“ആയികോട്ടെ….ഞാൻ പറഞ്ഞു….ഹാൾ ഏകദേശം മുക്കാൽ ഭാഗത്തോളം നിറഞ്ഞപ്പോൾ പരിപാടി തുടങ്ങി…പിള്ളേരുടെ ഡാൻസും പാട്ടുമൊക്കെയായി…..
“അവറാച്ച ആ ആങ്കർ കൊച്ചിനോട് പറയണം ഒരു അഞ്ചു പരിപാടികഴിയുമ്പോൾ ആ സിനു അടിമാലിയും ടീമിന്റെയും പരിപാടി അന്നൗൻസ് ചെയ്യാൻ ഞാൻ പറഞ്ഞിട്ട് തിരിഞ്ഞു നോക്കുമ്പോൾ വൈശാഖൻ ….ഞാൻ ചെന്ന് കൈ കൊടുത്തു….അളിയാ അല്പം തിരക്കാണ്….ഞാൻ ഇപ്പോൾ എത്താം….
“ഒകെടാ….വൈശാഖൻ പറഞ്ഞിട്ട് അവിടെ തന്നെ നിന്ന്….
പെട്ടെന്ന് കുട്ടികളുടെ പരിപാടികൾക്ക് ഒരു ശമനം വരുത്തിക്കൊണ്ട് സിനു അടിമാലിയും ടീമും സ്റ്റേജിലേക്ക് കയറി…കൗണ്ടറും പൂരങ്ങളും കൊണ്ട് ഹാളിൽ കയ്യടിയും ബഹളവും…ചിരിയും….എന്തായാലും ഒരു പത്തിരുപത് മിനിറ്റ് ഗ്യാപ് ഉണ്ട്….ഞാൻ വൈശാഖന്റെ അരികിലേക്ക് ചെന്ന്….നീ എന്താടാ താമസിച്ചത്…..ഞാൻ തിരക്കി
“അളിയാ ഉറങ്ങിപോയടാ…..അവൻ പറഞ്ഞു
“ഞാൻ കരുതി നീ ഇന്നലെ വരുമെന്ന്…..ഞാൻ ചോദിച്ചു
“ഓ…നീ പടി അടച്ചു പിണ്ഡം വച്ചതല്ലേ…..പിന്നെ നിന്നെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി….
“പോടാ….രണ്ടെണ്ണം കീറുന്നോ?….ഞാൻ തിരക്കി…..
“നീ കഴിച്ചിട്ടുണ്ടോ…..വൈശാഖൻ ചോദിച്ചു….
“ഇല്ലെടാ….പരിപാടി കഴിഞ്ഞിട്ട് വേണം….നിനക്കിപ്പോൾ വേണോ….അതോ പ്രോഗ്രാം കഴിഞ്ഞിട്ട് മതിയോ…..ഞാൻ ചോദിച്ചു
“ഇല്ലെടാ….ഞാൻ അങ്ങ് വരെ പോകേണ്ടതല്ലേ….അതുകൊണ്ടു തങ്ങുന്നില്ല…അത് തന്നെയുമല്ല തുണിയൊന്നും കഴുകിയിട്ടുമില്ല….നാളെ കഴുകിയിടാം എന്ന് കരുതി…..അവൻ പറഞ്ഞു
“ഇന്ന് നമ്മുക്ക് കൂടിയിട്ട് നാളെ പോകാട…..റാഡിസണിൽ പരിപാടി കഴിഞ്ഞിട്ട് ഇരിക്കുന്നുണ്ട്…..ഞാൻ പറഞ്ഞു….
“ഇല്ലെടാ….ശരിയാകില്ല….ഒരൊറ്റ തുണിയില്ല കഴുകിയത്…
“എന്നാൽ നീ ഇതിലെ അകത്തേക്ക് ചെല്ല്…സുനി അളിയൻ അവിടെ ഉണ്ട്….ഞാൻ പറഞ്ഞ വഴിയേ വൈശാഖൻ പോയി…..
ഞാൻ ഇതിനിടയിൽ കമ്പിനിയിലെ ഒരു പാകിസ്താനി ഡ്രൈവറെ റാഡിസണിൽ നിന്നും മോനാനായരെയും ജി കെയേയും പാർവതിയെയും കൊണ്ടുവരാൻ അറേഞ്ച് ചെയ്തിരുന്നു…..ഞാൻ ഫോണെടുത്തു അവനെ വിളിച്ചു..
“ആ..ഭയ്യാ….കിതർ പൊഹുഞ്ചാ?
“പാഞ്ചു മിനിറ്റ് സാബ്….അവൻ മറുപടി പറഞ്ഞു….
സിനു അടിമാലിയുടെ പരിപാടി അവസാനിച്ചു….എനിക്ക് വന്നു കൈ തന്നു….അപ്പോഴേക്കും സുനീറും വൈശാഖനും ചുണ്ടും തുടച്ചു കശുവണ്ടിയും ചവച്ചുകൊണ്ടു ഇറങ്ങി വന്നു…
“സുനി അളിയാ….പുള്ളിയെ അകതോട്ടിരുത്ത്….ഞാൻ സിനു അടിമാലിയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു…..അപ്പോഴേക്കും സ്റ്റേജിൽ സാംസ്കാരിക സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി…..ഞാൻ സാംസ്കാരിക സമ്മേളനത്തിന്റെ ലിസ്റ്റ് നൗഷാദിന്റെ കയ്യിൽ കൊടുത്തു….
“ഇതെന്തുവാ…..നൗഷാദ് ചോദിച്ചു….
“എന്ത്….ഞാൻ തിരക്കി….
“അവറാച്ചനല്ലല്ലോ പ്രസിഡന്റ്…പിന്നെങ്ങനാ അദ്യക്ഷ സ്ഥാനം …..
“നൗഷാദേ ഈ പരിപാടിക്ക് അയാൾ കിടന്നു കഷ്ടപ്പെട്ടതല്ലേ…..