ഒമ്പത് വർഷങ്ങൾക്ക് മുമ്പുള്ള ഡിസംബർ മാസത്തിൽ ഉണ്ടായ ഒരു കാർ അപകടമാണ് ലിസിയുടേയും ്് മകന്റേയും ജീവിതത്തിൽ നിന്ന് അവരുടെ സന്തോഷമായ ജോസഫിനെ അടർത്തിമാറ്റുന്നത്. പക്ഷേ ജീവിതം തന്റെ മുന്നിലേക്ക് ഇട്ട ആ പരീക്ഷണത്തിന്റെ മുന്പിൽ അവൾ പതറിയില്ല. അന്ന് 14 വയസ്സാണ് കെവിന്റെ പ്രായം. തന്റെ ഇഷ്ടവും, സ്വപ്നവുമെല്ലാമായ ജോലി മാറ്റിവച്ച് ലിസി , ജോസഫിന്റെ ബിസിനസ് ഏറ്റെടുത്തു. എട്ട് വർഷത്തിന് ഇപ്പുറം പഠനമെല്ലാം കഴിഞ്ഞ കെവിൻ , ജോസഫിന്റെ സ്ഥാനം ഏറ്റെടുത്ത ശേഷമാണ് ലിസി തിരികെ ജോലിയിൽ കയറുന്നത്. പപ്പയോളംതന്നെ കഴിവ് ബിസിനസിൽ കെവിനും ഉണ്ട് എന്ന തിരിച്ചറിവ് ലിസിയെ സന്തോഷിപ്പിച്ചു.
“അടുത്തത് ആരാ? വരാൻ പറ” ഫോണിൽ വന്ന ്് കെവിന്റെ മെസേജിന് മറുപടി ടൈപ്പ് ചെയ്യുന്നതിന്റെ ഇടയിൽ ലിസി പറഞ്ഞു.
“അകത്തേക്ക് ചെല്ലൂ”
മുറിയിൽനിന്ന് പുറത്തേക്ക് വന്ന യുവതി തന്റെ കൈയ്യിലുള്ള കടലാസ് വായിച്ചിട്ട് ്് അവിടെ ഇരുന്നവരിൽ രണ്ടുപേരോടായി പറഞ്ഞു.
= = =
ഒരു ഇളം ചിരിയോടെ ലിസി മുന്നിലുള്ള കസേരകളിൽ ഇരിക്കുന്നവരെ നോക്കി. തന്റെ കൈയ്യിലുള്ള ഫയൽ മറിച്ചു നോക്കി അതിൽ എഴുതിയ പേര് വിവരങ്ങൾ മനസ്സിലാക്കി. രാധിക വയസ് 40 , ഭർത്താവ് സുമേഷ് 48 വയസ്. തന്നേക്കാൾ വെറും രണ്ട് വയസ്സ് മാത്രം കുറവുള്ള സുന്ദരിയായ ഒരു സ്ത്രീ!. അവൾക് മനസ്സിൽ ചെറുതല്ലാത്ത വിഷമം തോന്നി. എന്നാൽ അടുത്ത നിമിഷം അത് മാറ്റിവച്ച് ലിസി തന്റെ ജോലിയിലേക്ക് കടന്നു.
“എന്താ പേര്?” മുഖം ശാന്തമാക്കി തന്റെ മുന്നിലായി ഇരിക്കുന്ന ്് സുമേഷിനോടായി അവൾ ചോദിച്ചു.
“സുമേഷ്” അവളുടെ നേരെ നോക്കാതെ അയാൾ പറഞ്ഞു. ചോദ്യം ്് രാധികയോടും ആവർത്തിച്ചു. കുറച്ച് നേരം ആരും ഒന്നും സംസാരിച്ചില്ല.
“ഇത് കൗൺസിലിംഗിന്റെ അവസാന സ്റ്റേജാണ്. ഇപ്പോഴും തീരുമാനത്തിൽ മാറ്റമൊന്നുമില്ലേ?” ചോദ്യം രാധികയോട് ആയിരുന്നു. “ഇല്ല മാടം , എനിക്ക് മതിയായി. നേരത്തെ ഉണ്ടായിരുന്ന സാറിനോട് പറഞ്ഞതേ എനിക്ക് ഇപ്പൊ മാടത്തിനോടും പറയാനുള്ളൂ. മാടം എങ്ങനെയെങ്കിലും ഇത് ഒന്ന് അവസാനിപ്പിച്ചുതരണം” രാധികയുടെ മറുപടി കേട്ട് ലിസി അവളുടെ ഭർത്താവിനെ നോക്കി. തനിക്ക് വന്ന ദേഷ്യം കസേരയുടെ കൈയ്യിൽ നഖം കൊണ്ട് കോറി തീർക്കാൻ ശ്രമിക്കുകയായിരുന്നു സുമേഷ്.