എന്തായാലും ഇന്ന് പോകണം ഏട്ടാ അമ്മ അങ്ങിനെ ആണ് പറഞ്ഞത്. ഉം എങ്കിൽ ഡ്രസ്സ് എല്ലാം എടുത്ത് വെച്ചോ അമ്മയുടെയും എടുത്തോ നമ്മുടെ കാറിന്റെ അവസ്ഥ എന്താ അത് സ്റ്റാർട്ട് ആക്കി ഇടാറുണ്ടോ കഴിഞ്ഞ വെക്കേഷന് വന്നപ്പോൾ ഓടിച്ചു കേറ്റി ഇട്ടതാണ്.. ദൂരെ എവിടേലും പോകാൻ മാത്രമേ കാർ എടുക്കാൻ അച്ഛന്റെ അനുവാദം ഉള്ളൂ.
ഉം ഉവ്വ് ഏട്ടാ കാർ സ്റ്റാർട്ട് ആകും ബേറ്ററി ചാർജ് ഉണ്ടകും. അവൾ പറഞ്ഞു..
എങ്കിൽ ഒക്കെ വേഗം വാ എന്തായാലും കുറച്ചു ദിവസം അവിടെ തങ്ങേണ്ടി വരും.
ഉം എന്റെ കോളേജ് തിങ്കളാഴ്ച തുറക്കും അതിനു മുൻപേ പോരണം..
അവൾ അതും പറഞ്ഞ് അകത്തോട്ടു കേറി പോയി ഡ്രെസ്സ് എല്ലാം പാക്ക് ചെയ്തു ഞങ്ങൾ കാറിൽ യാത്ര പുറപ്പെട്ടു.
പോകുന്നതിനു ഇടയിൽ ഞാൻ അമ്മുവിനെ ഒന്ന് നോക്കി അവൾ ഇപ്പൊ വേറെ ഒന്നിലേക്കും ശ്രദ്ധ ഇല്ല എങ്ങനെ എങ്കിലും അവളെ ഒന്ന് മൂഡ് ആക്കി എടുക്കാൻ ഞാൻ ഓരോന്ന് ചോദിച്ചു ഡ്രൈവ് ചെയ്തു അവൾ മൂളുക മാത്രം ചെയ്തു..
അമ്മൂ..
ഉം എന്തെ ഏട്ടാ..
രാഹുലിനെ കണ്ടിട്ട് എന്തായി..
എന്താവാനാ അവൻ തന്ന ഗിഫ്റ്റ് എല്ലാം തിരിച്ചു കൊടുത്തു ഇങ്ങു പൊന്നു.
പിന്നെ ബാക്കി കാര്യങ്ങൾ ഞാൻ ഡീറ്റൈൽ ആയി പിന്നെ പറഞ്ഞു തരാം ഏട്ടാ ഇപ്പൊ ഒരു മൂഡ് ഇല്ല.
എല്ലാം ഞാൻ കണ്ടതാ മോളെ നീ പറഞ്ഞില്ലേലും കുഴപ്പം ഇല്ല എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
ഉം ഒക്കെ അമ്മു..
അമ്മ എങ്ങിനെ ആടി പോയത് എന്തെ നീ അപ്പൊ കൂടെ പോകാഞ്ഞത്.
അമ്മ ബസ്സിൽ പോയി ഏട്ടാ. പിന്നെ അമ്മയാണ് പറഞ്ഞത് എന്നോട് ഇപ്പൊ വരണ്ട എന്തേലും ഉണ്ടായാൽ മനു ന്റെ കൂടെ വന്നാൽ മതിയെന്ന്
ഉം അത് എന്തായാലും നന്നായി..
എന്ത് നന്നായി എന്ന് ഏട്ടാ വേണ്ടാട്ടോ ഞാൻ ഇപ്പൊ ആ ഒരു മൂഡിൽ അല്ല പാവം രാഘവൻ മുത്തച്ഛൻ എന്നോട് എന്ത് സ്നേഹം ആയിരുന്നു.