ആനന്ദം 3
Anandam Part 3 | Author : Aarav
[ Previous Part ] [ www.kkstories.com ]
“ഉറക്കം കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മലര്ന്നും ചെരിഞ്ഞും കിടന്നെങ്കിലും അവൻ പുറത്ത് തന്നെ ഉണ്ടെന്ന് എന്റെ മനസ്സിങ്ങനെ പറയുന്നതിനാൽ ഞാൻ വീണ്ടും എഴുന്നേറ്റു കട്ടിലിനോട് ചാരിയുള്ള ചുമരിലേക് ചാരി ഇരുന്നു……
റോട്ടിലേക്കുള്ള അടക്കാത്ത ജന വാതിലിലേക് നോക്കി…
പുറത്ത് കുറച്ചു ദൂരെ മിന്നൽ ആകാശത്ത് അടിക്കുന്നത് പോലെ നീല പ്രകാശം വളഞ്ഞു പുളഞ്ഞു ഒരു വര പോലെ വന്നു പോകുന്നു…
മഴ പെയ്യാനുള്ള ഒരുക്കമാണെന്ന് തോന്നുന്നു…
പെട്ടന്ന് ഒരു മിന്നായം പോലെ അവിടെ കണ്ട കാഴ്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു…
വിവേക്…
അവൻ….
അവൻ എന്റെ റൂമിന് പുറത്തുള്ള സൺസൈഡിൽ നിന്നു ജനലിലൂടെ എന്നെ തന്നെത് തുറിച്ചു നോക്കി നിൽക്കുന്നു…”
“അവന്റെ കണ്ണുകൾ എന്നിലേക്കു ചൂഴ്ന്ന് ഇറങ്ങുന്നത് പോലെ…”
“ഞാൻ പെട്ടന്ന് പേടിയോടെ എന്റെ കണ്ണുകളെ ഇറുക്കി അടച്ചു… ഭയം എന്റെ മനസിൽ വല്ലാതെ നിറഞ്ഞിരുന്നു… അവൻ എങ്ങനെ ഇവിടെ എത്തി എന്നായിരുന്നു എന്റെ മനസ് നിറയെ…
കുറച്ചു നിമിഷങ്ങൾക് ശേഷം ഞാൻ എന്റെ കണ്ണുകളെ പതിയെ തുറന്നു…
എന്റെ ഉള്ളിൽ നിന്നും ഒരു ആശ്വാസത്തിന്റെ ശ്വാസം പതിയെ ഇറങ്ങി പോയി…
വിവേക് അവിടെ ഇല്ലായിരുന്നു…അതെന്റെ തോന്നൽ ആണെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്…
ഞാൻ പെട്ടന്ന് തന്നെ ബെഡിൽ നിന്നും എഴുന്നേറ്റ് ജനവാതിലിനു അടുത്തേക് നടന്നു…
ആ സമയം അതി ശക്തമായ ഒരു മിന്നൽ വെളിച്ചം ഹോസ്റ്റലിന് തൊട്ടു വെളിയിൽ എന്ന പോലെ മിന്നി തിളങ്ങി പോയി.
“ട്ടോ…..”
ഞാൻ ഞെട്ടി പോയി…
ജനവാതിൽ അടക്കാനായി പുറത്തേക് ഇട്ട കൈ പിൻ വലിച്ചതും മിന്നലിനു തൊട്ട് പുറകിലായി ശക്തമായ ഒരു ഇടി കൂടി വെട്ടി…
“ട്ടോ….. പിട… പട്…. ട്ടോ….”
ആ ഇടി വന്നിറങ്ങിയത് ഹോസ്റ്റലിന്റെ പുറത്തുള്ള ഒരു തെങ്ങിന് മുകളിൽ ആയിരുന്നു…