അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Posted by

വിനു വീണ്ടും ചുറ്റും നോക്കി …അതെ തനിക്കു ചുറ്റും കാടാണ് ..പക്ഷെ താന്‍ എങ്ങനെ ആണു ഇവിടെ വന്നത്..ഓര്‍മയില്ല…പക്ഷെ രശ്മി..അവളുമായി അല്ലെ ഞാന്‍ ഇങ്ങോട്ട് നടന്നു വന്നത്..എനിട്ട്‌ അവള്‍ എവിടെപ്പോയി..
“ടാ എണീക്ക് ..നീ എന്താ ഈ ആലോചിക്കുന്നെ…കഴിഞ്ഞ ദിവസം വെള്ളമാടിചിട്ടാന്നു വിചാരിക്കാം..ഇപ്പോള്‍ ഇതെന്നാ”
“അളിയാ ..അത് പിന്നെ..ടാ”
“ഹാ എന്തെങ്കിലും ആകട്ടെ..നീ എണീക്ക്..അവിടെ നിനക്ക് അടുത്ത കത്ത് കിട്ടിയിട്ടുണ്ട്”
“കത്തോ?”
“ആ കത്ത് തന്നെ..ഇന്ന് രാജേഷ് ലൈബ്രറിയില്‍ പോയപ്പോള്‍ എടുത്ത ബൂക്കിലായിരുന്നു നിനക്കുള്ള കത്ത്..”
പ്രിന്‍സ് ഒരു ചെറു ചിരിയോടെ പറഞ്ഞു..വിനു അവിഉടെ നിന്നും എണീറ്റു…എന്താണ് സംഭവിച്ചത് എന്നത് ഓര്‍മയില്ല…ര്ശ്മിയുമായി എന്തെങ്കിലും നടന്നോ…അറിയില്ല…പക്ഷെ വീണ്ടും കത്ത് കിട്ടിയിരികുന്നു…പ്രിന്‍സിനോടൊപ്പം ക്ലാസിലേക്ക് നടക്കുമ്പോള്‍ വിനുവിന്‍റെ മനസില്‍ നിറയെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മാത്രമായിരുന്നു…
ഒരുപാട് ചോദ്യങ്ങള്‍ മാത്രമാണു ഇന്ന് തന്‍റെ മനസില്‍…മൃദുല മിസ്സ്‌ അവര്‍ തന്നെ ക്ലാസില്‍ നിന്നും പുറത്താക്കിയത് ഓര്‍മയുണ്ട്…അത് കഴിഞ്ഞു രശ്മി..അവളുമായി…വിനു കൈകള്‍ കൊണ്ട് തന്റെ തലയില്‍ തഴുകി…
ക്ലാസ്സിന്‍റെ വരാന്തയില്‍ തന്നെ രാജേഷ് അവനെയും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു…അവനെ കണ്ടതും രാജേഷ് അവന്‍റെ അടുത്തേക്ക് ഓടി വന്നു..
“അളിയാ ദെ നിനക്കുള്ള അടുത്ത കത്ത്…കണ്ടോ അതെ കൈക്ഷരം…പക്ഷെ ഇത്തവണയും ആരാ എന്നൊന്നും എഴുതിയിട്ടില്ല”’
വിനുവിനെ നേരെ ആ കത്ത് നീട്ടിക്കൊണ്ടു രാജേഷ് പറഞ്ഞു.
“ടാ ദെ ഇത്തവണയും ഞാന്‍ എഴുതിയതല്ലാട്ടോ…ഇനി എന്‍റെ മേക്കെട്ടു കയറരുത്”
രാജേഷ് അത് പറഞ്ഞപ്പോള്‍ വിനു ചിരിച്ചു..എനിട്ട്‌ ആ കത്ത് തുറന്നു നോക്കി..
“എന്നാലും ഈ കാലത്ത് കത്തിലൂടെ ഇങ്ങനേം ഒരാളെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയെ ഞാന്‍ ആദ്യമായി കാണുക…ഇഷ്ടമുണ്ടെങ്കില്‍ അങ്ങ് നേരിട്ട് വന്നു പറഞ്ഞാല്‍ പോരെ….ഓരോ വട്ടുകള്‍ അല്ലേട”
രാജേഷ് അത് പറഞ്ഞുകൊണ്ട് പ്രിന്‍സിനെ നോക്കി..പ്രിന്‍സ് ചിരിച്ചുകൊണ്ട് വിനുവിനോപ്പം കത്ത് വായിക്കാന്‍ തുടങ്ങി
“വിനുവിന്…അല്ല എന്‍റെ വിനുവിന്..
എന്നെ കണ്ടുപിടിക്കാന്‍ ഒരുപാട് ശ്രമിക്കുന്നുണ്ടല്ലേ….എന്‍റെ ആദ്യ കത്ത് മുഖവുരക്കെടുക്കില്ല എന്നാണു കരുതിയത്‌..പക്ഷെ തിരഞ്ഞു വന്നപ്പോള്‍ മനസിലായി…

Leave a Reply

Your email address will not be published. Required fields are marked *