അമ്മ : അതെ അതെ..പിന്നെ കണ്ണൻ മോനെ പിന്നെ രണ്ടു മാസം കൈഞ്ഞ നീ എസ്എസ്എൽസി ആണ്.. പഠിത്തത്തിൽ ഉഴപിയ ഇതോടെ തീരും ട്രിപ്പ് ഓക്കേ…
കണ്ണൻ : No mom I’m sure that I will pass with good marks.
രജിത : എങ്കിൽ നിനക്ക് കൊള്ളാം.. ആട്ടെ എവിടേക്കോ നമുക്ക് പോവണ്ടെ…സ്ഥലം പറ..
അട്ടപ്പാടി കണ്ണനും മാളുവും ഒന്നിച്ച് പറഞ്ഞു… അവിടെ ആണ് അവരുടെ നാട്…പ്രകൃതി ഭംഗി കവിഞ്ഞ് ഒഴുകുന്ന അട്ടപ്പാടി… അച്ഛൻ മരിച്ചേപ്പിന്നെ അവർ അങ്ങോട്ട് പോയിട്ടില്ല… രജിത : എൻ്റെ മനസ്സിലും അത് തന്നെ ആർന്ന്…കുറച്ച് നാൾ നമുക്ക് അവിടെ പോയി നിക്കാം..ഞാൻ രാകവൻ മാമനെ വിളിച്ച് പറയാം അവിടെ വൃത്തി ആകി ഇടാൻ…
മാളു : എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നുന്നു…
രജിത : ഓഹോ… അപ്പോ നമ്മൾ നാളെ രാവിലെ പുറപെടെന്ന്…ഇനി കുറച്ച് നാളത്തേക്ക് മുംബൈക്ക് വിട… . ……………………..
ഇന്നോവ കാർ അവരുടെ വീടിൻ്റെ മുന്നിൽ എത്തി…കണ്ണനും മാളൂവും കണ്ണ് തുറന്നു..രജിത ഒരു ചെറു കണ്ണീരോടെ അവരുടെ വീടിനെ നോക്കി തന്നെ കാറിൽ ഇരിക്കുന്നു..
ഒരു പഴയ രീതിയിൽ പണിത വലിയ വീടാണ് അത്..പറമ്പിൽ തന്നെ ഒരു ചെറു കുള കടവും ഉണ്ട്.എന്തുകൊണ്ടും പ്രകൃതി രമണീയമായ സ്ഥലം..
… അവരെ കണ്ടപാടെ രാഘവൻ മാമൻ ഓടി വന്നു…
മാമൻ : ഓ നിങ്ങളെ കാത്തു ഇവിടെ ഞൻ ഇരിപ് തുടങ്ങി കുറെ നേരം ആയി..ചിരിച്ച് കൊണ്ട് പറഞ്ഞ്…
രജിത : ഫ്ലൈറ്റ് delay ആയിരുന്നു മാമ അതാണ്…
മാമൻ : മക്കളെ മാമനെ ഓർമ ഉണ്ടോ
ആ ഉണ്ട് മാമ…
രാഘവൻ മാമൻ അവരുടെ അകന്ന ഭന്തത്തിൽ ഒള്ളത് ആണ്…ഭന്തം എന്ന് പറയാൻ ഇവർ മാത്രം ഉള്ളൂ..
രജിത കുറച്ച് കാശ് എടുത്തു മാമന് കൊടുത്തു…
മാമൻ : മോളെ എന്ത് ആവിശ്യം ഉണ്ടെലും വിളിച്ച് മതി എന്നെ ഞൻ വരാം..ഞൻ എന്ന ഇറങ്ങട്ടെ..അതും പറഞ്ഞ് മാമൻ പോയി..