അമ്മുവിന്റെ അച്ഛൻ
Ammuvinte Achan | Author : Killmonger
“ഞങ്ങൾക്ക് ഈ ബന്ധത്തിന് താല്പര്യം ഇല്ല…സോറി mr അശോക് ..അറിഞ്ഞു കൊണ്ട് ഞങ്ങളുടെ മകനെ ഒരു അപകടത്തിലേക്ക് തള്ളി വിടാൻ ഞങ്ങൾ ഒരുക്കമല്ല….”
ഫോൺ വച്ച് ഹാളിലെ സോഫയിൽ ചാഞ്ഞു ഇരുന്ന് മേലെടത് വീട്ടിൽ അശോക് പണിക്കർ ഒരു ദീർഘ ശ്വാസം വിട്ടു..
അയാളുടെ ഉള്ളം കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു…ആദി കൂടി ഇപ്പൊ മരിച്ചു പോകും എന്ന് വരെ അയാൾക്ക് തോന്നി….
ഇത്രയും കാലം വെട്ടിപിടിച്ചതെല്ലാം വെറുതെ ആയത് പോലെ അയാൾക്ക് തോന്നി….
ചുമരിൽ തൂക്കി ഇട്ടിരിക്കുന്ന ഭാര്യയുടെ ഫോട്ടോ നോക്കി അയാൾ മനസ്സിൽ വിലപിച്ചു….
“ ഇതൊന്നും കാണാതെയും കേൾക്കാതെയും നീ നേരത്തെ പോയില്ലേ….”
പ്രീതി അശോക്.
5 വർഷം മുൻപ് ഒരു മാറാ രോഗം മൂലം മരിച്ചു പോയി…
പരസ്പരം സ്നേഹിച്ച അവർ നന്നേ ചെറുപ്പത്തിലേ ഒളിച്ചോടി കല്യാണം കഴിച്ചി രുന്നു… ഒന്നും ഇല്ലാത്ത ഇടതു നിന്ന് തുടങ്ങി ഇന്ന് വളർന്നു പന്തലിച്ചു കിടക്കുന്ന P. A groups & companies അയാൾ തന്റെ പ്രിയതമയ്ക്ക് വേണ്ടി തുടങ്ങിയതാണ് .. ഒരു വലിയ വീട്ടിൽ ജനിച്ച് വളർന്ന അവളെ ഒരു രാകഞിയെ പോലെ നോക്കണം എന്ന അയാളുടെ വാശി ആയിരുന്നു ..
എന്തിനും ഏതിനും അയാൾക്ക് പ്രീതി വേണമായിരുന്നു…അവർ തമ്മിൽ ഉള്ള സ്നേഹം ദൈവത്തിന് പോലും അസൂയ ഉണ്ടാക്കും എന്ന് പലരും ഉറക്കെയും പതുക്കെയും പറഞ്ഞു…
അവരുടെ സ്നേഹത്തിന്റെ പ്രതീകമായി ഒരു പൊന്നോമനയെ ദൈവം അവർക്ക് നൽകി…
അതിഥി പ്രീതി അശോക്.
അച്ഛന്റെ യും അമ്മയുടെയും അമ്മുകുട്ടി…
അമ്മയെ മുറിച്ചു വച്ചതു പോലെ ആയിരുന്നു അവൾ,, സുന്ദരി,, സ്വഭാവവും അത് പോലെ തന്നെ,, ഒരു പാവം ..ഒരിത്തിരി സ്നേഹം കൊടുത്താൽ ഒരു കുന്നോളം സ്നേഹം തിരിച്ച് തരും ..
പ്രീതി മരിച്ചതിനു ശേഷം പലരും വീണ്ടും ഒരു കല്യാണത്തിന് നിർബന്ധിച്ചെങ്കിലും ചെയ്തില്ല.. പ്രീതിക്ക് പകരം മറ്റൊരാൾ…അത് അയാൾക്ക് കഴിയില്ലായിരുന്നു, പിന്നെ അമ്മു, വരുന്ന ആള് അവളെ സ്വീകരിക്കുമോ, അവൾക്ക് അവരെ ഇഷ്ടമാകില്ലേ,, ഈ വിചാരങ്ങൾ അയാളെ ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചു…