എനിക്ക് വല്ലാത്ത അമർഷമാണ് അയാളോട് തോന്നിയത്….
“‘വിശ്വസിക്കണം സർ,,,, മനസ്സ് നീറിയാ ഞാൻ ഇത് പറയുന്നത്….ഒരുപാട് ആശയോടെയും സ്വപ്നങ്ങളുടെയും വളർത്തിയെടുത്ത മകളെ നഷ്ട്ടപ്പെട്ട ഒരച്ഛന്റെ പിടച്ചിലാണിത്….ചെയ്ത തെറ്റിന് ദൈവം എനിക്ക് തന്ന ശിക്ഷ… ഞാൻ ചെയ്ത പാപത്തിന്റെ ഫലമായി ദൈവം എന്നിൽ നിന്നും തട്ടിപ്പറിച്ചെടുത്തത് എന്റെ ഒരേയൊരു പൊന്നു മോളുടെ ജീവനാണ്…….ആറു മാസം മുൻപ് ഉണ്ടായ ഒരു ആക്സിഡന്റ്….എന്റെ കണ്മുന്നിൽ വച്ച്,,, ന്റെ പൊന്നു മോൾ…..’””
നിറഞ്ഞ കണ്ണുകൾ രണ്ടും തുടച്ചു കൊണ്ട് അയാൾ തുടർന്നു….
“”അന്ന് തളർന്നു വീണതാ അവളുടെ അമ്മ….,,മരിച്ചു പോയ മോളുടെ ഓർമ്മകളിൽ നീറി നീറി ഒരു നിത്യരോഗിയെ പോലെയാ അവളുടെ അമ്മ ജീവിച്ചത്….അധികം താമസിയാതെ അവളും പോയി എന്നെ തനിച്ചാക്കി മോളുടെ അടുത്തേക്ക്….. ആർക്ക് വേണ്ടിയാണോ ഞാൻ ജീവിച്ചത് ആർക്ക് വേണ്ടിയാണോ ഞാൻ എല്ലാം നേടിയെന്ന് അഹങ്കരിച്ചത്,, അവരെല്ലാം എന്നെ തനിച്ചാക്കി പോയി…..ഉറക്കം പോലും നഷ്ട്ടപ്പെട്ട് കുറ്റബോധവും പേറിയുള്ള ഈ ജീവിതം എനിക്ക് മടത്തു….ഇനി വയ്യ….എല്ലാ പാപഭാരങ്ങളും എനിക്ക് ഇറക്കി വക്കണം… എന്നിട്ട് വേണം എനിക്കെന്റെ മകളുടെയും അവളുടെ അമ്മയുടെയും അടുത്തേക്ക് പോകാൻ….അങ്ങനെ ചെയ്തില്ലെങ്കിൽ അവരുടെ ആത്മാവിന് പോലും മോക്ഷം കിട്ടില്ല….ഇല്ലാ… മോക്ഷം കിട്ടില്ല…..”””
ദിവാകരനോട് ഒന്നും പറയാനില്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ… സെലിനും മൂകയായി ഇരുന്നു…. പെട്ടന്ന് എന്റെ ഫോൺ റിങ് ചെയ്തു….ശരത് ആയിരുന്നു അത്….ഞാൻ കാൾ അറ്റൻഡ് ചെയ്തു….
“‘ടാ എന്തെങ്കിലും അറിഞ്ഞോ….??””