അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Posted by

“എന്താടാ..നിനക്കെന്താ പറ്റിയെ…എന്താ ഇതില്‍”
വിനുവിന് നേരെ നീട്ടിയ ഡയറി വാങ്ങിക്കൊണ്ടു പ്രിന്‍സാണ് അത് ചോദിച്ചത്
“ഇവന്‍റെ…ഇവന്‍റെ.
കിതച്ചുകൊണ്ടാണ് രാജേഷ് വീണ്ടും പറയാന്‍ ശ്രമിച്ചത്..അപ്പോളേക്കും അവന്‍റെ നെറ്റിയില്‍ നിന്നുള്ള രക്തം കണ്ണിലേക്കു ഇറങ്ങിയിരുന്നു…അത് തുടച്ചുകൊണ്ട് രാജേഷ് ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം പറഞ്ഞു..
“ഇവന്‍റെ രാജകുമാരിയുടെതാ..അവളുടെ പേരും ജാതകവും എല്ലാം അതിലുണ്ട്..”
അത് പറഞ്ഞു തീരും മുന്നേ പ്രിന്‍സിന്റെ കൈയില്‍ നിന്നും അത് തട്ടിപ്പറിച്ചു വാങ്ങിച്ചു വിനു മറിച്ചു നോക്കാന്‍ തുടങ്ങവേ അത് വെപ്രാളത്തിന്റെ പരിണിതഫലമായി നിലത്തു വീണു…
അത് എടുക്കാന്‍ പ്രിന്‍സും വിനുവും ഒരുമിച്ചു കുനിഞ്ഞപ്പോള്‍ രണ്ടു പേരുടെയും തലകള്‍ തമ്മില്‍ കൂട്ടിമുട്ടി ഇരുവരും അല്‍പ്പം സൈടിലെക്കായി തെറിച്ചു…
“എന്തോന്നാടാ ഈ കാണിക്കുന്നേ…ഇനിം ഇത്രേം അക്രാനന്തം വേണ്ട..ഞാന്‍ കണ്ടു നിന്‍റെ രാജകുമാരിയെ…നമ്മുടെ ക്യാമ്പസിന്റെ വടക്കേ അറ്റത്തു അവളുണ്ട് …പോ ..ഓടി പോ…നീ അവള്‍ക്കായി വാങ്ങി വച്ച ഈ സമ്മാനപ്പൊതികള്‍ എല്ലാം എടുതുക്കൊണ്ട് പോ…”
രാജേഷിനെ കേട്ടിപ്പിടിച്ചുക്കൊണ്ട് വിനുവിന്‍റെ കണ്ണില്‍ നിന്നും കുടുകുടാ കണ്ണു നീര്‍ സന്തോഷം കൊണ്ട് വന്നുക്കൊണ്ടെയിരുന്നു….പ്രിന്‍സും ആ ആലിങ്ങനത്തില്‍ പങ്കു ചേര്‍ന്ന്….ഡയറി ഒന്നുകൊടി എടുത്തുനോക്കി…കണ്ണു നീര്‍ കണ്ണുകളുമായി രാജേഷിനെ നോക്കി വിനു ചിരിച്ചു…
മുഖത്തെ രക്തം കാര്യമാക്കാതെ രാജേഷും കൂടെ പ്രിന്‍സും കണ്ണു നീരാല്‍ പൊട്ടിച്ചിരിച്ചു….പ്രിന്‍സ് ആ ഡയറി വാങ്ങി നോക്കി കൊണ്ട് വിനുവിന്‍റെ മുഖത്തേക്ക് നോക്കി..
“പോടാ ഓടി പോടാ…നിന്‍റെ സമ്മാനങ്ങളുമായി ഞങ്ങള്‍ പുറകെ ഉണ്ട്….”
പ്രിന്‍സ് അത് പറഞ്ഞുകൊണ്ട് രാജേഷിനെ നോക്കി….അതെ എന്ന് തല ആഗ്യം കാണിച്ചുക്കൊണ്ട് രാജേഷ് ചിരിച്ചു..
വിനു ആ ഹോസ്റ്റല്‍ സ്റ്റെപ്പുകള്‍ പറന്നിറങ്ങി…അവന്‍ ക്യാബസിന്റെ വടക്കേ അറ്റത്തേക്ക് ഓടി കൂടെ രാജേഷും പ്രിന്‍സും….
ധാരാളം മരങ്ങളാല്‍ സംബുഷട്ടമാണ് ആ ക്യാബസിന്റെ വടക്കേ അറ്റം…കമിതാക്കളുടെ ഇഷ്ട്ട സ്ഥലം…കാമുകി കാമുകന്മാരുടെ സല്ലാപങ്ങളും പരിഭവങ്ങളും പിണക്കങ്ങളും എല്ലാം ഉണ്ടാകുന്ന സ്ഥലം….പ്രണയിക്കുന്നവര്‍ക്ക് മാത്രമായുള്ള ഒരു സ്ഥലം….
ആ നനുത്ത മഞ്ഞുള്ള വെളുപ്പാന്‍ കാലത്ത് മഞ്ഞു പുതച്ചു കിടക്കുന്ന ആ വഴി വീഥിയിലൂടെ ചുവന്ന നിറത്തിലുള്ള പുഷപ്പങ്ങള്‍ അവനായി വിരിച്ചിട്ട പാതയിലൂടെ വിനു മനം മറന്നു ഓടി….
അല്‍പ്പം ദൂരംകൂടി ഓടിയ അവന്‍ പൊടുന്നനെ ഒരു സ്ഥലത്ത് നിന്നു…കിതച്ചുകൊണ്ട് നിന്ന വിനുവിന് അരികിലായി മഞ്ഞു പുതച്ചു കിടക്കുന്ന ഒരു ബെഞ്ചില്‍ അവള്‍ ഉണ്ടായിരുന്നു….
കിതപ്പോടെ വിനു അവളെ തിരിഞ്ഞു നോക്കി…കൈകള്‍ രണ്ടും വയറില്‍ കുത്തി പിടിച്ചുകൊണ്ടു വിനു അല്‍പ്പം പുഞ്ചിരിച്ചു കൊണ്ട് വിനു അവള്‍ക്കു മുന്നിലായി നിന്നു..

Leave a Reply

Your email address will not be published. Required fields are marked *