രാജേഷ് ചിരിച്ചുകൊണ്ട് അത് പറഞ്ഞു പ്രിന്‍സിനെ നോക്കി..
“അങ്ങനെ നിനക്ക് മാത്രമല്ല എനിക്കും വേണം”
അപ്പോളും ആദ്യമായി കണ്ടപ്പോലെ ജന്മാന്തരങ്ങളുടെ സ്നേഹം കണ്ണുകളാല്‍ പങ്കുവച്ചുക്കൊണ്ട് വിനുവും ആയിഷയും സ്വയം മറന്നു നില്‍ക്കുകയായിരുന്നു….
“ടാ അളിയാ…ഇങ്ങനെ നോക്കി നില്‍ക്കാനാണോ ഇത്രേംദിവസം കാത്തിരുന്നത് നീ..എന്തെങ്കിലും ഒക്കെ പറയെടാ”
“എടാ രാജേഷ് അത് നിനക്ക് മനസിലായില്ലേ നമ്മള്‍ ഇവിടെ നില്‍ക്കുന്നതുക്കൊണ്ട ഇങ്ങനെ…വാ നമുക്ക് ഇവരുടെ സ്വര്‍ഗത്തിലെ കട്ടുറുംബാകണ്ട…നമുക്ക് പോകാം…ടാ ക്ലാസ് തുടങ്ങാന്‍ നേരം രണ്ടും കൂടെ വന്നേക്കണേ”
പ്രിന്‍സ് അത് പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു…രാജേഷ് തന്‍റെ കൈലുള്ള ഡയറി ആയിഷക്കു നേരെ നീട്ടി..
“ദെ നിന്‍റെ ഇക്ക നിനക്ക് തരാന്‍ പറഞ്ഞുകൊണ്ട് എന്‍റെ കൈയില്‍ തന്നതാണ്…നിന്‍റെ ഒരുപാട് കവിതകള്‍ നിറച്ച ഈ ഡയറി…നീ രണ്ടു കൈകൊണ്ടും എഴുതും അല്ലെ”
അവള്‍ക്കു നേരെ നീട്ടിയ സയറി അവള്‍ വാങ്ങിയപ്പോള്‍ തെല്ലു അത്ഭുതത്തോടെ വിനു അവളെ നോക്കി…അവരിരുവരും അവിടെ നിന്നും നടന്നകന്നു…
വിനുവും ആയിഷയും മാത്രമായി അവിടെ…അവിടെ നിശഭ്ട്ത തളം കെട്ടിക്കിടന്നു…എന്ത് പറയണം എന്ത് ചോദിക്കണം..ഇരുവര്‍ക്കും ആശങ്കകള്‍ മാത്രം ബാക്കിയായി..
“ഞാന്‍ ഒരിക്കലും കണ്ടു പിടിക്കില്ല എന്ന് വിചാരിച്ചു അല്ലെ”
മൌനത്തെ കീറിമുറിച്ചുകൊണ്ട് വിനു ചോദിച്ചു
“ഇല്ല…അറിയാമായിരുന്നു എന്‍റെ രാജകുമാരന് എന്നെ തേടി വരാതിരിക്കില്ല എന്ന്..”
അവളുടെ വായില്‍ നിന്നും മൊഴിമുത്തുകള്‍ വിരിയുന്ന പോലെ ആദ്യത്തെ ശബ്ദം…വിനു അന്നുവരെ കേട്ട ഏറ്റവും മനോഹരമായ ശബ്ദം അങ്ങനെ ആണു അവനു തോന്നിയത്…
“പിന്നെ എന്തിനാ മറഞ്ഞിരുന്നത്”
“കാരണങ്ങള്‍ ഒരുപാടുണ്ട്..എല്ലാം പതിയെ പറഞ്ഞാല്‍ പോരെ വിനു”
വളരെ നേര്‍ത്ത ശബ്ധത്തില്‍ അവള്‍ അവനോടു പറഞ്ഞപ്പോള്‍ മതിയെന്ന് വിനു തലയാട്ടി…
“വിനു”
“ഉം”
“നമുക്കല്‍പ്പം നടക്കാം വിനു..ഈ മഞ്ഞു വീഴുന്ന അവയെ എതിരേറ്റു നില്‍ക്കുന്ന ഈ വഴിയിലൂടെ”
“ഉം നടക്കാം”
“എങ്കില്‍ വാ”
ആയിഷ അല്‍പ്പം മുന്‍പിലായി നടന്നപ്പോള്‍ വിനു ചോദിച്ചു”
“ആയിഷ”
“ഉം”
“ഞാന്‍ ആ കൈകള്‍ എന്നില്‍ ചേര്‍ത്ത് വച്ച് നടന്നോട്ടെ?”
“ഉം”