“രേവതീ…ഞാൻ ഇപ്പോൾ എന്തു തെറ്റാണ് ചെയ്തത് ? എത്ര കാലങ്ങൾക്ക് ശേഷമാണ് ഞാൻ നാട്ടിൽ വന്നത്. ? ഭാര്യയോടൊപ്പം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഒരു ഭർത്താവിന് അവകാശമില്ലേ ? അതല്ലേ ഞാൻ അവശ്യപ്പെട്ടുള്ളൂ…”
അച്ഛന്റെ ശബ്ദം വളരെ താഴ്ന്നിരുന്നു.
“ഭർത്താവിന്റെ അവകാശം പോലും. നാണമുണ്ടോ മനുഷ്യാ നിങ്ങൾക്ക് അങ്ങനെ പറയാൻ..!! ഭാര്യക്ക് അവകാശമൊന്നുമില്ലേ ? ഭർത്താവിൽ നിന്ന് ഒരിറ്റു സ്നേഹം. ചേർത്തിരുത്തി ഒരു സ്നേഹവാക്ക് പറയൽ. ശാരീരികമായി ബന്ധപ്പെടുമ്പോൾ തന്റെ ഇണയുടെ ഇഷ്ടങ്ങൾ…അവളുടെ സംതൃപ്തി… ഇതൊന്നും ഒരു ഭാര്യയുടെ അവകാശത്തിൽ പേടില്ലേ ?ഇതൊക്കെ അവൾക്ക് നൽകാൻ ഒരു ഭർത്താവിന് കടമയില്ലേ….? എന്നെങ്കിലുമൊരിക്കൽ എന്റെ ഇഷ്ടത്തെപ്പറ്റി നിങ്ങൾ ചോദിച്ചിട്ടുണ്ടോ ? എന്റെ സുഖത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? എന്നും ഒരു ലൈംഗിക അടിമയെപ്പോലെ… നിങ്ങൾക്ക് വേണമെന്ന് തോന്നുമ്പോഴൊക്കെ കാലു കവച്ച് മലർന്നു കിടക്കാനുള്ള ഒരു അടിമ. സ്നേഹത്തോടെ ഒരു തലോടലിന്… പ്രേമത്തോടെ ഒരു ചുംബനത്തിന്…ഇതിനൊക്കെ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്ന് അറിയുമോ നിങ്ങൾക്ക്…?”
അത്രയും പറഞ്ഞപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു പോയി.
“തൊടരുതെന്നെ. ഞാൻ ഒരു സത്യം പറയട്ടെ… ഇപ്പോൾ എന്റെ മനസ്സിന്റെ ഒരു കോണിൽ പോലും നിങ്ങളില്ല. പിന്നെ നിങ്ങളുടെ കരുത്ത് പ്രയോഗിച്ച് എന്നെ കീഴ്പ്പെടുത്താം എന്നാണ് വിചാരമെങ്കിൽ നിങ്ങൾക്കതാകാം .പക്ഷേ, അതിനു ശേഷം ഞാൻ ജീവനോടെ ഉണ്ടാവില്ല. ഇതു സത്യം…”
തേങ്ങലിനിടയിൽ അവൾ പറഞ്ഞു.
“ഓഹോ…എങ്കിൽ ഇനി ഈ മുറിയിൽ നീ കിടക്കണ്ട. ഇറങ്ങ്…”
അവൻ പെട്ടെന്ന് ഹോളിലെ സോഫാ സെറ്റിന്റെ പിന്നിലൊളിച്ചു. വാതിൽ തുറന്ന് അമ്മയെ പുറത്തേക്ക് തള്ളിയിറക്കുന്ന അച്ഛൻ. മുറിക്കുള്ളിൽ നിലത്തു വിരിച്ച ഒരു പായയും തലയണയും അതിനിടയിൽ അവന്റെ കണ്ണിൽ പെട്ടു. അപ്പോൾ അമ്മ അച്ഛനോടൊപ്പം കട്ടിലിൽ കിടക്കാതെ നിലത്ത് കിടന്നതാണ് വഴക്കിന്റെ തുടക്കം.
അമ്മ വന്ന് സോഫയിലേക്കിരുന്നു.
അച്ഛൻ വാതിൽ തുറന്ന് പുറത്തിറങ്ങി. കൈയിൽ ഒരു ഫുൾ ബോട്ടിൽ. നേരെ അടുക്കളയിലേക്ക് പോയ കക്ഷി ഇറങ്ങി വന്നപ്പോൾ തണുത്ത വെള്ളത്തിന്റെ ഒരു ബോട്ടിലും ഒരു ഗ്ലാസും കൈയിലുണ്ടായിരുന്നു. നേരെ പൂമുഖത്തേക്കാണ് പോയത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ എന്തൊക്കെയോ തനിയെ സംസാരിക്കുന്നത് കേട്ടു. അരമണിക്കൂറിന് ശേഷം ആടിയാടി ഹോളിലേക്ക് വന്നു. അമ്മയുടെ മുഖത്തേക്ക് നോക്കി ഒരു നിമിഷം നിന്നു.
“ഹം.. അഴുവാണി… പൂഴീ മോളേ… നീ…എന്നെ… വെഴും