💗അമൃതവർഷം💗 3 [Vishnu]

Posted by

ശെരി അച്ഛാ എന്ന് പറഞ്ഞു എട്ടത്തിയും അഞ്ചുവും കൂടെ അടുക്കളയിലേക്ക് പോയി.
എട്ടൻമ്മാരും ഞാനും പിള്ളേരും കൂടെ കൈകഴുകി ഡൈനിങ്ങ് ടേബിൾ ചുറ്റും ഇരുന്നു. അൽപ്പസമയത്തിനകം തന്നെ നല്ല ആവി പറക്കുന്ന ഇഡ്ഡലിയും സാമ്പാറും ടേബിളിൽ നിരന്നു. അച്ഛൻ അമ്മയുടെ പിണക്കം ഒക്കെ മാറ്റി കൊണ്ട് കഴിക്കാൻ വിളിച്ചോണ്ടു വന്നു, അപ്പോൾ തന്നെ അളിയനും ചേച്ചിയും അവിടേക്ക് എത്തി.
അമ്മയെ കണ്ട് ചേച്ചി വന്നു അമ്മയെ പിറകിളുടെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു കൊഞ്ചിക്കൊണ്ടു ചോതിച്ചു, പിണക്കം ആണോ ലക്ഷ്മിക്കുട്ടി,’അമ്മ…… പോടീ പെണ്ണെ നീ എന്നോട് മിണ്ടണ്ട.

ചേച്ചി…. ഒന്ന് ഷെമിക്ക് എന്റെ അമ്മെ, ഞാൻ ഒരു തമാശക്ക് പറഞ്ഞതാ…

‘അമ്മ….. ഉവ്വ ഉവ്വ, അവളുടെ ഒരു തമാശ, പോയി ഇരുന്നു വല്ലോം കഴിക്കു പെണ്ണെ, നോക്ക് മൊത്തം കോലം കേട്ട് ഇരിക്കുവാ.

‘അമ്മ ചേച്ചിയുടെ കവിളിൽ തലോടിക്കൊണ്ടു പറഞ്ഞു.

അതെങ്ങനെ പറഞ്ഞ അനുസരിക്കില്ലല്ലോ, ഭാര്യയും ഭർത്താവും കൂടെ ഉലകം ചുറ്റൽ അല്ലെ, ഇവിടെ കുറച്ചുപേർ നിന്നെ ആലോചിച്ചു ആധിപേടിച്ചു ഇരുപ്പുണ്ടാന്നു നിനക്ക് വല്ല ചിന്തയും ഉണ്ടോ, ഇവളുടെ കാര്യം പോട്ടെ മോൻ എങ്കിലും ഇടക്കൊക്കെ ഞങ്ങളെ ഒന്ന് ഓർത്തുടെ,

പ്രവീൺ നെ നോക്കി ആയിരുന്നു ‘അമ്മ അത് പറഞ്ഞത്, മരുമകൻ ആയിട്ട് അല്ല മകൻ ആയിട്ട് തന്നെയാ പ്രവീൺ നേയും ‘അമ്മ കാണുന്നത്, അവനും അങ്ങനെ തന്നെ,

അച്ഛൻ…. നീ അവർക്ക് വല്ലോം കഴിക്കാൻ കൊടുക്ക് എന്റെ ലക്ഷ്മി.

‘അമ്മ…. ഫ്‌മ്, ഇരിക്ക് മക്കളെ.
എല്ലാരും കഴിക്കാൻ ആയി ഇരുന്നു.

‘അമ്മ ഇനി ഒരുപാടു ആദി ഒന്നും പിടിക്കേണ്ട, ഞാനും അവളും ഉലകം ചുറ്റൽ ഒക്കെ കുറച്ചു, ഇനി കുറെ നാൾ ഇവടെ തന്നെ കാണും, പ്രവീൺ ആയിരുന്നു അത് പറഞ്ഞത്.
കേട്ടത് വിശ്വസിക്കാൻ ആകാതെ എല്ലാരും ചേച്ചിയെയും അലിയനെയും ഉറ്റു നോക്കി,

ഏറ്റത്തി….. നാതുനെ എന്താ ഈ കേൾക്കുന്നത്, ഏടത്തിയുടെ മുഖം നന്നേ സന്തോഷ പൂരിതം ആയിരുന്നു, ഏടത്തിയുടെ മാത്രം അല്ല എല്ലാരുടെയും

ചേച്ചി…… അതെ ഏട്ടത്തി, പ്രേവി ഏട്ടൻ കുറച്ചു നാൾ ആയി പറയുന്നുണ്ടായിരുന്നു, പിന്നെ ഇപ്പൊ ഞാനും ഈ ട്രാവലിംഗ്‌ ഒക്കെ മടുത്തു തുടങ്ങി, അപ്പൊ വിചാരിച്ചു ഒക്കെ നിർത്തി നാട്ടിൽ പ്രേവി ഏട്ടന്റെ ഇഷ്ടം പോലെ എന്തെങ്കിലും തുടങ്ങാം എന്ന്.

അഞ്ചു…. ഇനി എന്തിനാടി പുതുതായി തുടങ്ങുന്നത്, 10 തലമുറ ചെലവഴിച്ച തീരാത്ത അത്ര ഇപ്പൊ തന്നെ ഉണ്ടല്ലോ, ഏതെങ്കിലും ബസ്സിന് ഏറ്റെടുത്തു നടത്തിയ പോരെ.
അച്ഛൻ പ്രവീൺ നോട് ചോതിച്ചു, അത് പോരെ മോനെ.

പ്രവീൺ…. അച്ഛാ എനിക്ക് ഈ ബസ്സിനസിനോടൊന്നും താല്പര്യം തീരെ ഇല്ല, എന്റെ ഇഷ്ടവും അതല്ല.

ഏട്ടത്തി…… എന്താ നിന്റെ മനസ്സിൽ

പ്രവീൺ…. കൃഷി

Leave a Reply

Your email address will not be published. Required fields are marked *