സംസാരിച്ചിരുന്നു.അത് കഴിഞ്ഞു അംബിക വന്നിരുന്നു.അവന്റെ സിംഗപ്പൂരിലെ വിശേഷങ്ങൾ സ്കൂൾ എല്ലാം ചോദിച്ചു…അവൻ മറുപടി കൊടുത്തു കൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ നാട്ടിലെ ‘അമ്മ വീട്ടിനടുത്തുള്ള ബീനയും ഭർത്താവും വന്നു .എല്ലാവര്ക്കും അംബിക വീണ്ടും ചായയും പലഹാരവും ഉണ്ടാക്കി കൊടുത്തു സംസാരിച്ചിരുന്നു.ഇതാ അംബികേ ‘അമ്മ കൊടുത്തു വിട്ട കുറെ മരുന്നാണ്.ഒരു വലിയ പൊതി ബീന വെച്ച് നീട്ടി…അംബിക ഇരും കയ്യും നീട്ടി അത് സ്വീകരിച്ചു.അല്ല ഇതാരാ അംബികേ ദേവിനെ ചൂണ്ടി കാണിച്ചു ബീന ചോദിച്ചു .ഇതാണ് ഞങ്ങളുടെ അപ്പൂസ് അവൾ പരിചയെപെടുത്തി…ആര് രാധികേച്ചിയുടെ മോനോ?.എടാ നീ വലുതായല്ലോ മോനെ ബീന പൊട്ടിച്ചിരിച്ചു…എന്തോ ബീനയെ ദേവിന് ഇഷ്ടായില്ല എന്നാലും അവൻ ചിരിച്ചു..കുറച്ചു കഴിഞ്ഞപ്പോൾ അവർ പോയി .വൈകീട്ട് ആയപ്പോൾ രാജേഷും അംബികയും ദേവും കൂടി ഒരു ടാക്സി വിളിച്ചു കറങ്ങാൻ പോയി .സൗദിയുടെ ചൂട് ഇത്ര കാലം നിന്നിട്ടും അംബിക നാളിതു വരെ ഉച്ചക്ക് പുറത്തേക്കു ഇറങ്ങിയിട്ടില്ല .അത്രക്കും ചൂടും വെളിച്ചവുമാണ് സൗദിയിൽ .നമ്മുടെ നാട്ടിലെ ചൂടൊന്നും ഒന്നുമല്ല എത്രയായാലും ഒരു [പച്ചപ്പും തണലും നാട്ടിലുണ്ട് .അവിടെ അത് പോലുമില്ല . സത്യത്തിൽ ഇസ്ലാം മതം പച്ചക്കു ഇത്രയും പ്രാധാന്യം നൽകുന്നത് പച്ചപ്പ് എന്ന ഒരു കാര്യം അറബ് നാടുകളിൽ പ്രത്യേകിച്ച് സൗദിയിൽ കണി കാണാൻ പോലും ഇല്ലാത്തതു കൊണ്ടാണ്..!!
സന്ധ്യയായപ്പോൾ അവർ സിറ്റിയിലെത്തി.അന്നും ഇന്നും ഒരു ചെറിയ സിറ്റിയാണ് ദമ്മാം .വലിയ കെട്ടിടങ്ങൾ ഇല്ല എന്ന് തന്നെ പറയാം.കൂറ്റൻ സിറ്റികളായ സിംഗപ്പൂരും ബാങ്കോക്കും ടോക്കിയോയും സിഡ്നിയും ബീജിംഗും കണ്ട ദേവിന് അതൊരു കൊച്ചു പട്ടണമായി തോന്നി.എന്നാലും അറബിക്ക് ലാൻഡ് സ്കേപ്പ് അറബി സംസ്കാരം മരുഭൂമി അതൊക്കെ അവനു പുതിയ അനുഭൂതിയായി.പിന്നെ അവനു ഏറെ ഇഷ്ടമുള്ള അംബികേച്ചി ഒപ്പം ഉണ്ട്.ഒരു മാളിൽ കയറി അവർ കറങ്ങി നടന്നു.ഇതിനിടയിൽ രാജേഷിന്റെ പേജറിൽ കമ്പനിയുടെ ബോസിന്റെ മെസേജ് വന്നു.(അന്ന് പേജറായിരുന്നു താരം).നിങ്ങൾ ഇവിടെ നിൽക്കൂ ഞാൻ ഒന്ന് പുറത്തു ഇറങ്ങി വരാം രാജേഷ് പറഞ്ഞു..ദേവും അംബികയും ഭക്ഷണം കഴിച്ചിരിക്കെ ആ മാളിൽ തനിച്ചായി.കുറെ നേരം അവർ സംസാരിച്ചിരുന്നു .ഇതിനിടയിൽ അപ്പുറത്തു ഇരുന്ന ഒരു മുസ്ലിം പെൺകുട്ടിയും കുടുമ്ബവും ഭക്ഷണവും കഴിച്ചു പോകാൻ തുടങ്ങവേ അവരുടെ കുഞ്ഞു ഓടി അംബികയുടെ മടിയിൽ വന്നു തല ചായ്ച്ചു..ഒരു കുഞ്ഞു പെൺ വാവ അംബിക്കു വല്ലാത്ത സന്തോഷവും ദുഖവും വന്നു.വിവാഹം കഴിഞ്ഞു വര്ഷം 15 കഴിഞ്ഞു..ഇതുവരെ ഒരു കുഞ്ഞില്ല ചെയ്യാത്ത ചികിത്സയും വഴിപാടുമില്ല..അവൾ ആ കുഞ്ഞിന് ഒരുമ്മ കൊടുത്തു അവളുടെ അമ്മയെ ഏൽപ്പിച്ചു… അവർ നടന്നു നീങ്ങി ആ റെസ്റ്റോറന്റിൽ അവർ ഒറ്റക്കായി അവളുടെ മുഖം വാടി..!!
ദേവ് ഈ പ്രവർത്തി സാകൂതം നോക്കി കൊണ്ടിരുന്നു.ഒരു വാവ ഇല്ലാത്ത ദുഃഖം ചേച്ചിയെ വല്ലാതെ ഉലയ്ക്കുന്നു എന്നവൻ മനസ്സിലാക്കി .പക്ഷെ അതവൻ ചോദിച്ചില്ല സകല തെണ്ടികളും മക്കൾ ഇല്ലാത്തവരോട് ഈ ചോദ്യം ചോദിക്കും അതവർക്ക് എത്ര ദുഃഖം ഉണ്ടാകും എന്ന് ഈ ദുരന്തങ്ങൾക്ക് അറിയില്ല