തിരുമേനി…. മ്മ്, അതൊക്കെ പരിശോധിച്ചാൽ കൃഷ്ണന്റെ ജാതകവും ആയി സമ്യം ഉള്ള ജാതകമോ, മേൽപ്പറഞ്ഞ സംഭവ പരമ്പരകളിലേക്ക് വിരൽ ചൂണ്ടുന്ന എന്തെങ്കിലും ഉറപ്പായും ലഭിക്കും. നിങ്ങള് തറവാട്ടിൽ പോയി അതൊക്കെ എടുത്ത് വയ്ക്കുക, ഞാന് നാളെ കഴിഞ്ഞു തറവാട്ടിലേക്ക് എത്താം. അവിടെ വച്ച് എല്ലാം വിശദമായി തന്നെ നോക്കാം, പിന്നെ ഇനി മുതൽ മുടക്കം വരാതെ കൃഷ്ണന്റെ പേരിൽ മഹാദേവ ക്ഷേത്രത്തിൽ മൃതുന്ഞ്ജയ ഹോമം നടത്തണം.
അമ്മ….. ശെരി തിരുമേനി.
ഏട്ടത്തി…… തിരുമേനി അനിയകുട്ടന് എന്തെങ്കിലും…….?
തിരുമേനി….. നിങ്ങളെ ഭയപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല, പ്രശ്നത്തിൽ കണ്ടത് പറഞ്ഞതാണ്, അരുതാത്തത് ഒന്നും സംഭവിക്കാതിരിക്കാൻ മനസ്സുരുകി ദൈവത്തെ വിളിക്കുക, ഭഗവാൻ കൂടെ ഉണ്ടാകും.
അച്ഛൻ…… ശെരി തിരുമേനി എന്ന ഞങൾ ഇറങ്ങുകയാണ്.
തിരുമേനി….അങ്ങനെ ആവട്ടെ.
അങ്ങനെ ആ ഞെട്ടിക്കുന്ന വാർത്തയും കേട്ട് ഞങൾ അമ്പലത്തിൽ നിന്നും തിരിച്ചു.
അമ്മ….. രമേട്ട എന്താ നമ്മൾ ഇപ്പൊ ചെയ്യ?
അച്ഛൻ….. നീ പേടിക്കണ്ട ലെച്ചു. ഒക്കേതിനും പരിഹാരം ഉണ്ടാക്കും. ഞാൻ മാധവെട്ടനെ ഒന്നു വിളിക്കട്ടെ.
അങ്ങനെ അച്ഛൻ വലിയചനെ വിളിച്ചു കാരിയങ്ങൾ ഒക്കെ പറഞ്ഞു. കേട്ടപാതി കേൾക്കാത്ത പാതി പുള്ളിക്കരനും വലിയമ്മയും കൂടി എന്നുതന്നെ ഇങ്ങു എത്തും എന്നും അറിയിച്ചു. ഒടനെ വന്നിട്ട് എന്തിനാണോ എന്തോ,
ഓരൊന്നോക്കെ ആലോജിച്ച് വീട് എത്തിയത് അറിഞ്ഞില്ല.
വീട്ടിൽ എത്തി വണ്ടിയിൽ നിന്നു ഇറങ്ങിയപ്പോഴാണ് മുറ്റത്ത് ഒരു jeep wrangler rubicon കിടക്കുന്നു. ഏതോ കട്ടിലും മേട്ടിലും ചളിയിലും ഒക്കെ മുങ്ങി കുളിച്ചാണ് അവൻറെ കിടപ്പ്.
ഏട്ടത്തി…… ഓ, ഊരുതെണ്ടികൾ എത്തിയിട്ടുണ്ടല്ലോ.
‘അമ്മ….. ഈ കുട്ടികൾ ഇന്നലെ എത്തും എന്നു പറഞ്ഞിട്ട് എപ്പോഴാന്നോ വരുന്നത്, രണ്ടിന്റെയും ഒടുക്കത്തെ ഒരു ലോകം ചുറ്റൽ.
സിദ്ധു ഏട്ടൻ……എവിടെ എങ്കിലും അടങ്ങി ഒതുങ്ങി ഇരിക്കും എന്ന് വിചാരിച്ചതാ പിടിച്ചു കെട്ടിച്ചത്, അത് അവിടുന്നും പോയി.
അച്ഛൻ……. എല്ലാരും ഇവിടെ നിന്ന് എന്റെ കൊച്ചിനെ കുറ്റം പറയാതെ അകത്തോട്ട് വരുന്നുണ്ടോ.
‘അമ്മ….. ഓ പുന്നാര മോളെ പറഞ്ഞപ്പോ അച്ഛന് നൊന്തു.
അച്ഛൻ……. അതേടി, എന്റെ കിങ്ങിണിയെ പറഞ്ഞ എനിക്ക് നോവും.
അച്ഛനും അമ്മയും കൂടെ മൈഥിലിയുടെ കാര്യം പറഞ്ഞു കൊമ്പു കോർക്കാൻ തുടങ്ങി, പെട്ടെന്ന് ഏറ്റത്തി ഇടയിൽ കയറി.
ഏറ്റത്തി…. എന്റെ പൊന്നെ അവളുടെ കാര്യം പറഞ്ഞു ഇനി നിങ്ങൾ തമ്മിൽ തെറ്റണ്ട. ആര് പറഞ്ഞാലും അവൾ അനുസരിക്കാനും പോണില്ല, പ്രവീൺ ആണെങ്കിൽ അവളെക്കാൾ വലിയ കിറുക്കനാ.