എന്നെ ഈ കുടുക്കിൽ ആക്കി പോവാണോ എന്ന ചോദ്യം അവളുടെ കണ്ണുകളിൽ നിന്ന് ഞാൻ വായിച്ചു. ഞാൻ സ്റ്റെപ് ഇറങ്ങി നേരെ നടന്നത് ശരത്തിന്റെ അടുത്തേക്ക് ആയിരുന്നു..
എടാ ശരത്തെ ഡാ എണീറ്റെ.. ഞാൻ അവനെ തട്ടി വിളിച്ചു..
അവൻ കണ്ണ് തിരുമി എഴുന്നേറ്റു.
എന്താ കണ്ണേട്ടാ..
കുട്ടൻ അമ്മുവിന്റെ റൂമിലേക്ക് കേറി പോയിട്ടുണ്ട് വേഗം വാ അവൻ അവളെ എന്തെങ്കിലും ചെയ്യും മുൻപ് ഇങ്ങോട്ട് കൊണ്ട് വരണം..
അത് കേട്ട് ശരത്ത് ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു.
അയ്യോ അപ്പൊ കുട്ടേട്ടൻ കേറി പോകുന്നത് കണ്ടില്ലേ കണ്ണേട്ടൻ.. അവൻ ഇച്ചിരി ദേഷ്യം മുഖത്തു കാണിച്ചു പറഞ്ഞു..
പോടാ അന്നേരം അവന്റെ മുന്നിൽ പെട്ടാൽ മതം പൊട്ടിയ ആനയുടെ മുന്നിൽ പെട്ടത് പോലെ ആകും. നിനക്ക് അറിയോ അവൻ വന്ന ഉടനെ എന്റെ കഴുത്തിൽ പിടിച്ചു ഞെരിച്ചു അമ്മു വന്നു തടഞ്ഞില്ലായിരുന്നു എങ്കിൽ പണി തീർന്നേനെ..
ഓ അങ്ങനെ ഒക്കെ ഉണ്ടായോ.. എങ്കിൽ വാ പോയി നോക്കാം..
ഞങ്ങൾ അമ്മുന്റെ റൂമിലേക്ക് നടന്നു അവൻ അമ്മുവിനെ മാത്രം ഉപദ്രവിക്കില്ല ശരത്തെ എനിക്ക് ഉറപ്പുണ്ട്..
അതൊന്നും പറയാൻ പറ്റില്ല അമ്മു ചേച്ചീടെ ആ കിടപ്പ് കണ്ടാൽ.. അയ്യോ.
എന്താടാ പറഞ്ഞെ… എന്റെ മുൻപിൽ നടക്കുന്ന അവന്റെ കയ്യിൽ ഒന്ന് പിടിച്ചു ഞാൻ..
ഹേയ് ഒന്നുല്ല ഒന്ന് വേഗം വാ… കണ്ണേട്ടാ..
ഞങ്ങൾ അമ്മൂന്റ്റെ റൂമിൽ എത്തി ഞങ്ങൾ രണ്ട് പേരും അവരുടെ ആ കിടപ്പ് നോക്കി നിന്നു.
നോക്കി നിക്കാതെ ഈ കുരുക്കിൽ നിന്ന് ഒന്ന് അഴിച്ചു തരുന്നുണ്ടോ നിങ്ങൾ.. അവൾ ഞങ്ങളുടെ മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു..
ചേച്ചി എന്തിനാ കുട്ടേട്ടനെ അടുത്ത് കിടത്തിയത്..
അത് കുട്ടേട്ടൻ അടുത്ത് കിടക്കണം എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ വേണ്ട എന്ന് പറഞ്ഞാൽ പിന്നെ അത് പ്രശ്നം ആകുമെന്ന് കരുതി ഇത് ഇങ്ങനെ ഒരു കുരിശ് ആകും എന്ന് കരുതിയില്ല.