ഞാനല്ലല്ലോ അവസാന വാക്ക് പറയേണ്ടത്….ബാഹുലേട്ടനും അമ്മാവനും സുജയുടെ ഭർത്താവുമൊക്കെ ഉണ്ടല്ലോ…അവരോടും കൂടി തീരുമാനിക്കാം…. അങ്ങനെ അന്നത്തെ ആ ചർച്ച അവിടെ അവസാനിപ്പിച്ചു ഞാൻ കാർപോർച്ചിൽ കൈവരിയിൽ ഇറങ്ങിയിരുന്നു….നീലിമയും ആതിരയും പരസ്പരം എന്തോ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി അമ്മായി എന്നെ നോക്കി വേദന കലർന്ന ഒരു ചിരി സമ്മാനിച്ചിട്ടു അകത്തേക്ക് വലിഞ്ഞു….അനി മോൾ പുറത്തിറങ്ങി വന്നിട്ട് എന്നോട് പറഞ്ഞു…”നന്ദിയുണ്ട് ശ്രീയേട്ടാ…..ആദ്യമായി എന്റെ വേദന മനസ്സിലാക്കി എനിക്ക് വേണ്ടി സംസാരിച്ചതിന്….തിങ്കളാഴ്ച അമ്മയും ആതിരച്ചിയും ചെട്ടികുളങ്ങര പോകുമ്പോൾ ഞാൻ ശ്രീയേട്ടന്റെ വരവിനു കാത്തിരിക്കും….അത്രയും പറഞ്ഞിട്ട് അവൾ കണ്ണ് തുടച്ചുകൊണ്ട് അകത്തേക്ക് പോയി….ഞാൻ അമ്മായിയച്ഛനെ ഫോൺ ചെയ്തു…..പക്ഷെ ഫോൺ എടുത്തത് ബാഹുലേട്ടനാണ്….
ഹാലോ….അമ്മാവാ….
അമ്മാവനല്ല അനിയാ….
ഹാ ബാഹുലേട്ടനോ….എന്തുണ്ട് കമ്പനി വിശേഷം അമ്മാവനെന്തിയെ…..
അത് പിന്നെ…അവിടെ ആരോടും പറയണ്ടാ….അമ്മാവന് ചെറിയ ഒരു നെഞ്ചു വേദന….അകത്തു ഐ.സി.യു വിലാണ്…ഞാൻ സൽമാനിയ ഹോസ്പിറ്റലിൽ ഉണ്ട്…രാത്രി ഒരു രണ്ടു മണിക്കാണ് തുടങ്ങിയത്….മൂന്നു ബ്ലോക്ക് ഉണ്ടെന്നു പറയുന്നു….ആഞ്ചയോ പ്ലാസ്റ്റി ചെയ്യണമെന്ന് പറയുന്നു….അമ്മാവനെ കണ്ടില്ല….
ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം ഈ കാര്യം കേട്ടപ്പോൾ അങ്ങ് നിർത്തി….
പേടിക്കാനൊന്നുമില്ല…മൈനർ ആണ്…അവർ പൈനുള്ള മെഡിസിൻ കൊടുത്തു….നാട്ടിൽ ചെയ്യിക്കുന്നതാണ് നല്ലത് എന്നും പറഞ്ഞു…
അങ്ങനെയാണെങ്കിൽ ഞായറാഴ്ചലത്തേക്കുള്ള ഗൾഫ് എയറിൽ ടിക്കറ്റെടുത്തു കയറ്റി വീട്….അന്ന് സുജയും വരുന്നുണ്ട്…അവളെ കൂട്ടാൻ പോകുമ്പോൾ അമ്മാവനെയും കൊണ്ടുവരാമല്ലോ…നമുക്കിവിടെ അന്ന് തന്നെ അമൃത ഹോസ്പിറ്റലിൽ കാണിക്കുകയും ചെയ്യാം….
ശരി അനിയാ….ഇത് ഇപ്പോൾ തത്കാലം ആരോടും പറയണ്ടാ….
ശരീ ബാഹുലേട്ടാ…..
അന്ന് ഉച്ചയൂണും കഴിഞ്ഞു ഞാൻ നീലിമയേയും കൂട്ടി അമ്പലപ്പുഴക്ക് തിരിച്ചു…..അനിത വിളിച്ചതും തിങ്കളാഴ്ച,ജസ്‌ന ക്ഷണിച്ചിരിക്കുന്നതും തിങ്കളാഴ്ച….എന്ത് ചെയ്യും….