കണ്ണാ അമ്മു എവിടെ എനിക്ക് അവളെ കാണണം എന്ന് പറഞ്ഞു അവൻ അകത്തോട്ടു കടന്നു..
ഞാൻ അവനെ സമാധാനിപ്പിക്കാൻ ആയി ഒന്നും അറിയാത്ത പോലെ സംസാരിച്ചു ..
എന്താ കുട്ടാ എന്തിനാ ഇപ്പോൾ അമ്മുവിനെ കാണുന്നെ എന്താ കാര്യം…
അത് ഞാൻ അവളോട് പറഞ്ഞോളാം നീ വിളിക്കട..
അവൾ ഇവിടെ ഇല്ല.. കോളേജിൽ ആണ്..
ഉം വരും വരെ ഞാൻ വെയിറ്റ് ചെയ്യാം..
ഞാൻ ഉടനെ അവന്റെ മുൻപിൽ വെച്ച് തന്നെ ആ മണ്ടത്തരം ചെയ്തു..
ഞാൻ ഫോൺ എടുത്ത് അവന്റെ അച്ഛൻ മാധവൻ മാമന് വിളിച്ചു അവൻ ഇവിടെ ഉള്ള കാര്യം പറഞ്ഞു
മാമൻ ഇങ്ങോട്ട് വന്നു കൊണ്ട് ഇരിക്ക എന്ന് പറഞ്ഞു.
ഞാൻ കുട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെ കൊല്ലാൻ ഉള്ള ദേഷ്യം അവന്റെ കണ്ണുകളിൽ കത്തുന്നത് ഞാൻ കണ്ടു അവൻ ഓടി വന്നു എന്റെ കഴുത്തിൽ കേറി പിടിച്ചു .
എല്ലാവരും കൂടി എന്നെ ചതിക്കാണല്ലേ എന്നും പറഞ്ഞ് എന്റെ കഴുത്തിൽ അവൻ ഞെരിച്ചു.. ഞാൻ ശ്വാസം മുട്ടി ഒന്ന് പിടഞ്ഞു ഇത് കണ്ട് അമ്മു റൂമിൽ നിന്നും ഓടി വന്നു..
കുട്ടേട്ടാ… വിട്…
അവളുടെ ശബ്ദം കേട്ട ഉടനെ കുട്ടൻ എന്റെ കഴുത്തിൽ നിന്നും പിടി വിട്ടു അവളെ നോക്കി…
അമ്മു വാ നമുക്ക് പോകാം എനിക്ക് നീ ഇല്ലാതെ പറ്റത്തില്ല .. അവൻ ഓടി ചെന്ന് അമ്മുവിന്റെ കയ്യിൽ പിടിച്ചു പറഞ്ഞു..
ഞാൻ കഴുത്തിൽ തടവി ഇരുന്നു…
ഇവർ എല്ലാവരും കൂടി നിന്നെ എന്നിൽ നിന്നും അകറ്റി നിരഞ്ജനു കെട്ടിച്ചു കൊടുക്കാൻ പോകുവാ നിന്നെ കിട്ടിയില്ലേൽ ഞാൻ എല്ലാവരെയും കൊല്ലും…
ഇതൊക്കെ കണ്ട് അമ്മു പേടിച്ചു പോകുമെന്ന് കരുതിയ എനിക്ക് തെറ്റി…
അവൾ കുട്ടന്റെ കയ്യിൽ പിടിച്ചു അവനെ സോഫയിൽ ഒപ്പം ഇരുത്തി…
അവനെ സമാധാനിപ്പിക്കാൻ തുടങ്ങി..