അതെന്താ അവള്ക്ക് ഇപ്പൊ എന്ത് പറ്റി
ഒന്നൂല്യ കണ്ണാ നിന്റെ പെങ്ങളെ നമ്മുടെ നിരഞ്ജനെ കൊണ്ട് കെട്ടിചാലോ എന്ന് ഞങ്ങൾ ആലോചിക്കായിരുന്നു വലിയ മുത്തശ്ശി ആയിരുന്നു അത് പറഞ്ഞത്.
മാധവൻ മാമ എന്റെ തോളിൽ കൈ വെച്ച് ചോദിച്ചു എന്താ മോന്റെ അഭിപ്രായം.
ഞാൻ അമ്മയെ ഒന്ന് നോക്കി അമ്മ എന്ത് പറയുന്നു.
നല്ല കാര്യം അല്ലെ മോനെ നിരഞ്ജൻ നല്ല പയ്യൻ അല്ലെ നിന്റെ അച്ഛൻ വന്നിട്ട് നമുക്ക് അങ്ങ് ഉറപ്പിചാലോ മോനെ.
അമ്മക്ക് സമ്മതം ആണെങ്കിൽ പിന്നെ ബാക്കി അച്ഛൻ വന്നിട്ട് തീരുമാനിക്കാം മാധവൻ മാമേ.
അമ്മേ അമ്മു ഇക്കാര്യം അറിഞ്ഞോ.
ഇല്ല ടാ കല്യാണം എന്തായാലും 1 വർഷം കഴിഞ്ഞ് അല്ലെ ഉള്ളു അവൾക്കു ഇപ്പോഴും കുട്ടി കളി മാറിയിട്ടില്ല പയ്യേ പറയാം..
ഞാൻ ഒന്ന് മൂളി ഹോ നേരത്തെ അമ്മു പത്തായ പുരയിൽ വെച്ച് കളി പോലെ കല്യാണത്തിന്റെ കാര്യം പറഞ്ഞതാണ് അത് ഇത്ര വേഗം അടുത്ത് എത്തും എന്ന് കരുതിയില്ല.
അപ്പോൾ അങ്ങനെ ആകട്ടെ മാധവ..
അമ്മയുടെ അമ്മ മാധവൻ മാമയോടു പറഞ്ഞു എല്ലാവരും പിരിഞ്ഞു പോകുന്നതിന് ഇടയിൽ ആണ് ഞാൻ കുട്ടന്റെ മുഖം ശ്രദ്ധിച്ചത് അവന്റെ കണ്ണുകൾ ചുവന്നു തീഗോളം ആയിരിക്കുന്നു അവൻ നോക്കി വെച്ച മാമ്പഴം ആണ് ഇപ്പോൾ എല്ലാരും കൂടി മറ്റൊരാൾക് അതും തന്റെ ചേട്ടന് തന്നെ കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത് അവന്റെ പേര് പോലെ തന്നെ സർഗം സിനിമയിൽ കുട്ടൻ തമ്പുരാനെ പോലെ അവൻ അലറി എല്ലാവരും അവനെ ഞെട്ടി തിരിഞ്ഞു നോക്കി ആ മുറിയിലെ സാധനങ്ങൾ പലതും അവൻ തട്ടി തെറിപ്പിക്കാൻ തുടങ്ങി..
ആർക്കും ഒന്നും മനസ്സിലാക്കതെ പതറി നിന്നു മാധവൻ മാമനും മറ്റു രണ്ട് മാമൻമാരും ഓടി വന്നു അവനെ പിടിച്ചു. ഈ ചെക്കന് എന്താ ഭ്രാന്ത് ആയോ. ഇപ്പോൾ ഇവന് ദേഷ്യം വരാൻ ഇവിടെ എന്താ ഉണ്ടായത് അവൻ അതിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല എല്ലാം മനസിലായ ഞാൻ അവിടെ നിന്നും വലിഞ്ഞു അവർ എല്ലാവരും കൂടി അവനെ ഒരു മുറിയിൽ പൂട്ടി ഇട്ടു.
മനസ്സിന് പിടിക്കാത്ത എന്തെങ്കിലും ഉണ്ടായാൽ ചെറുക്കൻ ഇങ്ങനെയ അതിനു ഇപ്പോൾ എന്താ ഉണ്ടായത് എന്ന് മനസ്സിൽ ആകുന്നുമില്ല ദേവി.. അവന്റെ അമ്മ വലിയ അമ്മായി രുഗ്മിണി വിതുമ്പി. ഒരു മകൻ യോഗ്യൻ ആയപ്പോൾ ഒരാൾ കള്ളും കഞ്ചാവും അടിച്ചു നശിച്ചു കൊണ്ട് ഇരിക്കുന്നു.
അവനു ഉറങ്ങാൻ ഉള്ള ഇൻജെക്ഷൻ ചെയ്തു എന്ന് അവന്റെ അനക്കം ഒന്നും ഇല്ലാതെ ആയപ്പോൾ മനസ്സിലായി