അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Posted by

ഞാന്‍ ആരാണ് എന്നറിയാന്‍ ആഗ്രഹം ഉണ്ടെന്നു..,പക്ഷെ എനിക്ക് നിന്‍റെ മുന്നില്‍ വരാന്‍ കഴിയില്ലല്ലോ വിനു…ഞാന്‍ പറഞ്ഞില്ലേ ഒരു വലിയ സ്വര്‍ണ കൂടിനുള്ളില്‍ അടച്ചിട്ടെക്കുവ എന്നെ…എന്‍റെ അവസാന നാളുകളും എണ്ണിക്കഴിഞ്ഞിരിക്കുന്നു വിനു…അതിനു മുന്നേ നിന്‍റെ മാത്രമാകാന്‍ എനിക്ക് കഴിയില്ല…അങ്ങനെ ഒരു വേദന തന്നുകൊണ്ട് നിന്നെ വിട്ടു പോകാന്‍ എനിക്കാകില്ല..
.ഞാന്‍ ആരെയും ഈ ലോകത്ത് ഇത്രയേറെ പ്രേണയിച്ചിട്ടില്ല വിനു ..പിന്നെ എന്തുകൊണ്ട് നിന്‍റെ സ്നേഹം നുകരനായി ഞാന്‍ വരുന്നില്ല എന്ന് ചോദിച്ചാല്‍ ഞാന്‍ പറഞ്ഞില്ലേ എനിക്കിനി അധികം നാളുകള്‍ ഇല്ല ഈ ലോകത്ത്….നിന്നെ എന്‍റെ പ്രണയം ഒരിക്കലും അറിയിക്കരുത് എന്ന് കരുതിയതാണ് ഞാന്‍ ..പക്ഷെ നിനോടുള്ള അടങ്ങാത്ത എന്‍റെ സ്നേഹം എന്നെ അതിനു അനുവദിക്കുന്നില്ല….
അക്ഷരങ്ങള്‍ കൊണ്ട് ഞാന്‍ നെയ്തുണ്ടാക്കിയ എന്‍റെ സ്വപ്നലോകാത്തെ രാജകുമാരന്‍ ആണു നീ…കിരീടവും ചെങ്കോലും ഇല്ലാത്ത എന്നാല്‍ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ചങ്ക് പറിച്ചു തരുന്ന എന്‍റെ മാത്രം രാജകുമാരന്‍…നിനക്കായി എഴുതാന്‍ എന്‍റെ തൂലികക്ക് പോലും വല്ലാത്ത ആവേശമാണ്…കാരണം എന്‍റെ ആവേശമാണ് നീ… നിന്‍റെ മാത്രം…”
“എന്തുവാടാ ഇത്?…ഒരാള്‍ ഇങ്ങനെ പ്രണയിക്കുമോ…ചുമ്മാ ഉടായിപ്പായിരിക്കും അല്ലെ…”
പ്രിന്‍സെ വിനുവിന്‍റെ മുഖഭാവം അളന്നുക്കൊണ്ട് ചോദിച്ചു…
“ഇല്ലട…ഈ വരികളില്‍ ഒരു കള്ളത്തരം നിനക്ക് തോന്നുന്നുണ്ടോ ….എവിടെയോ ഇരുന്നു എന്നെ പ്രണയിക്കുന്ന ഒരാള്‍..ആരാണ് അറിയില്ല…എവിടെയാണ് അറിയില്ല….ഒരുപാട് ചോദ്യങ്ങള്‍ എന്‍റെ മനസിലും ഉണ്ടെങ്കിലും പക്ഷെ ഈ വരികളില്‍ എന്തൊക്കയോ”
വിനുവിന്‍റെ വാക്കുകള്‍ നല്ലപ്പോലെ ശ്രദ്ധിച്ചു പ്രിന്‍സ്
“ഹാ…ചിലപ്പോള്‍ നല്ലൊരു കുട്ടി തന്നെ ആകുടാ…നമുക്ക് നോക്കാം നമുക്ക് കണ്ടു പിടിക്കാന്നെ…”
വിനുവിന്‍റെ തോളില്‍ തട്ടിക്കൊണ്ടു പ്രിന്‍സ് അകത്തേക്ക് കയറി പോകവേ വിനു കാണാതെ അവനെ സൂക്ഷ്മമായി നോക്കി…
ഇത് കണ്ടുകൊണ്ടു രാജേഷ് വിനുവിന്‍റെ അടുത്തേക്ക് നടന്നു വന്നു,,പ്രിന്‍സ് ക്ലാസിനകതെക്ക് കയറി,,
“അളിയാ വിനു…എന്‍റെ അഭിപ്രായം പറയാം…ഈ രണ്ടു കത്തും ചുമ്മാ ആരോ നിന്നെ പറ്റിക്കാന്‍ വേണ്ടി എഴുതുന്നതാണ് എന്ന് എനിക്ക് തോന്നുന്നില്ല…പിന്നെ നിനക്ക് ഈ പ്രിന്‍സിന്റെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ?”
രാജേഷ് അങ്ങനെ ചോദിച്ചപ്പോള്‍ വിനു രാജേഷിന്‍റെ മുഖത്തേക്ക് നോക്കി..
“എന്ത് മാറ്റം”
“അല്ല എന്തെങ്കിലും ഒരു മാറ്റം….ചില സമയമങ്ങളില്‍ അവന്‍റെ ചില നോട്ടവും സംസാരവും ഒക്കെ എന്തൊക്കയോ പോലെ എനിക്ക് തോന്നാറുണ്ട്..അതുകൊണ്ട് ചോദിച്ചതാ”
“ഹേയ് നിനക്ക് ചുമ്മാ തോന്നുന്നതാകുട ..”
“ഉം”
“എന്നാലും ആരായിരിക്കും ഇത്”
കൈയിലെ കത്തിലേക്ക് നോക്കികൊണ്ട്‌ വിനു ആരോടെന്നിലാതെ ചോദിച്ചു..
“വരട്ടെ രണ്ടു കത്തല്ലേ ആയുള്ളൂ നമുക്ക് കണ്ടുപിടിക്കാട”
വിനുവിന്‍റെ തോളില്‍ കൈകള്‍ ഇട്ടു അവന്‍റെ ഒപ്പം നടക്കുമ്പോള്‍ രാജേഷ് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *