി ഉള്ള ഒരു ജീവിതവും നിന്നെ ആര്‍ക്കും ഞാന്‍ വിട്ടുകൊടുക്കില്ല..നീ പറ ..അത് എന്ത് തന്നെ ആയാലും ഞാന്‍ തരണം ചെയ്യാം”
ആയിഷയുടെ ചുമലില്‍ കൈവച്ചുകൊണ്ട് വിനു അത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ ആയിരം പൂത്തിരികള്‍ വിടര്‍ന്നു..അവളുടെ മുഖത്ത് വീണ്ടും പ്രതീക്ഷകളുടെ പോന്‍കിരണങ്ങള്‍ വിരിഞ്ഞു…
അവള്‍ അവന്‍റെ ചെവിയില്‍ എന്തൊക്കെയോ മന്ത്രിച്ച സമയം അവിടെ നിന്നും അവരുടെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ആകാത്ത വിധം കിളികള്‍ കലപില കൂട്ടി പറന്നകന്നു…എല്ലാം കേട്ട് കഴിഞ്ഞവനെപ്പോലെ വിനു അല്‍പ്പം ഒന്ന് മൗനമായി നിന്നു..
“ആയിഷ ഈ പ്രകൃതിയെ സാക്ഷിയാക്കി ഞാന്‍ പറയുന്നു…നീ പറഞ്ഞ ഈ കാര്യങ്ങള്‍ ആണു എന്‍റെ കൂടെ ജീവിക്കാന്‍ നിനക്ക് തടസമെങ്കില്‍ , നീ പറഞ്ഞ എല്ലാ മതില്‍ക്കെട്ടുകളും പോട്ടിചെറിഞ്ഞു നിന്‍റെ സുല്‍ത്താന്‍ അവന്‍റെ ഹൂറിയെ സ്വന്തമാക്കിയിരിക്കും.”
വിനുവിന്‍റെ വാക്കുകള്‍ ആയിഷയില്‍ കണീരണിയിച്ചു …നനുത്ത കാറ്റ് വീശിയ ആ നേരം ആയിഷ വിനുവിന്‍റെ മാറിലേക്ക് ചാഞ്ഞു…
പിന്നീടങ്ങോട്ട് ആയിഷ എന്നാ ഹൂറിയും വിനു എന്ന സുല്‍ത്താനും പരസ്പരം സ്നേഹിച്ചു തകര്‍ക്കുകയായിരുന്നു….ഓരോ പുല്‍നാമ്പ് പോലും അവരുടെ സ്നേഹത്തെ അസൂയയോടെ നോക്കി…രാത്രിയുടെ യാമങ്ങള്‍ ചെറുപ്പമാക്കി അവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരുന്നു…ക്ലാസിലും ക്യാബസിലും ആയിഷയുടെ കസിന്‍ ഉള്ളതുകൊണ്ട് അവരുടെ പ്രണയം അതീവ രഹസ്യമായി തുടര്‍ന്നു…അതുകൊണ്ട് തന്നെ നേരിട്ടുള്ള ഒരു സംസാരത്തിന് അവര്‍ക്ക് അവസരങ്ങള്‍ വളരെ കുറഞ്ഞു നിന്നു….അതില്‍ ഇരുവര്‍ക്കും വല്ലാത്ത സങ്കടം ആയിരുന്നു..
“നമുക്ക് ഒന്ന് മനസമാധാനത്തോടെ സംസാരിക്കാന്‍ ഒരു സ്ഥലം ഇല്ലാലോ ആയിഷു”
ഒരു രാത്രിയുടെ ഫോണ്‍ കാള്‍ സമയത്ത് വിനു അവളോട് പറഞ്ഞു..
“വിനു ഞാന്‍ ഒരു സ്ഥലം കണ്ടുപിടിച്ചിട്ടുണ്ട്..”
“എവിടെ”
ആകാംക്ഷയോടെ വിനു ചോദിച്ചു…
“അതൊക്കെ ഉണ്ട് പക്ഷെ അവിടം അത്ര സേഫ് ആണോ എന്നെനിക്കു അറിയില്ല.”