💗അമൃതവർഷം💗 2 [Vishnu]

Posted by

പെട്ടെന്ന് അവൻറെ കൂടെ ഉണ്ടായിരുന്നു ആ പെണ്ണ് ഏട്ടത്തിയുടെ കാലിൽ വീണു പൊട്ടിക്കരയാൻ തുടങ്ങി
ഏടത്തി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു  അവനോട് ചോദിച്ചു

“ഇനി ഈ പാവം പെണ്ണിനെ കൂടി ചതിക്കാൻ ആണോ നിൻറെ ഉദ്ദേശം ”

“എൻറെ പ്രാഞ്ചിക്ക് (ഫ്രാൻസിസ്) ആരെയുംം ചതിക്കാൻ കഴിയില്ല ഏഞ്ചൽ ”

ആ പെണ്ണാണ് മറുപടി പറഞ്ഞത്

“പിന്നെ നിന്നോട് ചെയ്തതിനു ഉത്തരവാദി അവൻ അല്ല ഞാനാണ് “.

ഞങൾ എല്ലാവരും ഒന്നും മനസ്സിലാകാതെ അവളെ തന്നെ നോക്കി നിന്നു

“ഓർമ വെച്ച കാലം മുതലേ ഞാനും പ്രാഞ്ചി യും ഒരുമിച്ച് ഒരേ ക്ലാസ്സിൽ പഠിച്ചു വളർന്ന ബാല്യകാല സുൃത്തുക്കൾ ആണ്. വെറും സുഹൃത്ത്ക്കൾ മാത്രം അല്ലായിരുന്നു best friend, soulmate എന്നൊക്കെ പറയുന്നത് പോലെ ആയിരുന്നു ഞങ്ങളുടെ ബന്ധം. ഞങൾ വളരുന്നതിനോപ്പം ആ ബന്ധവും വളർന്നിരുന്നു. എന്നാൽ ആ ബന്ധത്തിന് ഇളക്കം തട്ടിയത് എന്റെ മനസ്സിൽ ആയിരുന്നു, frienship ന് അപ്പുറത്ത് എനിക്ക് പ്രാഞ്ചിയോട് മനസ്സിൽ ഒരിഷ്ടം വളർന്നിരുന്നു പക്ഷേ അത് തുറന്നു പറയാൻ ഉള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു, എനിക്ക് വന്നിരുന്ന ഓരോ ആലോചനയും ഈ ഇഷ്ടതിന്റെ പേരിൽ ഞാൻ മുടക്കിക്കൊണ്ട് ഇരുന്നു, പക്ഷേ ഒരിക്കൽപ്പോലും ഇവനോട് മനസുതുറക്കൻ എനിക്ക് പറ്റിയിരുന്നില്ല, അങ്ങനെ ഇരിക്കെ ആണ് പ്രാഞ്ചിക്ക്‌ എയ്ഞ്ചൽ ന്റെ ആലോചന വന്നതും എല്ലാവരും കൂടി കല്യാണം ഉറപ്പിച്ചതും, നിങ്ങളുടെ കല്യണക്കരിയം അറിഞ്ഞതുമുതൽ ഞാൻ തളർന്നു പോയി,മനസ്സിന്റെ സമനില ഒക്കെ തെറ്റിപോകുന്ന അവസ്ഥ എത്തിയപ്പോൾ നിങ്ങളുടെ കല്യാണത്തിന് രണ്ടു ദിവസം മുൻപ് ഇവൻ എന്നെ കാണാൻ വരുന്നത്, എന്റെ വിവരം ഒന്നും ഇല്ലാതൊണ്ട് നേരിൽകണ്ട് കരിയം അന്വേഷിക്കാനും കല്യാണത്തിന് തീർച്ച ആയും വരണം എന്ന് പറയാനും ആയിരുന്നു എത്തിയത്. പക്ഷേ ഇവനെ കണ്ടപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല,ഉള്ളിൽ ഒതുക്കി വച്ചിരുന്ന സങ്കടങ്ങൾ ഒക്കെ അറിയാതെ പുറത്ത് വന്നു പോയി. എല്ലാം അറിഞ്ഞ ശേഷം എല്ലാരോടും എല്ലാം തുറന്നു പറഞ്ഞു കല്യാണം നിർത്താൻ പോകുവനെന്ന് പറഞ്ഞു പോകാൻ തുടങ്ങിയ ഇവനെ ഞാൻ ആയിരുന്നു തടഞ്ഞത്. കാരണം ഇത് അറിഞ്ഞു കഴിഞ്ഞാൽ ഇവനെ ഇല്ലാതാക്കാൻ പോലും എന്റെ വീട്ടുകാർ മടിക്കില്ല, കൂടാതെ ജാതി പ്രശ്നം വേറെയും രണ്ടു മതങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് പോലും അത് ഏത്തുമോ എന്ന് ഞാൻ ഭയന്നു, അങ്ങനെ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലതെയ ഞാൻ പ്രാഞ്ചിയെയും കൊണ്ട് നാടുവിട്ടത്.”

എല്ലാം കേട്ട് എന്ത് പറയണം എന്ന് അറിയാതെ നിൽക്കുവയിരുന്നു അഞ്ചു.

“എയ്ഞ്ചൽ എനിക്ക് നിന്നെ ചതിക്കണം എന്നോ അപമാനിക്കാനും എന്നോ ഒരു ഉദ്ദേശവും ഇല്ലായിരുന്നു നീയും ആയുള്ള വിവാഹത്തിന് എനിക്ക് പൂർണ സമ്മതവും ആയിരുന്നു. പാത്തു(ഫാത്തിമ നാസർ) ഈ കരിയങ്ങൾ എന്നോട് പറഞ്ഞില്ലഇരുന്നെങ്ങിൽ തീർച്ച ആയും ഞാൻ നിന്നെ തന്നെ മിന്നുകെട്ടുകയും ചെയ്യുമായിരുന്നു,പക്ഷേ നാളെ നീയും ആയി ഒരു കുടുംബ ജീവിതം തുടങ്ങിയ ശേഷം ആണ് ഇതൊക്കെ അറിയുന്നത് എങ്കിൽ തീർച്ച ആയും ഞാൻ തകർന്നു പോകുമായിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *