ഞാൻ ആ പ്രൊഫൈൽ ഫൈയ്ക് ആണോ എന്ന് അറിയാൻ എടുത്ത് നോക്കി… ഒരു ഏകാന്തതയെ സൂചിപ്പിക്കുന്ന വരികൾ എഴുതിയ ഒരു ഫോട്ടോ ആണ് പ്രൊഫൈലിൽ ഇട്ടിരിക്കുന്നത്… ഞാൻ പ്രൊഫൈൽ ചെക്ക് ചെയ്തപ്പോൾ പെണ്ണിൻറെ അക്കൗണ്ട് ആണെന്ന് അതിലെ ചിത്രങ്ങളിലൂടെയും എഴുത്തുകളിലൂടെയും മനസിലായി… പിന്നെ ഞാൻ ഒന്നും നോക്കാൻ നിന്നില്ല അങ് അക്സെപ്റ്റ് ചെയ്തു… കൂടെ ഒരു ഹൈ അയച്ചു….
പിന്നെ ഞാൻ യൂട്യൂബ് ഒക്കെ നോക്കി ഇരുന്നു… അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ മെസ്സേജ് വന്നു… നോക്കുമ്പോൾ ഫെമിന തന്നെ…
ഫെമിന: ഹൈ
ഞാൻ: ഡൂ യു ക്‌നോ മീ?
ഫെമിന: നോ
ഞാൻ: ഫ്രം?
ഫെമിന: കേരള… യു?
ഞാൻ: മലയാളി തന്നെയാ…
ഫെമിന: ഒഹ് നൈസ്…
ഞാൻ: താങ്ക്സ്… ഇയാള് എന്ത് ചെയ്യുന്നു?
ഫെമിന: +2.. താനോ?
ഞാൻ: ഞാനും +2😍
ഫെമിന: ഓഹ് ഐ സീ… ഏത് ഗ്രൂപ്പ് ആണ്?
ഞാൻ: കോമേഴ്സ്… യു?
ഫെമിന: ഞാനും😊
ഞാൻ: വീട്ടിൽ ആരൊക്കെ ഉണ്ട്?
ഫെമിന: സോറി… നോ ഇൻറെരസ്റ് ടു സേ അബൗട്ട് പേഴ്സണൽ തിങ്ങ്സ്…
ഞാൻ: ഓഹ് സോറി……
ഫെമിന: ഏകാകി എന്നാണോ പേര്…
ഞാൻ: സോറി… നോ ഇൻറെരസ്റ് ടു സേ അബൗട്ട് പേഴ്സണൽ തിങ്ങ്സ്…😝😂
ഫെമിന: ഓ… ഐഎം സോറി…
ഞാൻ: ഹെയ്… ജസ്റ്റ് കിഡ്ഡിങ്… യു കാൻ കോൾ മീ അജു…
ഫെമിന: ഐ അം ഫെമി… ഓക്കേ ഞാൻ പോകുവാ.. പിന്നെ കാണാം…
ഞാൻ: ഓക്കേ… ഫ്രീ ആവുമ്പോൾ മെസ്സേജ് അയക്കു…
ഫെമിന: ഓക്കേ.. ബൈ….
ഈ ചാറ്റ് പിന്നെ സ്ഥിരം പല്ലവി ആയി… ഞങ്ങളും അതോടൊപ്പം അടുത്ത് തുടങ്ങി.. ആദ്യം അവളിൽ കണ്ട ജാട ഒക്കെ മാറി തുടങ്ങി… പിന്നെ അവള് അൽപ്പം കൂടി കയറിങും സ്നേഹവും കാട്ടി തുടങ്ങി… അവൾടെ സംസാരത്തിൽ നിന്നും തന്നെ അവൾക്ക് കുറേ വിഷമങ്ങൾ ഉള്ളതായി മനസിലായി… അവൾടെ പേഴ്സൺ കാര്യങ്ങൽ ഒന്നും തന്നെ ഞാൻ പിന്നെ ചോദിക്കാൻ നിന്നിട്ടില്ല… പക്ഷേ അവൾടെ ചെറിയ സന്തോഷങ്ങൾ പോലും അവളെന്നോട് ഷയർ ചെയ്യാൻ തുടങ്ങി… ഒരു ദിവസം ചാറ്റ് ചെയ്തില്ലെങ്കിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി രണ്ടു പേരും… ഇതിനിടയിൽ ആണ് വപ്പച്ചിടെ മരണം നടന്നത്… അതൊന്നും ഞാനവളെ അറിച്ചില്ല… എനിക്ക് എൻറെ സങ്കടങ്ങൾ മറ്റുള്ളവരോട് പറയുന്നത് താൽപ്പര്യം ഇല്ലാത്ത ഒന്നാണ്… അതിൻറെ പ്രധാന കാരണം സിമ്പതി കാണിക്കും എല്ലാരും…