നിന്റെ വിവാഹം കഴിഞ്ഞു നീ പോകുന്നത്..
സഹിക്കാൻ പറ്റാതെ ഞാൻ നിന്നു കരയുന്നത്..
എനിക്ക് പറ്റുന്നില്ലടാ..
ഒരുപാട് കാലമായുള്ള എന്റെ ഉള്ളിലെ ഇഷ്ട്ടമാണ് നീ…
നിനക്കും എന്നെ ഇഷ്ട്ടമാണെന്ന് ഞാൻ വിശ്വാസിക്കട്ടെ…
നിന്റെ കാര്യം വീട്ടിൽ പറഞ്ഞാൽ അവർക്കെല്ലാം പൂർണ്ണ സമ്മതമാവും…
നമ്മൾ രണ്ടു പേരും രണ്ടു മതത്തിൽ ആണെങ്കിലും നിനക് നീ ഇപ്പൊ ജീവിക്കുന്ന ജീവിതം മരണം വരെ തുടരാം…
എനിക്ക് എന്റെ ജീവിതവും…
ബാക്കി എല്ലാം നമ്മൾ രണ്ടു പേരുടെയും തീരുമാനത്തിൽ ആയിരിക്കും…
നിന്നെ ഇന്നലെ മുതൽ ശല്യപെടുത്തവനെ നമുക്ക് ഈ കാര്യം പറഞ്ഞു ഒഴിവാക്കുകയും ചെയ്യാം. …
ട്ടോ…
നീ എന്നെ ഇഷ്ട്ടപെടുമെന്ന വിശ്വസത്തോടെ നിന്റെ സ്വന്തം മുബു…”
തുടരും….
“നിങ്ങളോട് ഇത് വരെ സപ്പോർട്ട് ചെയ്യാനോ… ലൈക് അടിക്കുവാനോ ഞാൻ പറഞ്ഞിട്ടില്ല.. അതൊട്ടും ആരോടും പറയുകയും ഇല്ല… എനിക്കിവിടെ ഒരു കഥ എഴുതി ഇടാൻ തോന്നിയപ്പോൾ എഴുതി ഉണ്ടാക്കിയതാണ് ഈ കഥ… അത് കരുതി ഞാൻ ആദ്യമായി എഴുതുന്ന കഥ ഒന്നും അല്ലാട്ടോ ഇത്… കുറച്ചു തുടർകഥകളും അതിലേറെ ചെറു കഥകളുമായി 200 ഓളം കഥകൾ ഞാൻ എഴുതിയിട്ടുണ്ട് ഒന്നും ഇവിടെ അല്ലെന്ന് മാത്രം…
സപ്പോർട്ട് നിങ്ങക്ക് ഇഷ്ട്ടപെട്ടെങ്കിൽ മാത്രം ചെയ്താൽ മതി… ആദ്യമായി എഴുതുമ്പോൾ ആയിരുന്നു എനിക്ക് കുറച്ചു ലൈക് ആരെങ്കിലും ചെയ്തിരുന്നേൽ എന്നൊരു തോന്നൽ മനസിൽ നിറഞ്ഞിരുന്നത്…പിന്നെ പിന്നെ എന്റെ മനസിന്റെ തൃപ്തി ക്ക് വേണ്ടി മാത്രമാണ് ഞാൻ എഴുതുന്നത്…
ചിലപ്പോൾ ഒന്നോ രണ്ടോ പാർട്ട് മാത്രമേ ഇനിയും ഈ കഥ ഉണ്ടാവൂ… എന്റെ എഴുത് ഏത് വഴിയാണ് പോവുക എന്നറിയാത്തത് കൊണ്ട് മാത്രമാണേ.. ചിലപ്പോൾ അതിലും കൂടും…”
വലിയ പാർട്ട് എഴുതാൻ മടിയാണേ…മാത്രമല്ല വേറെ കുറെ എണ്ണം എഴുതുന്നുണ്ട്…
ബൈ
ആരവ്…