“അതെന്നെ ശരിക്കും വിഷമിപ്പിച്ചു. അന്ന് ജോലി കഴിഞ്ഞു വീട്ടുകാരുമായി പുറത്തു പോകാൻ പ്ലാൻ ഉണ്ടായിരുന്നു. ഇവന്റെ ശ്രദ്ധക്കുറവ് കാരണം കൊണ്ട് അത് ഉപേക്ഷിക്കേണ്ടി വന്നു. അതോടെ എന്റെ കയ്യിൽ നിന്ന് പോയി. ശരിക്കും ഞാൻ അവനോട് ദേഷ്യപ്പെട്ട് ഞാൻ ഇതുവരെയും വേറൊരാളോട് അങ്ങനെ ദേഷ്യപ്പെട്ടിട്ടേയില്ല. ഞാൻ അവനെ ശപിച്ചു, അപമാനിച്ചു എനിക്കറിയാവുന്ന ഹിന്ദിയിൽ അവനെ കുറേ തെറിയും വിളിച്ചു. ഞാൻ ഇതുവരെയും അങ്ങനെ ഒന്നും ആരോടും പറഞ്ഞിട്ടില്ല. ഇതാണ് ജോലിക്കാരെല്ലാം നോക്കി നിൽക്കുമ്പോഴാണ്”.
“ദൈവമേ എന്നിട്ടെന്തുണ്ടായി ” ഞാൻ ചോദിച്ചു.
ബാബു മുന്നോട്ടു വന്ന് എന്നോട് ഒരു ദേഷ്യപ്പെട്ടു. ” നീ ഇത്രയൊന്നും അവന്റടുത്ത് പറയാൻ പാടില്ല അവൻ പുതിയതായിട്ട് വന്ന ആളല്ലേ”. ഞാൻ ബാബുവിനോട് ദേഷ്യപ്പെട്ട്. തനിക്ക് അത്രയ്ക്ക് താല്പര്യമുള്ള ആളാണെങ്കിൽ ജോലി സമയം കഴിഞ്ഞ് താൻ കൂടെ നിന്ന് പണിയെടുക്ക് അങ്ങനെ ഫ്രണ്ടിനെ സഹായിക്ക്. അയാൾ അതിന് സമ്മതം മൂളി. യൂസഫും ഹീരയും അയാളോടൊപ്പം ചേർന്ന് ജോലി ചെയ്യാന്നും പറഞ്ഞു. അത് കേട്ടാണ് സൂപ്പർവൈസർ ഈ ബഹളം എല്ലാം കേട്ട് സൂപ്പർവൈസർ അങ്ങോട്ട് വന്നു പിന്നെ അയാൾ എല്ലാവരെയും സമാധാനിപ്പിച്ചു.
” ഇതൊരു നാലഞ്ചു ദിവസം മുൻപ് ആയിയിരുന്നോ “? ഞാനൊരു സംശയത്തോടെ ചോദിച്ചതാണ് കാരണം എന്നാണ് ഞാൻ ആഷിയെ അവരോടൊപ്പം കണ്ടത്.
” അല്ല ഇതൊരു രണ്ടാഴ്ച മുൻപ് നടന്ന സംഭവമാണ്. എന്താണ് നാലഞ്ചു ദിവസം മുൻപ് എന്ന് ചോദിച്ചത്. ആഷി സംശയത്തോടെ പുരികം കുറച്ചു ഉയർത്തി ചോദിച്ചു.
” പ്രത്യേകിച്ച് കാരണമൊന്നുമില്ല. നാലഞ്ചു ദിവസം മുമ്പ് വരെ ഷിപ്പ് മെന്റ് പോകാൻ കുറച്ചു വൈകിയിരുന്നു ഞാൻ കരുതി ഇതുകാരണം ആയിരിക്കും എന്ന്” എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി ഇത്ര ഭംഗിയായിട്ട് ആണ് ഞാൻ കള്ളം പറയുന്നത്.
” എന്തായാലും ഷിഫ്റ്റിന്റെ സമയം കഴിഞ്ഞ് ബാക്കി ജോലിക്കാർ എല്ലാം പോയി. സൂപ്പർവൈസർ എന്നോട് താൻ നിൽക്കണോ എന്ന് ചോദിച്ചു. പക്ഷേ ഞാൻ പറഞ്ഞു പൊയ്ക്കോളാൻ പറഞ്ഞു ഞാൻ നോക്കിക്കോളാം. എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഞങ്ങൾ മാത്രമായി. ആ ഫ്ലോറിൽ ശങ്കറിന്റെ തെറ്റുകൾക്ക് പകരമായി ജോലി ചെയ്യുന്ന നാല് പുരുഷൻമാരും അവരെ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കി ഞാനും. ആരും ഒന്നും മിണ്ടിയില്ല ഞാനും മിണ്ടാൻ പോയില്ല. അവസാനം ഞാൻ നോക്കിയപ്പോൾ ശങ്കർ വീണ്ടും തെറ്റ് വരുത്തുന്നു. ഞാൻ അവനോടു മെഷീന് നിർത്താൻ ആവിശ്യപ്പെട്ടു. ഞാൻ അവനോട് ദേഷ്യപ്പെട്ടു – നീ വീണ്ടും വീണ്ടും അതേ തെറ്റുകൾ വരുത്തി കൊണ്ടിരിക്കുകയാണ്. ജോലിയിൽ കുറച്ചുകൂടെ ശ്രദ്ധിച്ചു കൂടെ അങ്ങനെയുള്ള തെറ്റുകൾ വരത്തില്ലല്ലോ.