“അതൊന്നും വേണ്ടാ… എനിക്കിഷ്ടമല്ല…”
ഞാൻ അവനെ ചൊടുപ്പിക്കാൻ എന്ന പോലെ പറഞ്ഞു ഞങ്ങളുടെ ബെഡിൽ തിരിഞ്ഞു ഇരുന്നു..
“അവന്റെ കൈകൾ എന്റെ ചുമലിൽ സ്‌പേർശിക്കുന്നത് ഞാൻ അറിഞ്ഞു..
എന്റെ മേല് മുഴുവൻ ഒരു തരിപ്പ് കയറുന്നത് പോലെ…എന്റെ കയ്യിലെ രോമങ്ങൾ മുഴുവൻ എഴുന്നേറ്റു നിൽക്കുവാനായി തുടങ്ങി..
ഏത് നിമിഷവും അവൻ ബലമായി എന്നെ അവന് നേരെ തിരിച്ചു നിർത്തും എന്ന് പ്രതീക്ഷിച്ചു ഞാൻ ഇരുന്നു…
പക്ഷെ ഒന്നും സംഭവിച്ചില്ല…
എന്റെ ചുമലിൽ കൈ വെച്ച് ഒന്നും ചെയ്യാതെ ഇരിക്കുന്ന അവന് എന്താണ് പണി എന്നറിയാനായി ഞാൻ പതിയെ തിരിഞ്ഞു…
അവൻ കരയുകയായിരുന്നു… കണ്ണിൽ വെള്ളം നിറച്ചു എന്നെ തന്നെ നോക്കി ഇരുന്നു കൊണ്ട് കരയുന്നു..
ഞാൻ കണ്ടു എന്ന് കണ്ടപ്പോൾ അവൻ പെട്ടന്ന് തന്നെ കണ്ണുകൾ തുടച്ചു എന്നോട് ചിരിക്കാനായി ശ്രമിച്ചു…”
“വിവേക്…
വി… ടാ…എന്ത് പറ്റി…എന്റെ മോൻ എന്തിനാ കരയുന്നെ…”
അവന്റെ താടിയിൽ പിടിച്ചു ഉയർത്തി കണ്ണുകളിലേക് നോക്കി ഞാൻ ചോദിച്ചു..
“ഒന്നുമില്ല ചേച്ചി…
കണ്ണിൽ വെറുതെ വെള്ളം നിറഞ്ഞു…”
അവൻ വീണ്ടും ചിരിക്കാനായി ശ്രമിച്ചു കൊണ്ട് എന്നോട് പറഞ്ഞു…
” കള്ളം പറയരുത്…എനിക്കിഷ്ടമല്ല ആരും എന്നോട് കള്ളം പറയുന്നത്..
പ്ലീസ് എന്റെ മോൻ പറ എന്തിനാ കരഞ്ഞേ…
ഞാൻ ഉമ്മ വെക്കണ്ടാ എന്ന് പറഞ്ഞത് കൊണ്ടാണോ…”
ഞാൻ വീണ്ടും അവനോട് ചോദിച്ചു..
“ഹേയ് അതൊന്നും അല്ല ചേച്ചി… എനിക്ക് ഒരു ഉമ്മ വെക്കാൻ ചേച്ചിയുടെ സമ്മതം കൂടേ വേണ്ടാ…”
അവൻ പറഞ്ഞത് കേട്ടു ഞാൻ അവന്റെ കയ്യിൽ ഒരു അടി കൊടുത്തു… അവൻ ബാക്കി പറയുന്നതിന് കാതോർത്തു..
” എന്റെ എത്ര നാളത്തെ ആശയാണെന്നറിയുമോ ഞാനും ചേച്ചിയും മാത്രമായുള്ള ജീവിതം…
ഇന്നീ രാത്രി മുതൽ അതിവിടെ തുടങ്ങുകയാണ്…
എനിക്ക് എന്ത് പറഞ്ഞു എന്റെ മനസിനെ സന്തോഷിപ്പിക്കണമെന്നു അറിയുന്നില്ല ചേച്ചി..
എല്ലാം ഒരു സ്വാപ്നമാണെന്ന് തോന്നുകയാ… അതാ ഞാൻ…
എനിക്കിഷ്ടാ ചേച്ചിയെ…അത് എത്ര ഉണ്ടെന്നൊന്നും എനിക്കറിയില്ല…
എന്നാലും ഒരുപാട് ഒരുപാട് എനിക്കിഷ്ടാ എന്റെ ചേച്ചിയെ…”