നിലയിലേക്കുള്ള സ്റ്റെയർ കേസ് കയറി എത്തിയതും മുകളിൽ കുറച്ച് മാറി മൂലയ്ക്കിലായി രണ്ട് പേർ ചേർന്ന് മദ്യപിക്കുന്നത് കണ്ടു….അവർ കാണാതിരിക്കാൻ ഞങ്ങൾ തൊട്ടടുത്ത് കണ്ട അലമാരയുടെ മറവിലേക്ക് മാറി….പുറത്ത് മഴ തിമിർത്ത് പെയ്യുന്നത് തുറന്നിട്ട ജനലഴികളിലൂടെ അറിയുന്നുണ്ടായിരുന്നു…….കുറച്ച് സമയം കഴിഞ്ഞപ്പോൾ താഴെ വച്ചു കണ്ട ആൾ മുകളിലേക്ക് കയറി വന്നു…….അയാളും അവരോടൊപ്പം പോയിരുന്ന് മദ്യപിക്കാൻ തുടങ്ങി…..
ഞങ്ങളുടെ കണ്ണുകൾ ചുറ്റും പരതി….നടേശനെയും ജോർജ്ജിനെയും കൂടാതെ അവരോടൊപ്പം ഗുണ്ടകൾ ഇവർ മൂന്ന് പേര് മാത്രം ആണോ അതോ ഇനിയും കൂടുതൽ പേർ ഉണ്ടോ എന്ന് ഞങ്ങൾക്ക് ഉറപ്പ് വരുത്തണമായിരുന്നു…..
ഏകദേശം ഒരു അഞ്ച് മിനിറ്റോളം സമയമെടുത്താണ് ഞങ്ങൾ ഗുണ്ടകളുടെ കണ്ണ് വെട്ടിച്ച് അവിടെ നിന്നും കടന്നത്….. മുകളിലത്തെ നിലയിൽ വിപരീതദിശയിലേക്ക് പോകുന്ന രണ്ട് വഴികളുണ്ട്….. ഇരു ദിശയിലും റൂമുകളും ഉണ്ട്…..
എന്നെ വാതിൽപ്പടിയുടെ മറവിൽ നിർത്തി ദിവാകരൻ ഒരു ദിശയിലേക്ക് നടന്നു…ആ ഭാഗത്തെ റൂമുകൾ എല്ലാം അയാൾ അതീവ ശ്രദ്ധയോടെ നീരീക്ഷിച്ചു……
കുറച്ച് സമയം കഴിഞ്ഞ് ദിവാകരൻ തിരിച്ചു വന്നു….
“”ആ രണ്ടാമത്തെ മുറിയിൽ നടേശനും ജോർജ്ജ്ഉം ഉണ്ട്….അവിടത്തെ മറ്റ് മുറികളിലൊന്നും ഭദ്ര മോളില്ല….മുറികളെല്ലാം തുറന്നു കിടപ്പാണ്….””
ദിവാകരൻ ശബ്ദം താഴ്ത്തി പറഞ്ഞു….
എന്റെ കണ്ണുകൾ മറു ദിശയിലെ മുറികളിലേക്ക് പാഞ്ഞു…..
“”ഭദ്ര ആ മുറികളിലെതെങ്കിലിലും ഉണ്ടാകും….””