എന്താ ലക്ഷി അമ്മെ…………
എന്താ പറ്റിയത്…………..
കരയുന്നത് എന്തിനാ……………..
ഒന്നൂല്ല എന്ന് പറഞ്ഞിട്ട് അവരുടെ കരച്ചിൽ കൂടി
ലക്ഷ്മി ‘അമ്മ കേട്ടിട്ടില്ലേ ……………
എന്ത് ……………..
സങ്കടം പങ്കു വച്ചാൽ കുറയും……………..
സന്തോഷം പങ്കു വച്ചാൽ കൂടും എന്ന്……………..
എന്നോട് പറയാൻ പറ്റുന്ന വിഷമം ആണേൽ പറയൂ……………..
ഒന്നൂല്ല……………..
ഉണ്ണ്യേ ……………..
ഉണ്ണി പോയ്കൊള്ളു ……………..
ലക്ഷി അമ്മക്ക് എന്തോ ദുഃഖം ഉണ്ട്
അതോണ്ടാ ഇങ്ങനെ കരയുന്നത്……………..
എപ്പോളും ചിരിച്ച മുഖത്തോടെ കാണുന്ന
ആളല്ലേ ലക്ഷി ‘അമ്മ……………..
വാ ഇവിടിരി കുറച്ച നേരം……………..
അവർ അവരെ പിടിച്ചിട്ട ഒരു ഉണ്ട കല്ലിൽ ഇരുത്തി
ഇനി പറയൂ എന്താ പറ്റിയത് എന്ന്
ഉണ്ണി നമ്പൂതിരിയുടെ സ്നേഹ ത്തോടെ ഉള്ള
പറച്ചിലിൽ അവർ അവരുടെ ഭർത്താവും
മരുമകളും തമ്മിൽ നടന്ന കാര്യങ്ങൾ എല്ലാം
അവനോട് പറഞ്ഞു……………..
അപ്പോൾ ഇതാണ് കാര്യം അല്ലെ……………..
അതിനു ലക്ഷി ‘അമ്മ മരിക്കാൻ ആയി
ഇറങ്ങിയത് ആണ് അല്ലെ……………..
ദൈവം തന്ന ജീവൻ ഇങ്ങനെ സ്വന്തം തീർത്തു കളയാൻ
പാടുണ്ടോ ലക്ഷി അമ്മെ……………..
അത് പറഞ്ഞപ്പോൾ അവർ ഉണ്ണി നമ്പൂതിരിയുടെ
മുഖത്തേക്ക് നിഷ് കളങ്കമായി മായി നോക്കി
ഇതിപ്പോൾ ആരോടും പറയാനും പറ്റില്ലല്ലോ ……………..