ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച നേഴ്സ്
എന്നോട് പുഷ്ശാനും,
ജാനമ്മ സിസ്റ്റർ മുക്കാനും പറഞ്ഞുകൊണ്ടേയിരുന്നു…
കുഞ്ഞ് ഏതു നിമിഷവും പുറത്തു വരുമെന്നുള്ള അവസ്ഥ….
അപ്പോഴും വളരെ കൂൾ ആയി കൈയും കെട്ടി നോക്കി നിൽക്കുന്ന ഡോക്ടറെ കണ്ടു ആദ്യം അത്ഭുതവും പിന്നെയൊരു
ധൈര്യവുമാണ് തോന്നിയത്. ചുറ്റുമുള്ള എല്ലാവരും എനിക്ക് നല്ല പ്രോത്സാഹനം….
ഇതിനിടെ ആസ്പത്രിയുടെ അടുത്തുള്ള അമ്പലത്തിൽ മണിമുഴക്കം. ദീപാരാധനയുടെ സമയം…
മാധവികുട്ടി തന്റെ ആത്മകഥയായ “എന്റെ കഥയിൽ” മകൻ ജയസൂര്യയെ പ്രസവിക്കുന്നതിനെ പറ്റി പറഞ്ഞ വരികളാണ്
ഓർമവന്നത് “എനിക്ക്…
നിലവിളിക്കാൻ സമയം കിട്ടിയതേയില്ല. സൂര്യനെ സ്മരിച്ചു കിടക്കുമ്പോൾ എന്റെ ഇടത്തെ തുടയിൽ കൂടി ഉരസികൊണ്ടു എന്റെ മൂന്നാമത്തെ മകൻ ജനിച്ചു….
പക്ഷെ എനിക്ക് നിലവിളിക്കാൻ ആവശ്യത്തിലേറെ സമയം കിട്ടി…
അവർ പറഞ്ഞ പോലെ തുടയിലുരസി വരുന്ന കുഞ്ഞിനെ പ്രതീക്ഷിച്ചു…
സർവ്വശക്തിയുമുപയോഗിച്ചു ഒരമറലോടെ ഞാനൊന്നു ആഞ്ഞപ്പോൾ “പ്ലക്കേം” എന്ന ശബ്ദത്തോടെ ചെളിയിൽ
പൊതിഞ്ഞ എന്തോ തെറിച്ചു വീഴുംപോലെയാണ് എനിക്ക് തോന്നിയത്….
സ്ലിപ്പിൽ നിൽക്കുന്ന രാഹുൽ ദ്രാവിഡിനെ പോലെ
എന്റെ കുഞ്ഞിനെ സുരക്ഷിതമായി ക്യാച്ച് ചെയ്ത് നമ്മുടെ ഡോക്ടർ കൂൾ എന്നെ നോക്കി പുഞ്ചിരിച്ചു….
ആ മന്ദഹാസം എന്നോട് മന്ത്രിച്ചു. അത് ‘ടാ’ അല്ല, ‘ടി’ ആണ്…
സ്വിച്ചിട്ടപോലെ എന്റെ വേദന നിന്നു….. നിറകണ്ണുകളോടെ ഞാൻ അവളെ
ആദ്യമായി കണ്ടു….
ഞങ്ങൾ കൊതിയോടെ കാത്തിരുന്ന ഞങ്ങടെ ജീവന്റെ അംശം….
ആകൊച്ചു പെൺരൂപം……..
“”ഞങ്ങടെ മാലാഖ””……….
“ശുഭം”
:^(……………………………………………………..)^: