‘അപ്പോള്‍ പറഞ്ഞ് വന്നത് എന്തെന്ന് വെച്ചാല്‍ മറ്റന്നാള്‍ മുതല്‍ ഇവിടെ ഞങ്ങളുടെ സീരിയലിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ പോകുവാ… പൈങ്കിളി സീരിയല്‍ ഒന്നുമല്ല… കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടി മാത്രമുള്ള സീരിയല്‍. ഞങ്ങളിവിടെ വന്നത് കൊച്ചിയിലെ അച്ചായന് പറഞ്ഞിട്ടാ. അച്ചായന്റെ ബന്ധത്തിലെ ഒരു അമ്മാമ്മ ഇവിടെയുണ്ടല്ലോ… ‘
‘ഓ… നമ്മുടെ മഞ്ജു ജോസ് കോമാ കണ്ണൂര്‍…’
‘എന്തോന്നെടാ മഞ്ജൂ ജോസ് കോമാ കണ്ണൂരോ അതെന്ത്’
‘അത് മഞ്ജു അമ്മാമ്മേടെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഞാന്‍ സേര്‍ച്ച് ചെയ്യുന്നത് അങ്ങനാ അതാ ഓര്‍ത്തത്… മഞ്ജു ജോസ് പിന്നൊരു കോമ അത് കഴിഞ്ഞ് കണ്ണൂര്‍ എന്നടിച്ചാല്‍ മഞ്ജു ജോസ് എന്ന നമ്മുടെ അമ്മാമ്മയുടെ പ്രൊഫൈല്‍ കാണും… സാറൊന്ന് കാണണം കിടുക്കാച്ചി ഫോട്ടോയല്ലേ…’
‘ഇടുക്കിയിലെന്താടാ കണ്ണൂര്‍…’
‘അത് അമ്മാമ്മയുടെ വീട് കണ്ണൂരാ… ജോസച്ചായല് കെട്ടിക്കോണ്ട് വന്നതാ ഇവിടെ…’
‘ചുരുക്കി പറഞ്ഞാല്‍ ഈ നാട്ടിസെ ഏ,ത് പെണ്ണിന്റെയും ചരിത്രവും ഭൂമിശാസ്ത്രോം പരമുവിന്റെ ബ്രെയിനില്‍ സേവാണ് അല്ലേ… ഡാ… കിട്ടൂ നിനക്ക് പറ്റിയ ആളാ കേട്ടോ…’
‘സാറിനും…’ കിട്ടു അതിനിടയ്ക്ക് എന്നെ തിരിച്ചു ട്രോളി.
‘പിന്നെടാ പരമൂ നീയെന്തായാലും ഇവിടെ ടാപ്പിംഗ് ആണല്ലോ… നാളെ മുതല്‍ നീ രാത്രി ഈ വീട്ടില്‍ താമസിക്കണം… കാരണം ഞങ്ങളുടെ രണ്ട് ആര്‍ട്ടിസ്റ്റുമാര്‍ അതായത് അമ്മയുടെ വേഷം ചെയ്യുന്ന ആര്‍ട്ടിസ്റ്റും മകളുടെ വേഷം ചെയ്യുന്ന ആര്‍ട്ടിസ്റ്റും ഇവിടെ സ്റ്റേ ചെയ്താവും ഷൂട്ടിംഗില്‍ പങ്കെടുക്കുന്നത്. ഈ സെറ്റിലേക്കുള്ള ഫുഡ് ഈ മഞ്ജു അമ്മാമ്മയാവും സപ്ലൈ ചെയ്യുക…’
‘…. ആ…ആ അവര്‍ക്ക് കാറ്റകിംഗ്ണ്ട്…’ പരമു പറഞ്ഞു.
ഞാനത് കേട്ട് ചിരിച്ചുകൊണ്ട് വീണ്ടും അവനോട് അത് ഒന്ന് കൂടി പറയാന്‍ പറഞ്ഞപ്പോഴും അവന് കാറ്റകിംഗ് എന്നാണ് പറഞ്ഞത്.
‘എടാ പരമൂ കാറ്റകിംഗ് അല്ല കാറ്ററിംഗ് മനസ്സിലായോ… അപ്പോ ഫുഡ് അവര്‍ കൊണ്ടുവരും നീ വേറെരു ഡ്രസ് ഒക്കെ തരാം അതൊക്കെയിട്ട് ഈ കിട്ടുവിനൊപ്പം എല്ലാത്തിലും ഒന്ന് സഹകരിക്കണം… പറ്റുമോ…’
‘എത്ര രൂപ തരും സാറേ…’
രൂപയോ… അവനെ സിനിമേലെടുക്കാമെന്ന് സിനിമയല്ല സീരിയലാണ് പറഞ്ഞെങ്കിലും അവന് പണമാണ് മുഖ്യം.
‘നിനക്കെന്തിനാ പണം… നിനക്ക് ദിവസോം മഞ്ജു അമ്മാമ്മയെ കാണാലോ… ‘
‘അയ്യടാ സാറേ… മഞ്ജു അമ്മാമ്മേ ഞാനിവിടിരുന്ന് കണ്ടോളാം… അവര്‍ ഡ്രൈവിംഗ് പഠിക്കുന്ന പെണ്ണുങ്ങളേം കൊണ്ട് കാറില്‍ ഇത് വഴി വരും…. എനിക്ക് പൈസാ വേണം…’
‘ഡാ പൊട്ടാ പൈസയൊക്കെ തരും തന്നിരിക്കും… നീ കൂടെ ഉണ്ടാവുമോ ഇല്ലയോ..’