അവൾ ഒരു കസേര എടുത്തു പുറത്തേക്കിട്ടു…..ഇക്ക ഇരിക്ക്….എന്തായാലും ആ മനസ്സിലെ ഭാരം ഒന്ന് കുറയട്ടെ…എന്റെ മനസ്സിലും വിങ്ങി നിൽക്കുന്ന ആ ദുഃഖം ഇക്കയും കൂടി അറിഞ്ഞാൽ അത്രയും ഭാരം കുറഞ്ഞിരിക്കുമല്ലോ….
ഞാൻ കാർമൽ പോളിടെക്ക്നിക്കിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ എടുത്തിട്ട് ഓട്ടോകാഡ് പഠിക്കാൻ പോകുന്ന സമയത്താണ് പട്ടാളത്തിലുള്ള എന്റെ അണ്ണൻ ശരത്തിന്റെ കല്യാണം നിശ്ചയിച്ചത്…..അന്ന് വീട്ടിൽ പെയിന്റ് പണിക്കുവന്ന ആ ചെറുപ്പക്കാരനിൽ എന്റെ മനസ്സുടക്കി……സൂരജ്…..അയാളെ കുറിച്ച് ഞാൻ കൂടുതൽ ഒന്നുമന്വേഷിച്ചില്ല….പക്ഷെ ആ നിഷ്കളങ്കമായ ചിരി…..അതിൽ ഞാൻ വീണുപോയി……പിന്നീടാണ് അരിഞ്ഞത്…സൂരജ് ഞങ്ങളെക്കാളും താഴ്ന്ന ജാതിക്കാരനാണെന്നും പുള്ളിക്കാരൻ പതതാം തരാം വരെ പഠിച്ചിട്ടുള്ളൂ എന്നും…..പക്ഷെ അതിനോടകം ഞങ്ങളുടെ മനസ്സ് തമ്മിൽ അടുത്ത് കഴിഞ്ഞിരുന്നു……ജ്യേഷ്ഠന്റെ കല്യാണം കഴിഞ്ഞ പിറ്റേ ദിവസം രാവിലെ ക്ലസ്സിനെനും പറഞ്ഞു ആരുമറിയാതെ ഇറങ്ങി വന്നു…..സൂരജിന്റെ കുറെ സുഹൃത്തുക്കളുടെ സഹായത്താൽ കല്യാണവും കഴിഞ്ഞു….ഏറെ പുകിലുകൾ ഒക്കെ ഉണ്ടായ വിവാഹം…..വന്നു കയറിയപ്പോൾ സ്വീകരിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ……സൂരജിന്റെ അച്ഛൻ മാത്രം……അദ്ദേഹത്തിന് തെങ്ങു ചെത്താണ് പണിയെന്നുള്ളതും മൂക്കറ്റം കുടിച്ചുകൊണ്ടാണ് വരുന്നതെന്നും അറിയുന്നതും പിന്നീട്…..പക്ഷെ അയാൾ ഒരിക്കലും എന്നെ ദ്രോഹിക്കുവാൻ ശ്രമിച്ചിട്ടില്ല….വരുമ്പോഴെല്ലാം എനിക്കായി എന്തെങ്കിലും കരുതലുണ്ടാവും…..എന്റെ വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കാനില്ലാതെ അവസ്ഥ…..അങ്ങനെ ഒരു ദിവസം ഞാൻ ഇക്കയുടെ സംബന്ധ വീടിനരികിൽ കൂടി പോകുമ്പോഴാണ് അച്ഛൻ അവിടെ നിൽക്കുന്നത് കണ്ടത്…..അവിടുത്തെ റംലാ താത്തയുമായി കാര്യം പറയുന്നു……അന്ന് ആ കൊച്ചനു ഒരു പത്ത് പതിനെറ്റ് വയസ്സുവരും……വലിയ വീട്….അച്ഛനുമായി സംസാരിക്കുന്ന താത്ത….ചിരിക്കുന്നു…..എന്നെ കണ്ടതും റംലാ താത്താ പറയണത് കേട്ട്…..”വാസുവേ നിന്റെ മരുമോളല്ലേ ആ പോണത്……
അച്ഛൻ തിരിഞ്ഞു നോക്കിയിട്ട് എന്നെ കയ്യാട്ടി വിളിച്ചു…..ഞാൻ അകത്തേക്ക് ചെന്ന്…..”ഇത് മാരുമൊളല്ല…..എന്റെ മോളാണ്…..എവിടെ പോകുവാ മോളെ…ഈ വെയിലത്ത്…
ഞാൻ ഹോസ്പിറ്റലിൽ ഒന്ന് ചെക്കപ്പിന് പോകാൻ വേണ്ടി ഇറങ്ങിയതാണ്…..എന്ന് പറഞ്ഞു…..
അന്ന് അച്ചനാണ് എന്നെ കൊണ്ട് പോയത്…..പിന്നീട് ആ വീടുമായി എനിക്ക് നല്ല സൗഹൃദമായി……പക്ഷെ ആ ചെക്കന്റെ സ്ത്രൈണതയും ഒക്കെ എനിക്ക് വല്ലാത്ത ഒരു അരോചകമായിരുന്നു……ഞാൻ അധികം അടുപ്പിക്കാറില്ലായിരുന്നു…..