അവിടെ കണ്ട കാഴ്ച അവളെ അത്ഭുതപെടുത്തി…
അവിടെ പാട്ടൊക്കെ പാടി ആഘോഷമാക്കി അച്ഛൻ പാചകം ചെയ്യുന്നു…
അവൾ വായയും തുറന്ന് ആ കാഴ്ച്ച നോക്കി നിന്നു…
“ആഹ്…നീ വന്നോ?.. ചായ വേണോ..?”
അയാൾ ഫ്ലാസ്കിൽ ഉള്ള ചായ ഒരു കപ്പിൽ ആക്കി അവൾക്ക് കൊടുത്തു …
അവൾ അത് കുടിച്ചു കൊണ്ട് അച്ഛനെ നോക്കി നിന്നു…
“നിനക്ക് ഫുഡ് കഴിക്കാൻ ആയോ.. എടുത്ത് വെക്കട്ടെ.. “
അവൾ അവിടെ തന്നെ നിൽക്കുന്നത് കണ്ട് അയാൾ ചോദിച്ചു…
അവൾ അതിന് തല ആട്ടി സമ്മതിച്ചു…
അയാൾ ഒരു കയ്യിൽ കാസ്റോളും മറു കയ്യിൽ ഒരു പാത്രം കറിയും എടുത്തു…
അമ്മു അച്ഛന്റെ പിന്നാലെ ഡൈനിങ് ടേബിളിലേക്ക് നടന്നു…
എനങ്ങനെ ആണ് അച്ഛന് ഈ പെട്ടെന്നുള്ള മാറ്റം എന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല…
.
ചായ കുടി കഴിഞ്ഞ് അശോക് ഹാളിൽ സോഫയിൽ ഇരുന്ന് പേപ്പർ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു…
“അച്ഛാ..”
അമ്മുവിന്റെ വിളി കേട്ട് അയാൾ മുഖം ഉയർത്തി നോക്കി..അയാളുടെ നേരെ ഓപ്പോസിറ്റ് ഉള്ള സോഫയിൽ ഇരിക്കുകയായിരുന്നു അമ്മു
“ആഹ്.. എന്താ മോളെ…”
“എനിക്ക് അച്ഛനോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…”
“ആഹ് എനിക്കും മോളോട് ഒരു കാര്യം പറയാൻ ഉണ്ട്.. “
“എന്നാൽ അച്ഛൻ ആദ്യം പറ…”
“അഹ് എന്നാൽ ഞാൻ പറയാം…നിനക്ക് നമ്മുടെ മോഹനാനെ അറിയില്ലേ…ഇൻവെസ്റ്റർസ് ബോർഡിൽ ഉള്ള.. ആഹ്.. അയാളുടെ മകൻ സൂരജ്, അവന് വേണ്ടി അവർ നിന്നെ ചോദിച്ചു…അവർക്ക് ഈ ജാതകത്തിൽ ഒന്നും വിശ്വസം ഇല്ല ന്നാ പറഞ്ഞെ, നല്ല കുടുംബം ആണ് …മോള് എന്ത് പറയുന്നു…??”
അച്ഛൻ പറയുന്നത് കേട്ട് അമ്മു തലകുനിച്ചു നിന്നു…
“എനിക്ക് വേണ്ട അച്ഛാ…”
“എന്തുകൊണ്ട് വേണ്ട…?? “
അയാൾ ശബ്ദം കാനപ്പിച്ച് കൊണ്ട് ചോദിച്ചു ..
“എനിക്ക് വേറെ ഒരാളെ ഇഷ്ടം ആണ്..”
“ആരെ..?? “
അവൾ ആ ചോദ്യത്തിന് എങ്ങനെ മറുപടി കൊടുക്കും എന്ന് അറിയാതെ വിയർത്തു..
“ചോദിച്ചത് കെട്ടില്ലെന്ന് ണ്ടോ..? “