സോഫയിൽ നിന്നെഴുനേറ്റു അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അയാൾ ആ ഫോട്ടോയിൽ ഒന്ന് തഴുകി ..
അടുക്കള കവാടത്തിന് കുറുകെ നിന്ന് അയാൾ അകത്തേക്ക് നോക്കി ..
ഒരു സാധാ മാക്സി ഉടുത്ത് ഓരോ പണി ചെയ്യുന്ന തന്റെ മകൾ ..
ആ വലിയ വീട്ടിൽ അവർ രണ്ടുപേര് മാത്രമേ താമസിക്കുന്നുണ്ടായിരുന്നുള്ളൂ .. പണിക്കാരെ വെക്കാം എന്ന് പറഞ്ഞാൽ അവൾ സമ്മതിക്കില്ല ..
മുകളിലെ ഷെൽഫിൽ നിന്ന് എന്തോ സാദനം എടുത്ത് തിരിഞ്ഞ അവൾ കണ്ടു എന്തോ ആലോചിച്ചു കൊണ്ട് തന്നെ തന്നെ നോക്കി നിലക്കുന്ന അച്ഛനെ ..
“എന്താ അച്ഛാ ..? .. എന്തെലും വേണോ ? ..”
പെട്ടെന്ന് അവൾ വിളിച്ചത് കേട്ട് ആലോചനയിൽ മുഴുകിയ അയാൾ ഞെട്ടി..
“എന്തൊ കാര്യം ആയ ആലോചനയിൽ ആണല്ലോ .. എന്താണ് ?..”
കണ്ണ്മിഴിച്ച് തന്നെ നോക്കി നിൽക്കുന്ന അച്ഛനെ നോക്കി അവൾ ചോദിച്ചു ..
“എഹ് .. ഒന്നുല്ലാ .. മറ്റെ .. ഇന്നാൾ വന്ന കൂട്ടര് വിളിച്ചിരുന്നു .. “
അയാൾ തെല്ല് വിഷമത്തോടെ പറഞ്ഞു ..
“എന്ത് പറഞ്ഞു അവർ .. സ്ഥിരം പല്ലവി തന്നെ ആണോ ?..”
തിരിഞ്ഞ് പാത്രത്തിൽ നിന്ന് നുള്ള് ഉപ്പ് എടുത്ത് അടുപ്പത്ത് തളച്ച് കൊണ്ടിരിക്കുന്ന കറിയിലേക്ക് ഇട്ട് കൊണ്ട് അവൾ ചോദിച്ചു ..
അതിന് അയാൾ “മമ് “ എന്ന് മൂളുക മാത്രം ആണ് ചെയ്തത് ..
തിളച്ചു കൊണ്ടിരിക്കുന്ന കറി തവി കൊണ്ട് ഇളക്കുന്നതിനിടെ അവൾ അച്ഛനെ തിരിഞ്ഞ് നോക്കി ..
വിഷമിച്ച് തല താഴ്ത്തി നിൽക്കുന്ന അയാളെ കണ്ട് അവളുടെ ഉള്ളം നൊന്തു ..
ഇളക്കൽ നിർത്തി അവൾ തവി സൈഡിൽ വച്ച് ഗ്യാസ് നാളം കുറച്ച് അയാളുടെ അടുത്തേക്ക് നടന്നു ..
“അതിന് അച്ഛൻ എന്തിനാ വിഷമിക്കുന്നത് .. നമ്മൾ ഇത് ആദ്യം ആയിട്ടോന്നും അല്ലാലോ കേൾക്കുന്നത് ..”
അയാളുടെ കുനിഞ്ഞ തല ചൂണ്ടുവിരല് കൊണ്ട് ഉയർത്തി കൊണ്ട് അവൾ പറഞ്ഞു ..