അമ്മ 1
AMMA part 1
Author:- SHEIKH JAZIM
Gener :- Thriller/affair/
Intro & Note:- (ഈ കഥ ഒരു ക്രീയേറ്റീവ് സ്റ്റോറി ആണ്, ഇതൊരു ത്രില്ലെർ പ്ലസ് ക്രൈം ഫിക്ഷൻ കഥ ആണ്, അതുകൊണ്ട് തന്നെ ഇതൊരിക്കലും ഒരു സെക്സ് സ്റ്റോറി ആസ്വദിക്കുന്ന മൂഡിൽ വായിക്കരുത്, പിന്നെ ത്രില്ലെർ ആയതു കൊണ്ട് സെക്സ് സീൻ പാർട്ട് വലിയ രീതിയിൽ ബൂസ്റ്റ് ചെയ്യാൻ സാധിക്കില്ല, സ്റ്റോറി ഒരു 10 പാർട്ട്‌കളായി ആണ് പ്രസിദ്ധീകരിക്കുക. )
കഥയുടെ പേര് കേട്ട് ആരും ഇതൊരു ഇൻസെസ്റ്റ് കഥ ആണെന്ന് തെറ്റിദ്ധരിക്കേണ്ട.. !! “അമ്മ (AMMA)-ആനന്ദ് മേനോൻ മെഡിക്കൽ അസോസിയേഷൻ”. അതാണ് ഈ പേരിന്റെ മുഴുവൻ രൂപം.
ഇതൊരു മെഡിക്കൽ അസോസിയേഷൻ ആണ് ഇതിന്റെ കീഴിൽ ഒരുപാട് മെഡിക്കൽ ബിസിനസ് നെറ്റ്വർക്ക് നടക്കുന്നു. എന്റെ അച്ഛൻ ആനന്ദ് മേനോൻ ആയിരുന്നു ഈ അസോസിയേഷന്റെ സ്ഥാപകൻ, കഴിഞ്ഞ വർഷം അദ്ദേഹം മരണപ്പെട്ടു.
“അമ്മ” യുടെ കീഴിൽ ഒരുപാട് മെഡിക്കൽ ബിസിനസ് സംരംഭങ്ങൾ ഉണ്ട്. ഡ്രഗ്സ് ഡിസ്ട്രിബൂഷൻ, മെഡിക്കൽ എക്വിപ്മെന്റ് ഡിസ്ട്രിബൂഷൻ, ലാബ്സ്, മെഡിക്കൽ സ്റ്റാഫ് റിക്രൂട്ട്മെന്റ് അങ്ങനെ കുറെ ബിസിനസ്കൾ. അച്ഛൻ മരിച്ചതിനു ശേഷം ഞാൻ സിംഗപ്പൂരിൽ എന്റെ ഡോക്ടർ സേവനം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തി. എല്ലാവരുടെയും നിർബന്ധപ്രകാരം “അമ്മ” യുടെ ചെയർമാൻ പദവി ഏറ്റെടുത്തു, ഞാൻ ഒരു ഡോക്ടർ ആയതു കൊണ്ടു തന്നെ എനിക്കു വെറും ബിസിനസ് ചെയ്തു ജീവിക്കാൻ താല്പര്യം ഇല്ലായിരുന്നു.