തെങ്ങ് ഇടി വെട്ടിയ ആഘാദത്തിൽ നിന്നു കത്തുവാൻ തുടങ്ങി…
തെങ്ങ് കത്തുന്ന വെളിച്ചം ഹോസ്റ്റലിന്റെ പുറത്ത് മുഴുവൻ പരക്കാൻ തുടങ്ങിയതും നേരത്തെ കണ്ട അതേ സ്ഥലത്ത് ഞാൻ അവനെ കണ്ടു…
വിവേകിനെ..
ഈശ്വരാ ഇവൻ എന്തിനാ ഈ രാത്രി അതി ശക്തമായ ഇടിയും മിന്നലും ഉണ്ടാവുമ്പോൾ പുറത്ത് ഇങ്ങനെ നിൽക്കുന്നത്…
ഇടി വെട്ടുമ്പോൾ ഫോൺ എടുക്കാൻ പാടില്ല എന്നറിയാമെങ്കിലും ഞാൻ പെട്ടന്ന് ഫോൺ എടുത്തു…വിറക്കുന്ന കൈകളോടെ വാട്സ്ആപ്പ് ഓൺ ചെയ്തു…
വിവേകിന്റെ ഒരുപാട് മെസ്സേജ് ഫോണിൽ വന്നിട്ടുണ്ട്…
അതിൽ അധികവും എന്നോടുള്ള ഇഷ്ടം പറയുന്നതായിരുന്നു..
“ടാ…
മോനേ പോടാ വീട്ടിലേക് …
രാത്രി ഇവിടെ നിൽക്കാതെ…”
ഞാൻ അവന് മെസ്സേജ് അയച്ചു…
ഉടനെ തന്നെ ബ്ലു ടിക് വീണു..
“ചേച്ചി…
ചേച്ചി എന്നോട് ഇഷ്ട്ടമാണെന്ന് പറയാതെ ഞാൻ പോകില്ല…”
അവന്റെ റിപ്ലൈ ഉടനെ തന്നെ വന്നു..
“വിവേക്…
ആരെങ്കിലും നീ പുറത്ത് നിൽക്കുന്നത് കണ്ടാൽ എന്താണ് ഉണ്ടാവുക എന്ന് ഞാൻ പറയേണ്ടത് ഇല്ലല്ലോ…
നീ നിൽക്കുന്നത് തന്നെ സ്ത്രീകൾ മാത്രം താമസിക്കുന്ന ഹോസ്റ്റലിന് അടുത്താണ്.. ഇനി നീ അവിടെ നിൽക്കുന്നത് കണ്ടിട്ട് ആരെങ്കിലും പോലീസിനെയോ മറ്റോ അറിയിച്ചിട്ടുണ്ടോ എന്നും അറിയില്ല..
നീ ഇപ്പോ പോ വിവേക്…
നമുക്ക് നാളെ സംസാരിക്കാം…
നാളെ ഒരു അഞ്ചു മണിക്ക് നീ ഹൈലൈറ്റ് മാളിലേക്കു വാ…ഞാൻ അവിടെ ഉണ്ടാവും…
പ്ലീസ് നീ ഇപ്പൊ പോ.. ”
ഞാൻ അവനു വീണ്ടും മെസ്സേജ് വിട്ടു അവന്റെ മറുപടിക്കായ് കാത്തു നിൽക്കുന്ന സമയം… പുറത്ത് ഒരു കാർ സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടു…
അതവന്റെ കാർ ആയിരുന്നു..
ഉടനെ തന്നെ എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് കൂടേ വന്നു…
“ഞാൻ ചേച്ചിയെ സ്നേഹിക്കുന്നു…അതെങ്ങനെ എന്നൊന്നും എനിക്കറിയില്ല…
അതിലുപരി ഞാൻ ചേച്ചിയെ മോഹിക്കുന്നു…
അതെന്തിനാ എന്നൊന്നും എനിക്കറിയില്ല…
അതിലും ഒരുപാടൊരുപാട് മധുരിക്കുന്ന ഓർമ്മകളോടെ ഞാൻ ചേച്ചിയെ പ്രണയിക്കുന്നു…
ഏത് പോലെ എന്നാൽ…
എന്റെ കുഞ്ഞു ഹൃദയം തുടിക്കുന്നത് പോലും ആതിര ആതിര എന്ന് പറയുന്നത് പോലെയാണ്…