ഞാൻ ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്യുന്നത് കണ്ടു നീലിമ തിരക്കി….
എന്ത് പറ്റി ശ്രീയേട്ടാ….
ഒന്നുമില്ല…സുജയെ വിൽക്കാൻ നമ്മൾ തന്നെ പോകണമെല്ലോ…..
ഓ…ഞാനെങ്ങും വരുന്നില്ല…ഒന്നാമത് നെടുമ്പാശ്ശേരിക്ക്….എന്റെ അമ്മോ ഞാനില്ല…ഇടപ്പള്ളി ഒന്ന് കഴിയണമെങ്കിൽ അരമണിക്കൂർ എടുക്കും….
നീ വരാതെ ഞാൻ ഒറ്റയ്ക്ക് പോകാനോ നീലിമേ….
ചേട്ടൻ വരുന്ന വഴി വീട്ടിൽ കയറിയാൽ മതി….ഞാനും കൂടി തിരുവല്ലേ വരാം….തിങ്കളാഴ്ച അമ്മയും ആതി ചേച്ചിയും ചെട്ടികുളങ്ങര അമ്പലത്തിൽ പോകുന്നുണ്ട്….എനിക്കും ഒന്ന് പോകണം….
ഓ ശരി…..
വീട്ടിൽ എത്തിയതിനു ശേഷം ഞാൻ സുജയുടെ ഭർത്താവിനെ ദുബായിയിൽ വിളിച്ചു…..അവനോടു വിവരങ്ങൾ എല്ലാം ധരിപ്പിച്ചു….
അവനും അശോകനുമായുള്ള അനിതയുടെ ജീവിതത്തിലെ അതൃപ്തി വ്യക്തമായി….ഞാൻ അമ്മാവന്റെ കാര്യവും സൂചിപ്പിച്ചു…സുജയോട് പറയരുത് എന്നും വിലക്കി….
വെള്ളിയും ശനിയും കൊഴിഞ്ഞു….ഞായറാഴ്ച രാവിലെ ഉണർന്നു പ്രഭാത കർമങ്ങൾ കഴിഞ്ഞു ഒരു ഇന്നോവ റെന്റിനെടുത്തു…..അവൻ വണ്ടിയുമായി പറഞ്ഞ സമയത്തു എത്തി….ഞാൻ ഇന്നോവയിൽ നെടുമ്പാശ്ശേരിക്ക് തിരിച്ചു….ലുലുമാളും…ഇടപ്പള്ളി സ്റ്റേഷനും കുസാറ്റും ഒക്കെ കഴിഞ്ഞു വണ്ടി ഒമ്പതരയായപ്പോൾ നെടുമ്പാശേരി വീമാനത്താവളത്തിൽ എത്തി…പാർക്ക് ചെയ്തു അറൈവൽ ബോർഡിൽ നോക്കി….എമിരേറ്റ്സ് ലാൻഡ് ചെയ്തിരിക്കുന്നു….അതിലാണ് സുജ വരുന്നത്….ഗൾഫ് എയർ പതിനൊന്നു മണിക്ക് ലാൻഡ് ചെയ്യും….അതിൽ അമ്മാവനും ഉണ്ടാകും….എങ്ങനെയായാലും ഇവിടെ നിന്ന് തിരിക്കണമെങ്കിൽ പന്ത്രണ്ടു മണിയാകും….
ഞാൻ ഫോണെടുത്തു നീലിമയെ വിളിച്ചു….നീല് അങ്ങേത്തണമെങ്കിൽ വൈകുന്നേരം ആകും….എനിക്ക് അമൃത ഹോസ്പിറ്റലിൽ ഒന്ന് കയറണം…
എന്ത് പറ്റി ശ്രീയേട്ടാ….
അത് ഞാൻ പിന്നെ പറയാം…എനിക്ക് കുഴപ്പമൊന്നുമില്ല…..ഞങ്ങൾ അമൃതയിൽ കയറിയിട്ട് വരൂ….