“ഞാൻ എവിടെ പോകാനാണ്….ബിസിനസ്സ് ഒക്കെ മോശമായത് കൊണ്ട് ഞാൻ എപ്പോഴും ഇവിടെ തന്നെ കാണും….
“ഊം….ഈ സ്ത്രീയെ അറിയുമോ…..മൊബൈലിൽ ചത്ത് മലച്ചു കിടന്ന സുബീനയുടെ ഫോട്ടോ കാണിച്ചുകൊണ്ട് പോലീസുകാരൻ ചോദിച്ചു…..
“ഏയ്…ഇല്ലാ…..ഒരു പരിചയവും തോന്നുന്നില്ല…..
“ഇയാളെയോ…..അടുത്ത ഫോട്ടോ കണ്ടു ഖത്തണി ഞെട്ടി….ഒരു ട്രൗസറും ഇട്ടു സുബീനയോടൊപ്പം താൻ കാറിനരികിൽ നിൽക്കുന്ന ഫോട്ടോ…..
“ഖത്താണിയുടെ ഉത്തരം മുട്ടി…..പോലീസുകാരൻ പറഞ്ഞു…..സഹകരിക്കുന്നതാണ് നല്ലത്….
“ഖത്തണി ഒരു വഴിയും കിട്ടാതെ പോലീസുകാരന്റെ മുഖത്ത് ദയനീയമായി നോക്കി…..പോലീസുകാരൻ മറ്റു രണ്ടു പൊലീസുകാരെ വിളിച്ചു….ഖത്തണിയേ തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചപ്പോഴേക്കും മറ്റു രണ്ടു പോലിസുകാർ എത്തി….പിന്നിലേക്ക് കൂട്ടിപിടിച്ച കൈകളിൽ അവർ വിലങ്ങണിയിച്ചു……
പെട്ടെന്ന് തന്നെ ഖത്തണിയേയും കൂട്ടി പുറത്തേക്കിറങ്ങിയ പോലീസുകാർ കണ്ടത് തടിച്ചുകൂടിയ ജനത്തെയാണ്….അവരെയെല്ലാം പറഞ്ഞു വിട്ടിട്ട് കടയുടെ ഷട്ടർ താഴ്ത്തി അവരുടെ കയ്യിലുണ്ടായിരുന്ന താഴിട്ടു വെനീസ് ജൂവല്ലറിക്ക് അടിവരയിട്ടു……ആ മഹാസാമ്രാജ്യം അവിടെ അടഞ്ഞു….വിലങ്ങണിഞ്ഞ കൈകളുമായി ഖത്തർ പോലീസിനൊപ്പം ഖത്തണി യാത്ര ആയി……
********************************************
ഇന്നലത്തെ ഉറക്ക ക്ഷീണം എന്നെ വല്ലാതെ അലട്ടിയിരുന്നു….ഹാളിലെ ഒരുക്കങ്ങളും ഇന്ന് പരിപാടിക്കുള്ള തയ്യാറെടുപ്പുകളും ഒക്കെയായി….നല്ല ഉറക്കത്തിലായിരുന്ന എനിക്ക് ഫോൺ റിങ് ചെയ്തപ്പോൾ എടുത്തു കൊണ്ട് തന്നത് നയ്മയാണ്…..
“ഇക്കാ….ആ സുനീർ കിടന്നു വിളിക്കുന്നു…..ഇതിപ്പോൾ മൂന്നാമത്തെ തവണയാണ്…..
“ഞാൻ കണ്ണ് തിരുമ്മികൊണ്ടു ഫോൺ വാങ്ങിയപ്പോഴേക്കും കട്ടായി…..നീ എടുക്കാൻ മേലാരുന്നോ…..ഞാൻ തിരക്കി…..
“ഞാൻ അടുക്കളയിൽ ഇത്തിരി ജോലിയിലായിരുന്നു…ഒരു നാല് മണിക്കെങ്കിലും ഇറങ്ങണ്ടേ…..നിങ്ങൾ ഉച്ചക്ക് അങ്ങ് പോകും…..ഞാനും പിള്ളേരും അവനോടൊപ്പം വരാമെന്നാണ് കരുതിയിരിക്കുന്നത്…..
അടുക്കളയിലെ പണി ഒതുക്കുകയായിരുന്നു…..
“ചിലപ്പോൾ ഇനി അത് പറയാനാണെങ്കിലോ വിളിച്ചത്….നീ ഒരു ചായയെടുക്ക്….സമയമെന്തായി……
“മണി എട്ടര കഴിഞ്ഞു…..അവനു അത് പറയാൻ എന്റെ ഫോണിൽ വിളിച്ചാൽ പോരെ……അതും പറഞ്ഞു നൈമ അടുക്കളയിലേക്ക് പോയി…..ഞാൻ ഫോൺ എടുത്തു അവനെ വിളിച്ചു,…..
“ആ പറയടാ സുനീറെ…..
“അതെ അളിയൻ ഒരു പതിനൊന്നു മണിയാകുമ്പോൾ നമ്മുടെ കടയിലോട്ടു ഒന്ന് വരണേ…..ഞാൻ ഇപ്പോൾ റസിഡൻസിയിൽ നിന്നും ഇറങ്ങിയതേ ഉള്ളൂ…..അവര് ഷൂട്ടിനായി കടയിലേക്ക് വരും….
“എടാ….ഞാനെന്തിനാ വരുന്നത്…..ഒന്നാമത് ഇന്ന് ആകെ തിരക്കാണ്….