ദിവസങ്ങള്‍ പലതും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു….വിനുവിനുള്ള കത്തുകള്‍ക്ക് മാത്രം പക്ഷെ മുടക്കം വന്നില്ല..ഓരോ ദിവസവും പ്രണയം തുടിക്കുന്ന വരികളുമായി കത്തുകള്‍ വിനുവിനെ ആ ലൈബ്രറയില്‍ നിന്നും കിട്ടികൊണ്ടേയിരുന്നു..ചില കത്തുകള്‍ എല്ലാം രാജേഷിനും കിട്ടുമായിരുന്നു…പ്രിന്‍സ് മാത്രം അപ്പോളും അതിനെ വലിയ ശ്രദ്ധ കൊടുത്തില്ല..
ആ കത്തിലെ ഓരോ വരിയിലൂടെയും വിനു ഒരു നൂറായിരം സ്വപനങ്ങള്‍ നെയ്തുകൂട്ടി..അതിലെ ഓരോ വരികളെയും അവന്‍ പ്രണയിച്ചു…ക്ലാസില്‍ ആ ക്യാമ്പസില്‍ എന്നും അവന്‍ അവളെ തിരഞ്ഞു…ആള്കൂട്ടങ്ങള്‍ക്കിടയില്‍ അവളുടെ മുഖം അവന്‍ തേടി നടന്നു..
കത്തുകള്‍ ഓരോന്ന് നിധി കാക്കുന്ന ഭൂതത്തെ പോലെ അവന്‍ കാത്തുവച്ചു….എന്തിനേക്കാള്‍ ഉപരിയായി അവന്‍ ആ അക്ഷരങ്ങളെ പ്രണയിച്ചു..
പലപ്പോളായി അവളെ കണ്ടുമുട്ടുന്ന ദിവസം നല്‍കാനായി അവന്‍ പല പല സമ്മാനങ്ങള്‍ വാങ്ങി…
ആഴമറിയാത്ത കടലില്‍ നീ ഒരു മത്സ്യകന്യകയെ തേടി അലയുകയാണോ കൂട്ടുക്കാരാ”
എന്ന് പറഞ്ഞു പലപ്പോളായി പ്രിന്‍സ് അവനെ കളിയാക്കി കൊണ്ടിരുന്നു…പക്ഷെ അതൊന്നും വിനു കാര്യമാക്കിയതേയില്ല ….മൃദുല മിസ്സിന്റെ ക്ലാസില്‍ നിന്നും ഇപ്പോള്‍ അവന്‍ പുറത്താക്കപ്പെടാറില്ല…ഇനി അങ്ങനെ ഒന്നും പാടില്ല…നല്ലപ്പോലെ പഠിക്കണം ക്ലാസില്‍ ഫസ്റ്റ് വാങ്ങിക്കണം എന്നൊക്കെ ഉള്ള ആളറിയാത്ത ആ കത്തിന്‍റെ ഉടമയുടെ നിര്‍ദ്ദേശങ്ങള്‍ അവന്‍ പാലിച്ചു പോന്നു …
ദിവസങ്ങള്‍ പോഴിഞ്ഞുകൊണ്ടെയിരുന്നു…കത്തുകളുടെ വരവുകള്‍ മാത്രം കുറഞ്ഞില്ല…സ്നേഹത്തിന്‍റെ ആഴം കൂടി കൊണ്ടേയിരുന്നു..’
അങ്ങനെ ഒരു ദിവസം ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് അവളുടെ കത്തുകള്‍ എല്ലാം തന്നെ നിരത്തിയിട്ടിരിക്കുന്ന തന്‍റെ ബെഡില്‍ അവള്‍ക്കുള്ള സമ്മാന പൊതികള്‍ ഓരോന്നായി മാറി മാറി നോക്കികൊണ്ട് ഇന്നും മുഖം വ്യക്തമല്ലാത്ത ആ കാമുകിയും സ്വപനം കണ്ടുകൊണ്ടു വിനു കിടന്നു…
കണ്ണുകള്‍ മുകളിലേക്ക് തുറന്നു പിടിച്ചു അപ്പുറത്തിരുന്നു പ്രിന്‍സ് പറയുന്നതൊന്നും തന്നെ ശ്രദ്ധിക്കാതെ വിനു അവളുടെ മുഖത്തെ മിനുക്ക് പണികള്‍ ചെയ്തുകൊണ്ടേയിരുന്നു..തൊട്ടപ്പുറത്തെ ചുമരില്‍ തന്‍റെ തന്നെ ഒരു കൂട്ടുക്കാരന്‍ വരച്ചുവച്ച ഒരു ചിത്രം…അതിനും മുഖം ഉണ്ടായിരുന്നില്ല…
അപ്പോളാണ് എവിടെ നിന്നോ ഓടി കിതച്ചുകൊണ്ട് വന്ന രാജേഷ് കട്ടിലില്‍ കാല്‍ തട്ടി വീണത്….തന്‍റെ പ്രണയിനിയുടെ കത്തുകള്‍ എല്ലാം തന്നെ കാറ്റത്തെ അപ്പൂപ്പന്‍ താടി പോലെ ഒന്ന് ഉയര്‍ന്നു പൊങ്ങി നിലത്തേക്ക് വീണത്…തെല്ലരിശതോടെയാണ് വിനു രാജേഷിനെ നോക്കിയത്.
“എവിടെ നോക്കി നടക്കുവാടാ”
കത്തുകള്‍ പെറുക്കിയെടുക്കാന്‍ വിനുവിനെ സഹായിച്ചുകൊണ്ട് പ്രിന്‍സാണ് അത് ചോദിച്ചത്..
കൈയില്‍ ഒരു ചെറു ഡയറിയും പൊക്കിപിടിച്ച് വീണിടത്ത് കിടന്നു തന്‍റെ നെറ്റിയില്‍ പറ്റിയ മുറിവും അതില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും കാര്യമാക്കാതെ ആ ഡയറി വിനുവിന് നേരെ നീട്ടിക്കൊണ്ടു കിതച്ചുകൊണ്ട് രാജേഷ് എന്തോ പറയാന്‍ ശ്രമിച്ചു..