💗അമൃതവർഷം💗 2 [Vishnu]

Posted by

എല്ലാ രും വണ്ടികളിൽ കയറി ഫ്രാൻസിസ് ന്റ് വീട്ടിലേക്ക് തിരിച്ചു.
പോകുന്നതിനു മുമ്പായി ഫ്രാൻസിസ് അഞ്ഞുവിനോട് പറഞ്ഞു“എന്ത് പറയണം എന്നോ എങ്ങനെ പറയണം എന്നോ ഒന്നും എനിക്ക് അറിയില്ല, എന്നാലും ചെയ്തുപോയ തെറ്റിന് മാപ്പ്”
അഞ്ചു കഴുത്തിലെ മിന്ന് എടുത്ത് കട്ടിയിട്ട് ഒരു നിറ പുഞ്ചിരിയോടെ പറഞ്ഞു “

നീ കളഞ്ഞിട്ട് പോയ ഈ മിന്നിന്റെ ഔദ്ധരിയം ആണ് ഇപ്പൊ നിന്റെയും നീ കെട്ടിയ നിന്റെ പെണ്ണിൻ ന്റെയും ഇനിയുള്ള ജീവനും ജീവിതവും, എനിക്ക് വിഷമം ഒന്നും ഇല്ല മാറിച് സന്തോഷം ആണ്,

അഞ്ചു തിരിഞ്ഞു അമ്മയെയും ഏറ്റത്തിയെയും നോക്കിയിട്ട് പറഞ്ഞു

“അവിചാരിതമായി സംഭവിച്ചത് ആണെങ്കിലും ഇങ്ങനെ ഒരു കുടുംബത്തിലേക്ക് വന്നു കയറാൻ ആയിരുന്നു ഞാനും മനസ്സ് കൊണ്ട് ആ ഗ്രഹിച്ചത്”

“ഇപ്പൊ എനിക്ക് ഉറപ്പുണ്ട് ഈ വീട്ടിൽ നിന്നും എനിക്ക് കിട്ടുന്ന സുഖവും, സന്തോഷവും, സമാധാനവും, സ്നേഹവും ഒന്നും മറ്റൊരിടത്ത് നിന്നും കിട്ടില്ല. ഞാൻ ഹാപ്പി ആണ് പ്രാഞ്ചി നിന്നോട് ഒരു ദേഷ്യവും ഇല്ല, നീ ഇനി എന്റെ കാരിയം ഓർക്കുകയും വേണ്ട, നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ആ പെണ്ണിന്റെ കണ്ണ് നനയ്ക്കാതെ പൊന്നു പോലെ നോക്കിയ മതി, നിനക്ക് പട്ടിപോയ തെറ്റിന് അതാണ് ഏറ്റവും ഉത്തമമായ പരിഹാരം.”

അവൻ അഞ്ചു വിനെ തൊഴുത് തലയാട്ടിയ ശേഷം അവർക്കൊപ്പം പോയി.

ഞാനും അഞ്ചുവും അവരുടെ വണ്ടി പോകുന്നതും നോക്കി നിന്നു.
ഏറ്റത്തിയും അമ്മയും ഞങ്ങൾക്ക് അരികിലേക്ക് വന്നു.
അമ്മ അഞ്ചു വിന്റെ നെറുകയിൽ ഒരു സ്നേഹ ചുംബനം നൽകി അവളുടെ കവിളിൽ തലോടി പറഞ്ഞു

“എന്റെ മകന് ചേരുന്ന പെന്നുതന്നെ ആണ് നീ, അവന്റ് യും ഞങ്ങളുടെയും ഭഗിയം ആണ് നിന്നെ കിട്ടിയത്”
അഞ്ചു അമ്മയുടെ രണ്ടു കൈയും പിടിച്ചു പറഞ്ഞു”

ശെരിക്കും ഭാഗിയം ചെയ്തത് ഞാന് അല്ലേ അമ്മെ, ചെറുപ്പത്തിലേ അമ്മ നഷ്ട്ട പെട്ട എനിക്ക് ഇപ്പൊ സ്വന്തം ആയി ഒരു അമ്മയെയും ചേച്ചിയെയും സഹോദരങ്ങളെയും കിട്ടിയില്ലേ”

ഞാൻ…… നല്ല സോപ്പിങ് ആണല്ലോ മോളെ.

അമ്മ….. പോടാ എന്റെ മോളെ കളിയക്കിയലുണ്ടല്ലോ.

ഞാൻ…… ഒാ ഇപ്പൊ നമ്മൾ പുറത്ത്.

അത് കേട്ട് എല്ലാവരും ചിരിച്ചു.

ജാനകി ഏട്ടത്തി……. മോളെ അഞ്ചു നീ എന്നെയോ അമ്മയെയോ അച്ചനെയോ ഒന്നും അല്ല സോപ്പിഡണ്ടത്.ഈ വീട്ടിൽ ഒരു കാന്താരി ഉണ്ട് കണ്ടാ കണ്ണ് എരിയുന്ന സാധനം, നീ അതിനെ സോപ്പിട്ട മതി

അഞ്ചു……എന്താ ഏട്ടത്തി പറയുന്നത് മനസ്സിലായില്ല

ജാനകി ഏട്ടത്തി…… നമുക്ക് ഒരു നാതുന് കൂടെ ഉണ്ട്, എല്ലാവരും കിങ്ങിണി എന്ന് വിളിക്കുന്ന ഈ വീട്ടിലെ രാജകുമാരി മൈധിലി ചന്ദ്രശേഖര കുറുപ്പ്, ഇപ്പൊ ഇവിടെങ്ങും ഇല്ല നോർത്ത് ഇന്ത്യ യിൽ എവിടെയോ ടൂർ പോയേക്കുവ.

അഞ്ചു……ചിരിച്ചു കൊണ്ട് “നാത്തുന് പൊരു നടത്തേണ്ടി വരുമോ”

Leave a Reply

Your email address will not be published. Required fields are marked *