ആ ബെഞ്ചില്‍ നിന്നും ആ പെണ്‍കുട്ടി പതിയെ എഴുന്നേറ്റു അവന്‍റെ മുഖത്തേക്ക് നോക്കി..അവളുടെ മാന്‍പെട പോലുള്ള കണ്ണുകള്‍ എന്തെല്ലാമോ തിരയുന്നത് പോലെ….അവളിലെ നിശ്വാസത്തിന്റെ വേഗത് കൂടി വന്നു…അവളുടെ കഴുത്തിലെ ഞരമ്പുകള്‍ ചെറുതായി വലിഞ്ഞു മുറുകി…
അവളുടെ കൈ വിരലുകള്‍ അവള്‍ കൂട്ടി തിരുമി…കാല്‍ വിരലുകള്‍ ചെരുപ്പില്‍ അമര്‍ത്തി പിടിച്ചുകൊണ്ടു പതിയെ മടക്കി ….അവനെ തന്നെ നോക്കി നിന്ന അവളുടെ കണ്ണുകള്‍…അവയോടു ഒരു ജന്മത്തിന്റെ കഥകള്‍ പറയാതെ പറഞ്ഞുകൊണ്ട് വിനു അവളെ തന്നെ നോക്കി നിന്നു…
പൊടുന്നനെ അവിടേക്ക് പ്രിന്‍സും രാജേഷും ഓടി വന്നു കൊണ്ട് സഡന്‍ ബ്രേക്ക് ഇട്ടപ്പോലെ നിന്നു…അവരും അത്ഭുതപ്പൂര്‍വം ആ പെണ്‍ക്കുട്ടിയെ നോക്കി…പ്രിന്‍സിന്റെ കണ്ണുകള്‍ വിടര്‍ന്നു…പ്രിന്‍സിന്റെ വായില്‍ നിന്നും അറിയാതെ ആ വാക്കുകള്‍ വീണു..
“ആയിഷ….ആയിഷ…വിനുവിന്‍റെ രാജകുമാരി”
അതുകേട്ട അവള്‍ പതിയെ മുഖം ഒന്നുകൂടി ഉയര്‍ത്തിക്കൊണ്ടു വിനുവിനെ നോക്കി…ഒരായിരം ജനമത്തിന്റെ സ്നേഹം ആ നോട്ടത്തില്‍ വിനു കണ്ടു….അവന്‍റെ മുഖം സന്തോഷങ്ങള്‍ കൊണ്ട് വിടര്‍ന്നു തുടിച്ചു…
പ്രിന്‍സിന്റെ കൈയില്‍ നിന്നും വലിയൊരു ബോക്സ് വാങ്ങി വിനു ആയിഷയുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി നിന്ന്ക്കൊണ്ട് അവളുടെ തലയ്ക്കു മുകളിലായി ആ ബോക്സ് തുറന്നു പിടിച്ചു…
ഒരായിരം വിവിധ വര്‍ണത്തിലുള്ള മുത്തുകള്‍ അതില്‍ നിന്നും തട്ടമിട്ട ആയിഷയുടെ തട്ടത്തില്‍ തട്ടി തെറിച്ചുക്കൊണ്ട് ചിതറി വീണു…
രണ്ടു കൈകളും മുഖത്തോട് ചേര്‍ത്ത് പിടിച്ചുക്കൊണ്ടു ആയിഷ സ്വയം മറന്നു കറങ്ങി..അവളുടെ പാല്‍ പുഞ്ചിരി വിനുവിനെ മാത്രമല്ല പ്രിന്‍സിനെയും രാജേഷിനെയും സന്തോഷിപ്പിച്ചു…
ആ ബോക്സിലെ മുത്തുകള്‍ തീര്‍ന്നതും വിനു ആയിഷയെ പോക്കിയെടുതുകൊണ്ട് വട്ടം കറക്കി….കിട്ടാതെ പോയതെന്തോക്കെയോ നേടിയെടുത്തവനെപ്പോലെ വിനു ചിരിച്ചു…ആയിഷ അവന്‍റെ നെറുകയില്‍ തലോടി….
“ടാ ഒന്നിറക്കി വച്ചേ ഞങ്ങള്‍ ഒന്ന് ശെരിക്കു കണ്ടോട്ടെ നിന്‍റെ രാജകുമാരിയെ.”
രാജേഷാണ് അത് പറഞ്ഞത്…വിനു അവളെ താഴെ നിര്‍ത്തി അവളെ തന്നെ നോക്കി..
“എന്നാലും എന്‍റെ ആയിഷ നമ്മള്‍ ഒരു ക്ലാസില്‍ നമ്മുടെ അടുത്ത ബെഞ്ചില്‍ ഇരുന്നിട്ടും ഞങ്ങള്‍ക്ക് നിന്നെ കണ്ടുപിടിക്കാന്‍ കഴിയാതെ പോയല്ലോ..ഹോ”
പ്രിന്‍സ് തന്‍റെ ആകാംക്ഷ അടക്കി വക്കാതെ പറഞ്ഞു..അതിനെല്ലാം ആയിഷ ചിരിച്ചത് മാത്രമേ ഉള്ളു..
വിനു അപ്പോളും അവളുടെ മുഖത്തേക്ക് കണ്ണിമവെട്ടാതെ നോക്കി നില്‍ക്കുകയായിരുന്നു…അവന്‍റെ കണ്ണുകള്‍ ചെറുതായി നനഞ്ഞിരുന്നു…
“ദെ വിനു ഞാന്‍ ആണു കണ്ടുപിടിച്ചത് അപ്പോള്‍ രണ്ടാളും കൂടെ ഫുള്‍ ട്രീറ്റ് ചെയ്തോണം കേട്ടല്ലോ..”