“ആയ്കോട്ടെ “
ഞാൻ വേഗം പോയി പല്ല് തേച് കക്കൂസിൽ പോയി വന്നു…
“ദ കുപ്പി…വേഗം പോയി കൊടുത്ത് വാ…അഹ്.. പിന്നെ…വരുമ്പോൾ കുറച്ച് പഞ്ചാര വാങ്ങിക്കോ…ഇവിടെ ഒരു പൊടിക്ക് പഞ്ചാര ഇല്ല…”
അമ്മ ഒരു കവറിൽ കുറച്ച് പാല് നിറച്ച കുപ്പികൾ തന്നു…
ഞാൻ വേഗം എന്റെ ഒരുവണ്ടി എടുത്ത് കവറും വാങ്ങി വിട്ടു…
“അഹ് പറഞ്ഞില്ലാലോ.. ഞങ്ങൾ ഇവിടെ വന്നപ്പോൾ അമ്മയുടെ കുറച്ച് സ്വർണം പണയം വച്ച് കുറച്ച് സ്ഥലം വാങ്ങി ഒരു കൊച്ചു വീട് വച്ചു… ഒരു ഉമ്മറം ഒരു വരാന്ത ഒരു മുറി ഒരു അടുക്കള ഒരു കുളിപ്പുര , ഇതാണ് ഞങ്ങളുടെ സ്വർഗം …ആ സമയത്ത് പഞ്ചായത്തിൽ നിന്ന് സൗജന്യമായി ആടുകളെ കൊടുക്കുന്നുണ്ടായിരുന്നു, ഞങ്ങൾക്കും കിട്ടി, ഒരു ജോഡി…അതിപ്പോ 6 ആയി…അതിന്റെ പാൽ കുറച്ച് ഞങ്ങൾ എടുത്ത് ബാക്കി അടുത്തുള്ള വീടുകളിൽ കൊടുക്കും…പിന്നെ ഞാൻ ഇവിടെ ഒരു ക്വാറിയിൽ പണിക്ക് പോകുന്നുണ്ട്…അതൊക്കെ കൊണ്ട് ഇങ്ങനെ തട്ടി മുട്ടി ജീവിച്ചു പോരുന്നു…. “
പാല് ഒക്കെ കൊടുത്ത് പഞ്ചാരയും വാങ്ങി വീട്ടിലെത്തി കുളിച്ച് ചായയും കുടിച്ച് നേരെ പണിക്ക് വിട്ടു….പണിക്ക് ഞാൻ നടന്നാണ് പോകാറ്…
ഭയങ്കര പണി ആണ്…അവിടെ പണി എടുത്ത് എനിക്ക് സിക്സ് പാക്ക് വരെ വന്ന്…
വൈകീട്ട് പോകുമ്പോൾ കുറച്ച് മീനും വാങ്ങി വീട്ടിലേക്ക് വിട്ടു….
അമ്മ വീട്ടുപടിയിൽ എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു…
അമ്മയെ പണിക്ക് വിടാൻ എനിക്ക് താല്പര്യം ഇല്ല… പക്ഷെ അമ്മ , ഞങ്ങളുടെ വീടിന്റെ കുറച്ച് അപ്പുറത് ഒരു വയസ്സായ അമ്മൂമ്മയും അപ്പൂപ്പനും താമസിക്കുന്നുണ്ട്.. അവരെ നോക്കാൻ വേണ്ടി രാവിലേ പോകും, വലിയ കഷ്ടപാടുള്ള പണി ഒന്നും ഇല്ലാത്തത് കൊണ്ടാണ് ഞാൻ പോകാൻ അനുവദിച്ചത്, അവരുടെ മക്കൾ അങ്ങ് സിലോണിലാണ് (സിലോൺ പഴയ ശ്രീലങ്ക )…എനിക്ക് അമ്മ കഷ്ടപ്പെടുന്നത് കാണാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് കേട്ടോ….
മീൻ അമ്മയുടെ കയ്യിൽ കൊടുത്ത് ഞാൻ കുളിക്കാൻ കയറി…
അങ്ങനെ ചോറും കഴിച്ച ഞാൻ അടുക്കളയിൽ പോയി അമ്മയോട് കുറച്ച് നേരം വർത്തമാനം പറഞ്ഞിരുന്നു… അമ്മ അപ്പോൾ കഴിച്ച പാത്രങ്ങൾ ഒക്കെകഴുകി വക്കും…