“ഏയ് ഒന്നുമില്ല…നമ്മുടെ ഈ തുടക്കം നല്ല സൗഹൃദമാകട്ടെ എന്നോർക്കുകയായിരുന്നു….
“അതിനു സംശയമുണ്ടോ……അവർ ഇറങ്ങി….ബില് സെറ്റിൽ ചെയ്തു…..നവാസിനെ തന്റെ റൂമിലേക്ക് ക്ഷണിച്ചു….നവാസ് ആ ക്ഷണം സ്വീകരിച്ചു….വരാൻ പോകുന്ന വിപത്ത് അറിയാതെ സ്വന്തം നാശത്തിനെയും പേറി സുനീർ ഫ്‌ളാറ്റിലേക്ക് തിരിച്ചു…..
*********************************************************************************
ഖാദർ കുഞ്ഞിന്റെ ആന്ജിയോപ്ലാസ്റ്റി കഴിയാൻ മണിക്കൂറുകൾ എടുത്ത്…ഉച്ചയായപ്പോഴേക്കും ഷബീറും നയ്മയും അഷീമായും സുനൈനയും സുഹൈലും മക്കളുമൊക്കെ എത്തി…..പേടിക്കാനൊന്നുമില്ല….ഒരു വര്ഷം മരുന്നുകൾ മുടങ്ങാതെ കഴിക്കണം ഇരുപത്തിനാലു മണിക്കൂർ ഒബ്സർവേഷനായി വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി…..ബീന മാമിയും റംലാ അമ്മായിയും ഗഹനമായി എന്തോ ചർച്ച ചെയ്യുന്നു….ഷബീർ അടുത്തേക്ക് ചെന്നപ്പോൾ അത് നിർത്തി…..റംലാ ഇത്താ….ഷബീറിനോട് പറ…ഷബീർ കൊണ്ട് പോകും…ബീന മാമിയുടെ വക …..
“എവിടാ ഉമ്മച്ചി……സുനൈന തിരക്കി…..
“നീ ഇങ്ങു വന്നേ…ബീന മാമി സുനൈനയുടെ കൈക്ക് പിടിച്ചു അപ്പുറത്തേക്ക് കൊണ്ട് പോയി…”എടീ നിന്റെ തള്ളക്ക് അടിയിലിടാനൊന്നും ഇല്ല…..വീട്ടിൽ പോയാലേ എടുക്കാൻ പറ്റൂ…..നിന്റെ ഇക്കയോട് ഒന്ന് പറ….വീട്ടിൽ വരെ കൊണ്ടുപോകാൻ…ഒപ്പം ഞങ്ങൾക്കുമഞ്ഞിറങ്ങാമല്ലോ…..
“ആഹാ….അതാണോ കാര്യം….ഞാൻ പറയാം…..
സുനൈന ഷബീറിനരികിലേക്കു വന്നു…..”ഇക്ക….ഉമ്മച്ചിയെ ഒന്ന് വീട്ടിൽ കൊണ്ട് പോകാമോ…..മാറിയുടുക്കാനുള്ള തുണിയെടുക്കാനാ….ഞങ്ങളുടെ തുണിയൊട്ടു ഉമ്മിക്ക് പാകവുമല്ല….
“ഹാ…അതിനെന്താ…..അപ്പോൾ ബീന മാമി റംലാ അമ്മായിയെ നോക്കി പുഞ്ചിരി തൂകുന്നത് ഷബീർ കണ്ടു….ബീന അമ്മായി പറഞ്ഞു….ഷബീർ ഞങ്ങളെ വീട്ടിലോട്ടിറക്കണേ……റംലാ ഇത്തായിക്ക് പറയാൻ മടിയായിരുന്നു……ഇപ്പോൾ പ്രശ്നം തീർന്നേ റംലാ ഇത്താ….ഇനി ഇത്താ വേണം ഹാൻഡിൽ ചെയ്യാൻ…..ഷബീറിനൊന്നും മനസ്സിലായില്ല……ഫാറോക്കിക്ക താൻ വരുന്നത് വരെ അവിടെ നിൽക്കാമെന്നും നയ്മയെയും മറ്റുള്ളവരെയും ഫ്ലാറ്റിലോട്ടക്കാനും പറഞ്ഞു…..ഫാറൂഖിന്റെ ഇന്നോവയും എടുത്ത് ഷബീർ അവരെ ഫ്‌ളാറ്റിലാക്കി…..സുനൈന ഇറങ്ങാൻ നേരം സുഹൈലിനെ നോക്കി പറഞ്ഞു…”എടാ…..ഞാൻ പറഞ്ഞത് മറക്കണ്ടാ……