ആ പറച്ചിൽ correct ആയിട്ട് അവള് കേട്ടു, പിന്നെ പിള്ളേരെ വിട്ടു അമ്മയോട് തുടങ്ങി,
പിന്നെ രാത്രിയിൽ നിങ്ങക്ക് അതിനാലായിരുന്നോ സമയം, എന്ന് ചേച്ചിയും തിരിച്ചടിച്ചു,
അത് കേട്ട് ഞങ്ങൾക്ക് എല്ലാര്ക്കും ചിരി വന്നു എങ്കിലും ചിരിച്ചില്ല, ചിരിച്ച ലക്ഷ്മിക്കുട്ടി പിണങ്ങും അതന്നെ,’അമ്മ…… ഡി നിന്നെ ഞാൻ.
ഓ പിന്നെ ഒന്ന് പോ അമ്മെ എന്റെ മെക്കിട്ടു കേറാൻ വരാതെ.
‘അമ്മ…… നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല, എന്നും പറഞ്ഞു കെറുവിച്ചു ‘അമ്മ അകത്തോട്ട് കേറി പോയി.
അച്ഛൻ…… നീ എന്തിനാ മോളെ ലിച്ചുവിനോട് എപ്പോഴും ഇങ്ങനെ വഴക്ക് ഇടുന്നത്.
ചേച്ചി വന്നു അച്ഛനെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു “ഇതൊക്കെ ഒരു രസം അല്ലെ എന്റെ രാമ”
അച്ഛൻ…….. ഡി നീ എന്റെ കൈയിന്നു വെടിക്കും കേട്ടോ.
അയ്യോ ചുടാവല്ലേ മാഷെ, ഞാൻ ഒരു തമാശ കാണിച്ചതല്ലേ, അല്ല രാവിലെ തന്നെ എല്ലാരും കൂടെ എവിടെ പോയെക്കുവായിരുന്നു.
ഏറ്റത്തി…… അമ്പലത്തിൽ പോയതാടി പെണ്ണെ, പ്രവീൺ എവിടെ?
ഏട്ടന് നല്ല തലവേദന, വന്നപ്പോഴേ കേറി കിടന്നു റൂമിൽ ഉണ്ട്,
അച്ഛൻ….. നിങ്ങൾ വല്ലോം കഴിച്ചോ?
ഇല്ലാച്ച, വന്നപ്പോഴേ ഏട്ടൻ കിടന്നു, ഞാൻ ഈ പിള്ളേരുടെ കൂടെ ഇരുന്നു കളിക്കുവായിരുന്നു.
ജയേട്ടന്റെ…… ഉവ്വ് അത് ഞങ്ങൾ കണ്ടു.
സിദ്ധു ഏട്ടൻ….. അതെ അതെ, ഈ പിള്ളേരെ കളും കഷ്ട്ടം ആണല്ലൊടി നിന്റെ കാര്യം,
ഓ അത് ഞാൻ അങ്ങ് സഹിച്ചു.
അഞ്ചു……ഞങ്ങൾക്ക് സംഹിക്കാൻ പട്ടണ്ടേ
നിങ്ങൾ ആരും സഹിക്കേണ്ട എന്നെ എന്റെ അച്ഛനും ഭർത്താവും സാഹിച്ചോളും എന്നും പറഞ്ഞു ചേച്ചി ഞങ്ങളെ കൊക്കരി കാണിച്ചു, അവളുടെ കാട്ടിക്കുട്ടലുകൾ കണ്ടു എല്ലാരും ചിരിച്ചു പോയി.
അച്ഛൻ…… മോളെ പോയി ഫ്രഷ് ആയിട്ട് അവനെയും വിളിച്ചോണ്ടു വാ വല്ലതും കഴിക്കാം.
ശെരി അച്ഛാ എന്നും പറഞ്ഞു തുള്ളി ചാടിക്കൊണ്ടു അവള് റൂമിലോട്ടു പോയി, എങ്ങനെ ഒരു പെണ്ണ്.
ഏട്ടത്തി……. അച്ഛാ ‘അമ്മ പിണങ്ങി പോയതാ, ചേച്ചിയുടെ കാര്യത്തിൽ അമ്മയെ അനുനയിപ്പിക്കാൻ അച്ഛന് മാത്രമേ പറ്റു എന്ന് അറിയാവുന്ന ഏറ്റത്തി അച്ഛനെ ഓർമിപ്പിച്ചു.
അച്ഛൻ…. അവളെ ഞാൻ വിളിച്ചോണ്ടു വരാം, നിങ്ങൾ കഴിക്കാൻ എടുത്ത് വെക്ക് മക്കളെ