അലറി കരഞ്ഞ രാജേഷിന്‍റെ ശബ്ദം കേട്ട് പ്രിന്‍സും എണീറ്റ് ലൈറ്റ് ഇട്ടു…ലൈറ്റ് കണ്ടപ്പോള്‍ കണ്ണുകള്‍ തുറന്ന രാജേഷ് ചുറ്റും നോക്കി…തനിക്കു നേരെ കലി പൂണ്ടു നില്‍ക്കുന്ന വിനുവിനെ നോക്കിയ രാജേഷിനു മനസിലായി ഇവന്‍ തന്നെ ചവിട്ടി വീഴ്ത്തിയതാണെന്ന്…ചാടി പിടഞ്ഞെനീറ്റ രാജേഷ് അഴിഞ്ഞു പോയ മുണ്ട് പോലും എടുതുടുക്കാതെ ഷഡി പുറത്തു നിന്നുക്കൊണ്ട് വിനുവിന് നേരെ നിന്നലറി..
“എന്താടാ പന്നി നിനക്കെന്താ വട്ടായോ..അമ്മെ എന്‍റെ മുതുക്…നിന്നെ ഞാനിന്നു കൊല്ലുമെടാ നാറി”
അത് പറഞ്ഞു തീരും മുന്നേ വിനു രാജേഷിനെ കുത്തിനു പിടിച്ചു ചുമരിനോട് ചാര്‍ത്തി വച്ചു…
“എടാ വിനു നിനെക്കെന്നാടാ..”
പ്രിന്‍സ് അവരുടെ ഇടയ്ക്കു കയറി കൊണ്ട് ചോദിച്ചു..
“അത് തന്നെ രാത്രി നല്ല സ്വപനം കണ്ടു കൊണ്ട് കിടന്ന എന്നെ ചവിട്ടി നിലത്തിട്ടു ഇപ്പൊ പിടച്ചു ചുമരില്‍ കയറ്റാന്‍ നിനക്ക് വട്ടു തന്നെ ആണു..”
രാജേഷു കിതച്ചു കൊണ്ട് പറഞ്ഞു…
“ആഹാ..അപ്പോള്‍ നിനക്കോന്നും അറിയില്ല അല്ലെ..എനിക്കൊന്നും മനസിലാകില്ല എന്ന് വിചാരിച്ചോ നീ..എടാ..നീ ആണു ആ കത്ത് എഴുതിയത് എന്നെനിക്കറിയാം..എനിക്കിട്ട് തന്നെ വക്കുന്നോ മലരേ..”
“കത്തോ ഏതു കത്ത് എന്ത് കത്ത്”
രാജേഷ് ഒന്നും മനസിലാകാതെ പ്രിന്‍സിനെ നോക്കി…;പ്രിന്സിനും ഒന്നും തന്നെ മനസിലായില്ല..
“നീ എന്തൊക്കെയ ഈ പറയുന്നേ വിനു..അവനെ താഴെ നിര്‍ത്തിയെ..”
പ്രിന്‍സ് ഇടപ്പെട്ട് രാജേഷിനെ വിനുവില്‍ നിന്നും പിടിവിടിവിപ്പിച്ചു…
“അതെ കത്ത് തന്നെ..ഈ നാറി എന്നെ പറ്റിക്കാന്‍ എഴുതിയത്..ദാ നോക്ക്”
പ്രിന്‍സിനു നേരെ നീട്ടിയ കത്ത് അവന്‍ വാങ്ങി നിവര്‍ത്തി നോക്കിയപ്പോള്‍ രാജേഷ് അതിലേക്കു പാളി നോക്കി ..വിനു അവനു നേരെ നോക്കി പല്ല് കടിച്ചു..പ്രിന്‍സ് കത്ത് മുഴുവന്‍ വായിച്ചു എനിട്ട് വിനുവിനെയും രാജേഷിനെയും മാറി മാറി നോക്കി..
“എന്തെ”? വിനു ചോദിച്ചു..
“ഈ കത്ത് ഇവന്‍ എഴുതിയത്..നിനക്ക് നല്ല വട്ട വിനു നിന്നെ ഇപ്പോളെ കുതിരവട്ടത്തു കൊണ്ട് പോകണം ..അല്ല പിന്നെ..”
“ഹാ അത് തന്നെ ആണു ഞാനും പറഞ്ഞത്..”’
“അപ്പൊ ഇതിവന്‍ എഴുതിയതല്ല എന്നാണോ നീ പറയുന്നേ”
“അല്ലാതെ പിന്നെ…നീ ഈ കത്തിലെ വരികള്‍ ശ്രദ്ധിച്ചോ അതിന്‍റെ ഒരു ഭംഗി കണ്ടോ…ഈ നാറി ഒരു ജന്മം തപസിരുന്നാല്‍ കഴിയോ ഇങ്ങനൊക്കെ എഴുതാന്‍?”
അത് കേട്ടപ്പോള്‍ രാജേഷ് പ്രിന്‍സിനെ ഒന്ന് ചറഞ്ഞു നോക്കികൊണ്ട് അവന്‍റെ കയില്‍ നിന്നും കത്ത് വാങ്ങി വാങ്ങിച്ചു…ഓരോ വരികള്‍ വായിക്കുമ്പോഴും രാജേഷിന്‍റെ മുഖത്ത് പ്രസന്ന ഭാവങ്ങള്‍ മിന്നി മാറി വന്നു…
“ഡാ കോപ്പേ..ഈ കത്ത് ഞാന്‍ എഴുതി നിന്‍റെ പുസ്തകത്തില്‍ വക്കാന്‍ ഞാന്‍ എന്താ ഗേ ആണോ …ഇങ്ങനൊക്കെ എഴുതാന്‍ പറ്റിയുരുന്നെന്കില്‍ ഞാന്‍ എത്ര പെണ്‍കുട്ടികള്‍ക്ക് കൊടുത്തേനെ ഇത്..ഇതിനാണോ നീ എന്നെ ചവിട്ടിയെ,,,നിനക്ക് മുഴു വട്ടാട ..ഒരു പെണ്ണിന്‍റെ സ്നേഹം മുഴുവന്‍ അവള്‍ എഴുതിട്ടു അവന്‍ പറയ ഞാന്‍ എഴുതിയതാന്നു..”
രാജേഷ് തല ചൊരിഞ്ഞു കൊണ്ട് വിനുവിനെ നോക്കി…വിനു ഇരുവരെയും മാറി മാറി നോക്കി..
“ടാ ഈ കത്ത് എന്തായാലും ഇവനല്ല എഴുതിയത്..ഞങ്ങള്‍ക്ക് രണ്ടാള്‍ക്ക് ഇതില്‍ ഒരു പങ്കുമില്ല…അല്ല അതൊക്കെ പോട്ടെ…നീ ഇതിനു ഇത്രമാത്രം ചൂടാകുന്നത് എന്തിനാ…അതിനും മാത്രം ഇതില്‍ എന്താ ഉള്ളതു”