“അളിയൻ വരണം….വന്നാലേ കാര്യങ്ങൾ ഒന്ന് ശരിയാകൂ…..
“ഓ കേടാ…..ഞാൻ ബെഡിൽ നിന്നും കൈലി വാരി ചുറ്റി ഹാളിൽ ചെന്നിരുന്നു…മക്കൾ എന്റെ തോളിൽ പിടിച്ചു കളിച്ചു കൊണ്ടിരുന്നു….നൈമ ചായയുമായി എത്തി…..
“എന്തിനാ ഇക്കാ അവൻ വിളിച്ചത്…നൈമ ചായ തന്നിട്ട് തിരക്കി….
“ഓ…ഒന്നും പറയണ്ടാ….അവന്റെ ഓരോ ഭ്രാന്ത്….ജൂവലറിയുടെ ഷൂട്ടിന് ആ മൊണാനായർ ചെല്ലുന്നുണ്ട്….അവിടെ വരെ പതിനൊന്നുമണിക്ക് ചെല്ലണം എന്ന് പറയാനാരുന്നു…..
“അപ്പോൾ ഊണിനു കാണില്ലേ…..
“നിങ്ങൾ കഴിച്ചിട്ട് സുനീറുമായിട്ടു ഹാളിലോട്ടു പോരെ…..
“ഞാനാണെങ്കിൽ ചിക്കനുമെടുത്ത് വെളിയിലിട്ടു…നൈമ പിറു പിറുത്തുകൊണ്ടു അകത്തേക്ക് പോയി…..ഞാൻ ക്ളോക്കിലേക്ക് നോക്കി….ഒമ്പതരയാകുന്നു…..ലാപ് ഓൺ ചെയ്തു പരിപാടിയുടെ ചാർട്ട് ഒക്കെ പ്രിന്റ് എടുത്ത്…..പല്ലു തേച്ചു അപ്പവും മുട്ടക്കറിയും കഴിച്ചു കുളിയും കഴിഞ്ഞു ഒരു ജോഡി സെറ്റു മുണ്ടും അതിനു മച്ചാകുന്ന ഷർട്ടും എടുത്തു …ഒപ്പം ട്രാക്ക് സൂട്ടും ടീഷർട്ടുമിട്ടു പത്തരയോടെ ഇറങ്ങി……
നേരെ സുനീറിന്റെ ഷോപ്പിനു മുന്നിൽ വണ്ടി നിർത്തി….അകത്തേക്ക് കയറി ചെന്നപ്പോൾ സതീഷ് ക്യാമറ ഫോൾഡ് ചെയ്തുകൊണ്ട് ഇറങ്ങി വന്നു….
“കഴിഞ്ഞോ….സതീഷേ…..ഞാൻ തിരക്കി…..
“കഴിഞ്ഞിക്ക……
“വൈകിട്ട് ഒരു മൂന്നരയോടെ ഹാളിൽ എത്തണേ……
“അത് പറയണോ…അവിടെ ഞങ്ങള് ടൈമിന് കാണും……പോരെ….സതീഷ് പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി അവന്റെ ടൊയോട്ട കൊറോളയുടെ ഡിക്കി തുറന്നു ലൈറ്റും മറ്റുമെടുത്തു വച്ച്…എന്നിട്ടു ക്യാമറ പിൻസീറ്റിൽ വച്ചിട്ട് അവൻ പോയി…..ഞാൻ ഓഫീസിലേക്ക് കയറി ചെന്ന്…..സുനീർ ഇരിപ്പുണ്ട്…..മോനാനായർ മുന്നിലുണ്ട്…മേക്കപ്പ് ഒക്കെ ചെയ്തു സുന്ദരിയായി തോന്നി……
“ഹായ്….അവൾ കൈ വീശി കൊണ്ട് പറഞ്ഞു….
“ഞാനതും ഹായ് കൊടുത്തു…..
“അളിയാ ഞാൻ രാവിലെ പോയി മാഡത്തിനെ കൂട്ടി ഇങ്ങു പോരുന്നു…..സതീഷിനെയും വിളിച്ചു……ഷൂട്ട് കഴിഞ്ഞു…..എന്നിട്ടു എന്നോട് പറഞ്ഞു അളിയൻ ഒന്ന് വന്നേ…..ഞാൻ അവനോടൊപ്പം പുറത്തേക്കിറങ്ങി…..
“അവൻ അവന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു അറുപതിനായിരം ഇന്ത്യൻ മണിയുടെ ചെക്ക് തന്നു…..എന്നിട്ടു പറഞ്ഞു…ഇതളിയന്റെ അക്കൗണ്ടിലോട്ടു ഇട്ടേര്…..അളിയൻ നാളെ വൈകിട്ട് പോകുകയല്ലേ…..പിന്നെ ഈ അറുപതിനായിരം അളിയന്റെ അക്കൗണ്ടിൽ നിന്നും ഇപ്പോൾ തന്നെ അവരുടെ അക്കൗണ്ടിലോട്ടു ട്രാൻസ്ഫർ ചെയ്യണം…..
“എടാ അത്….അതിനു ഞാൻ സിസ്റ്റം എടുത്തിട്ടില്ല….
“സാരമില്ല…അളിയൻ എന്റെ സിസ്റ്റത്തിൽ നിന്നും ട്രാൻസ്ഫർ